Real Stories

ഒടുവിൽ ആ നാറി അവളെയും കൊണ്ടു പോയി; തന്റെ പ്രിയതമയുടെ വേർപാടിനെപറ്റി വിധു പ്രതാപ്

ചലച്ചിത്ര പിന്നണിയെ ഗായകൻ എന്ന നിലയിൽ തന്റേതായ പേര് നേടിയെടുത്ത താരമാണ് വിധു പ്രതാപ്. വിധു തന്റെ പതിനേഴാമത്തെ വയസ്സിൽ ഏഷ്യാനെറ്റ് നടത്തിയിരുന്ന മ്യൂസിക് കോമ്പറ്റേഷൻ ആയ വോയിസ് ഓഫ് ഇയർ വിജയിയായിരുന്നു. പ്രശസ്ത സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററുടെ കീഴിൽ നാലുവർഷം സംഗീതം അഭ്യസിക്കുകയും സംഗീതസംവിധായകൻ പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ കീഴിൽ സംഗീതം പഠിക്കുകയും ചെയ്തു. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു സിനിമയിൽ പാടുന്നത്. പാദമുദ്ര എന്ന സിനിമയിലാണ് ആദ്യഗാനം പാടിയത്. എന്നാൽ ഒരു പിന്നണിഗായകൻ എന്ന നിലയിൽ താരത്തിന്റെ ജീവിതം ആരംഭിക്കുന്നത് 1999 ദേവദാസി എന്ന ചിത്രത്തിൽ പൊൻവസന്തം എന്ന അർദ്ധ ശാസ്ത്രീയ ഗാനം പാടിക്കൊണ്ടാണ്. ഇരുപതാമത്തെ വയസ്സിൽ സായാഹ്നം എന്ന ചിത്രത്തിലെ കാലമേ കൈക്കൊള്ളുക നീ എന്ന ഗാനത്തിന് മികച്ച പിന്നണിഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടുകയും രണ്ടായിരത്തിന്റെ തുടക്കം മുതൽ 10 വർഷക്കാലത്തോളം മലയാള സിനിമയിലെ മുൻനിര ഗായകന്മാരിൽ ഒരാളായി അറിയപ്പെടുകയും ചെയ്തു

ദിലീപ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ യുവ നായകന്മാരുടെ ശബ്ദമായി ഒരുകാലത്ത് വിധുപ്രതാപ് നിറഞ്ഞ നിന്നിരുന്നു. മീശമാധവൻ, നമ്മൾ, വെള്ളിത്തിര, പാണ്ടിപ്പട, റൺവേ, സ്വപ്നക്കൂട് തുടങ്ങി നിരവധി സിനിമകളിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ച് ആരാധകരെ നേടിയെടുത്തു. നിരവധി ഗാനമേളകളിൽ ഇന്ത്യയിലും വിദേശത്തുമായി വിധുപ്രതാപ് പങ്കെടുത്തു. പല ടെലിവിഷൻ ഷോകളിലും അവതാരകനായും ജഡ്ജായും തിളങ്ങിയ ഇദ്ദേഹം ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത പാട്ടുകളുടെ പാട്ട് എന്ന സീരിയലിൽ പ്രധാന കഥാപാത്രമായി അഭിനയിച്ചു. ടെലിവിഷൻ അവതാരികയും നർത്തകിയും ആയിരുന്ന ദീപ്തിയെ വിവാഹം കഴിക്കുകയും ചെയ്തു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ ജഡ്ജായി തിളങ്ങി നിന്നിരുന്ന കാലഘട്ടത്തിൽ തന്റെ പ്രണയത്തെപ്പറ്റി വിധുപ്രതാപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്

പ്രീഡിഗ്രി കാലഘട്ടത്തിൽ തനിക്ക് തോന്നിയ പ്രണയമാണ് വിധുപ്രതാപ് തുറന്നു പറഞ്ഞത്. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നി. ഡിഗ്രിക്ക് പഠിക്കാൻ ജോയിൻ ചെയ്യാൻ തുടങ്ങിയ സമയത്ത് ഒരു ഗ്യാപ്പ് അനുഭവപ്പെട്ടു. ആ സമയത്ത് വേറൊരുത്തൻ അവളെയും കൊണ്ടു പോയി. പിന്നീടാണ് ഞാൻ അവൾക്കൊപ്പം നടന്ന അവളുടെ സുഹൃത്ത് എന്ന് പറഞ്ഞവൻ തന്നെയാണ് അവളെ അടിച്ചു കൊണ്ട് പൊങ്ങിയത് എന്ന് വിധു പ്രതാപ് പറയുന്നത് താരത്തിന്റെ നഷ്ട പ്രണയകഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

6 days ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago