ഇനി രണ്ട് ചിത്രങ്ങൾ കൂടി, അഭിനയം നിർത്തുന്നു: നടൻ വിജയ് രാഷ്ട്രീയത്തിലേക്ക്, പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു

മലയാളികള്‍ക്കും തമിഴര്‍ക്കും തുടങ്ങി പാന്‍ ഇന്ത്യന്‍ ലെവലില്‍ നില്‍ക്കുന്ന കോടിക്കണക്കിന് ആരാധകരു ള്ള താരം തന്നെയാണ് വിജയ്. ഏറെ കാലമായി തമിഴ് സിനിമയുടെ മുഖം തന്നെയാണ് വിജയ്. അച്ഛന്‍ ചന്ദ്ര ശേഖറിന്റെ കൈ പിടിച്ച് സിനിമയി ലെത്തിയപ്പോല്‍ വിജയ് എന്ന കൊച്ചു പയ്യനെ ആരും തന്നെ വേണ്ട ശ്രദ്ധ നല്‍കിയില്ല. മാത്രമല്ല അന്നത്തെ വിജയ് ലുക്ക് വെച്ച് മുകം കൊള്ളില്ലെന്നും ഇവന്‍ ഒരിക്കലും നടനാവില്ലെന്നും പുശ്ചിച്ചവര്‍ക്കെല്ലാം മുന്നില്‍ കോളിവുഡില്‍ മാത്രമല്ല ഇന്ത്യന്‍ സിനി മയില്‍ തന്നെ ഉന്നത പ്രതിഫലം വാങ്ങു ന്ന നടനാണ് വിജയ്. പലപ്പോഴും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേയ്ക്ക് താരങ്ങള്‍ പോകാറുണ്ട്. വിജയിയും അത്തരത്തില്‍ പോകുമെന്ന പ്രചാരണങ്ങള്‍ വളരെ കാലമായി ഉണ്ടായിരുന്നു. എന്നാല്‍ വിജയ് അത്തരം പ്രസ്താവനകളൊന്നും പറഞ്ഞിരുന്നില്ല.

എന്നാല്‍ ഒടുവില്‍ തന്റെ രാഷ്ട്രീയ പ്രവേശനം വെളിപ്പെടുത്തിയിരിക്കുകയാണ് വിജയിയും. വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ്.’തമിഴക വെട്രിക്കഴകം’ എന്നാണ് പാര്‍ട്ടിയുടെ പേര്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായാണ് വിജയിയുടെ ആരാധന സംഘടനയായ വിജയ് മക്കള്‍ ഇയക്കം പാര്‍ട്ടി രൂപീകരിച്ചത്. ഇപ്പോഴിതാ വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. 2026ല്‍ നടക്കാനിരിക്കു ന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്നും വിജയ് പ്രസ്താവനയിലൂടെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിക്കുമ്പോള്‍ തങ്ങളുടെ പാര്‍ട്ടിയുടെ ലോഗോയും കൊടിയും പുറത്തുവിടുമെന്നും വരുന്ന ഏപ്രിലില്‍ പാര്‍ട്ടി ആദ്യ സമ്മേളനം നടക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കുമെന്നും പുറത്തിറക്കു മെന്നും അറിയിച്ചിട്ടുണ്ട്. എംജിആര്‍, ജയലളിത, വിജയകാന്ത്, കമല്‍ഹാസന്‍ ഇപ്പോഴിതാ വിജയിയും സിനിമ യില്‍ നിന്ന് രാഷ്ട്രീയത്തിലേയ്ക്ക് തന്റെ ചുവട് മാറ്റുകയാണ്.

തന്റെ അറുപത്തിയൊൻപതാം സിനിമയിലൂടെ സിനിമാ കരിയറിന് ഇടവേള ഇടാനാണ് നടന്റെ തീരുമാനം. ഇതോടെ ഇപ്പോൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന വെങ്കട് പ്രഭുവിന്റെ ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രത്തിനു ശേഷം വരുന്ന വിജയ് ചിത്രമാകും ദളപതി 69. എന്നാൽ ഈ സിനിമ ആരു ചെയ്യുമെന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

കരിയറിന്റ ഏറ്റവും ഉന്നതയിൽ നിൽക്കുന്ന സമയത്ത് വിജയ് പൂർണമായും രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന്റെ ചെറിയ നിരാശ അദ്ദേഹത്തിന്റെ ആരാധകരിലും പ്രകടമാണ്. എന്നിരുന്നാലും വിജയ് തന്റെ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ എല്ലാ പിന്തുണയോടും കൂടി ഇവർ ഒപ്പമുണ്ടാകുമെന്നതും തീർച്ച.

Articles You May Like

x