Entertainment

ജീവിതത്തില്‍ ഏറ്റവും നല്ല കാര്യങ്ങള്‍ നിറഞ്ഞ ചക്രവാളം നിങ്ങള്‍ക്കുണ്ടാവട്ടെ, പുതുവത്സരാശംസകള്‍: മകൾ മഹാലക്ഷ്മിക്കൊപ്പം മോഡേൺ ലുക്കിൽ കാവ്യ മാധവൻ

പുതുവർഷത്തെ ഉലകം ചുറ്റി വരവേറ്റ് കാവ്യാ മാധവനും മകൾ മഹാലക്ഷ്മിയും. മാമാട്ടിക്കുട്ടിയും അമ്മയും സ്റ്റൈലിഷ് മേക്കോവറിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ കൂടിയാണ് ഇത്. വിദേശത്തെ പുതുവർഷ യാത്രയുടെ മൂന്നു ചിത്രങ്ങളാണ് കാവ്യാ മാധവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

ഓണം, നവരാത്രി, ജന്മാഷ്ടമി, ദീപാവലി പോലുള്ള വിശേഷ ദിവസങ്ങളിലാണ് കാവ്യ സമൂഹമാധ്യമങ്ങളിലെത്താറുള്ളത്. മകള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച ചിത്രങ്ങൾ ഇതിനു മുമ്പ് നടി പങ്കുവച്ചിരുന്നു.

‘ജീവിതത്തില്‍ ഏറ്റവും നല്ല കാര്യങ്ങള്‍ നിറഞ്ഞ ചക്രവാളം നിങ്ങള്‍ക്കുണ്ടാവട്ടെ. പുതുവത്സരാശംസകള്‍’’… എന്ന അടിക്കുറിപ്പോടെയാണ് കാവ്യയുടെ കുറിപ്പ്. വിദേശ രാജ്യത്ത് എവിടെയോ ആണ് കാവ്യയുടെയും കുടുംബത്തിന്റെയും ന്യൂ ഇയര്‍ ആഘോഷമെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തം. ഇതേത് രാജ്യമാണ് എന്ന് ആരാധകരും കമന്റുകളിലൂടെ തിരക്കുന്നുണ്ട്.

മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുമായി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. അഭിനയത്തില്‍നിന്നു വിട്ടുനിൽക്കുന്ന കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി.

2016ൽ റിലീസ് ചെയ്ത ‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago