Viral News

കുഞ്ഞിനൊപ്പം വീട്ടിലേയ്ക്ക്, ലേബർ റൂമിൽ മൃദുലയ്ക്ക് ധൈര്യം നൽകി യുവ : പ്രസവ വീഡിയോ പങ്കുവെച്ച് ദമ്പതികൾ, വീഡിയോ കാണാം

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളാണ് മൃദുല വിജയും യുവ കൃഷ്ണയും. പൂക്കാലം വരവായി, തുമ്പപ്പൂവ് തുടങ്ങി നിരവധി പരമ്പരകളിൽ മികച്ച അഭിനയ പ്രകടനമാണ് മൃദുല കാഴ്ച വെച്ചത്.
ബോൾഡായ കഥാപാത്രങ്ങൾ കൂടുതലായി തെരെഞ്ഞെടുത്ത് അഭിനയിക്കുന്നതിതിലാണ് മൃദുല കൂടുതൽ ശ്രദ്ധ കാണിക്കാറുള്ളത്. മൃദുലയെ പോലെ തന്നെ അഭിനയരംഗത്ത് സജീവമായ വ്യക്തിയാണ് യുവ കൃഷ്ണ.
മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് യുവ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയത്.
വലിയ രീതിയിൽ സീരിയൽ പ്രവർത്തകർ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇരുവരുടേതും.

തങ്ങളുടെ ജീവിതത്തിലെ ചെറുതും, വലതുതുമായ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ഇരുവരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഒരേ മേഖലയിൽ പ്രവൃത്തിക്കുന്ന വ്യകതികളായതിനാൽ വിവാഹം
പ്രണയവിവാഹം ആണോയെന്ന് എല്ലാവരും ചോദിച്ചിരുന്നു. എന്നാൽ പക്ക അറേൻജ്‌ഡ് വിവാഹമായിരുന്നു രണ്ട് പേരുടേതും. വിവാഹത്തിന് ശേഷവും രണ്ട് പേരും അഭിനയത്തിൽ സജീവമായിരുന്നു. ഏറെ നാളത്തെ ആഗ്രഹപ്രകാരം സ്വന്തമായി ഒരു വീട് പണിതതും, വിവാഹം കഴിഞ്ഞ് അൽപ്പ നാളുകൾക്ക് ശേഷം തങ്ങളുടെ ജീവിതത്തിലേയ്ക്ക് ആദ്യ കൺമണി എത്തിയ വിശേഷങ്ങളെല്ലാം ഇരുവരും പങ്കുവെച്ചിരുന്നു.

ശ്രീകൃഷണജയന്തി ദിനത്തിലായിരുന്നു മൃദുലയ്ക്കും, യുവയ്‌ക്കും ഒരു പെൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്നതിന് പിന്നാലെ മകളുടെ മുഖം കാണിച്ചില്ലെങ്കിലും അവളുടെ വിശേഷങ്ങളും യുവ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മനോഹരമായ മറ്റൊരു വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവ. തങ്ങളുടെ യുട്യൂബ് ചാനൽ വഴിയാണ് ഗർഭകാലത്തെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആശുപത്രിയിൽ അഡ്‌മിറ്റായ മൃദുലയയ്ക്ക് അരികിൽ ഇരുന്നുകൊണ്ട് മൃദുലയുടെ നടു തടവി കൊടുക്കുന്നതും, കൈകാലുകൾ മസാജ് ചെയ്ത കൊടുക്കുന്നതെല്ലാം വീഡിയോയിൽ കാണാം.
പ്രസവസമയത്ത് യുവ തനിയ്‌ക്കൊപ്പം ഉണ്ടാകാമെന്നുള്ളത് മൃദുലയയുടെ വലിയ ആഗ്രഹമായിരുന്നു. ആ ആഗ്രഹം യുവ തൻ്റെ പ്രിയപ്പെട്ടവൾക്കായി അതുപോലെ സാധിച്ച് കൊടുക്കുകയും ചെയ്തു.

ഒരു ഡോക്ടപോലെ നീല വേഷമിട്ടുകൊണ്ട് ലേബർ റൂമിൽ മൃദുലയ്ക്കൊപ്പം കേറിയിരിക്കുകയാണ് യുവ. മൃദുലയുടെ നെറ്റിയിൽ തലോടുന്ന യുവയെ വീഡിയോയിൽ കാണാൻ സാധിക്കും. ഞാൻ ആണ് പ്രസവ ഡോക്ടർ എന്ന് തോന്നുമല്ലേ എന്ന് യുവ തമാശയോടെ ചോദിക്കുന്നുണ്ട്. മൃദുലയെ യുവ ചേർത്തു നിർത്തി നടപ്പിക്കുന്നതും വിഡിയോയിലുണ്ട് .രണ്ടും കല്പിച്ചാണ് ഇറങ്ങിയത്.നമ്മളിൽ ആരുടെയാണ് ആദ്യം ബോധം പോകുന്നതെന്ന് കാണാം എന്ന് പറഞ്ഞാണ് യുവ വീഡിയോ ആരംഭിച്ചത്. ആരംഭം മുതൽ അവസാനം വരെയും മൃദുലയ്ക്ക് എല്ലാ ധൈര്യവും കൊടുത്ത് കൂടെ നിൽക്കുകയാണ് യുവ.

നിരവധി ആളുകളാണ് യുവ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമെന്റുകളുമായി രംഗത്തെത്തിയത്. നിങ്ങളൊരു നല്ല ഭർത്താവാണെന്നും, ഏതൊരു സ്ത്രീയും തൻ്റെ പ്രസവ സമയത്ത് ഭർത്താവിൻ്റെ സാമീപ്യമാണ് ആഗ്രഹിക്കുകയെന്നും തുടങ്ങി നിരവധി കമെന്റുകൾ. കുഞ്ഞ് ജനിച്ച് ആദ്യ നാളുകളിൽ അൽപ്പം ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും പിന്നീട് ഓകെയാവുകയായിരുന്നു. ഡെലിവറി കഴിഞ്ഞ് ആറ് ദിവസത്തിന് ശേഷം ഇരുവരും മകളുമായി വീട്ടിലേയ്ക്ക് മടങ്ങി.

RAJEESH

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago