ഇനി കിടപ്പറ കൂടി സോഷ്യല്‍ മീഡിയയില്‍ ഇട്ടാല്‍ പൊളിച്ചേനെ, നാണവും മാനവും ഇല്ലാത്ത ഇവരെ പോലുള്ളവര്‍ കേരളത്തിന് അപമാനം: സ്വാസികക്കും വരനുമെതിരെ സൈബര്‍ ആക്രമണം

കഴിഞ്ഞ ദിവസമാണ് നടി സ്വാസികയുടെയും പ്രേം ജേക്കബിന്റെയും വിവാഹം നടന്നത്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ബീച്ചിൽ വച്ചു നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

ഭര്‍ത്താവിനൊപ്പമുള്ള കുറച്ച് റൊമാന്റിക് നിമിഷങ്ങളായിരുന്നു നടി ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ഞങ്ങള്‍ ഒരുമിച്ച് ജീവിതം നയിക്കാന്‍ തീരുമാനിച്ചു എന്ന ക്യാപ്ഷനോടെയാണ് സ്വാസിക വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇതിന് താഴെയാണ് ദമ്പതിമാര്‍ക്ക് നേരെയുള്ള കുറ്റപ്പെടുത്തലും പരിഹാസവുമൊക്കെ വന്നിരിക്കുന്നത്.

ഇതൊന്നും ഇതുവരെ കഴിഞ്ഞില്ലേ എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. ഇനി കിടപ്പറ കൂടി സോഷ്യല്‍ മീഡിയയില്‍ ഇട്ടാല്‍ പൊളിച്ചേനെ. ഫസ്റ്റ് നൈറ്റ് ഷോട്ട്‌സ് കൂടെ റിലീസ് ചെയ്യണം. നാണവും മാനവും ഇല്ലാത്ത ഇവരെ പോലുള്ളവര്‍ കേരളത്തിന് അപമാനമാണ്. ഈ ചിത്രം കാണുന്ന സ്വാസികയുടെ അമ്മയും അച്ഛനും അടിപൊളിയാണ്. നല്ല സംസ്‌കാരമാണല്ലോ.

ഇനി പല പല കോപ്രായങ്ങള്‍ കാണാം. അതിന് ശേഷം പിന്നെ കേള്‍ക്കുന്നത് തല്ലി പിരിഞ്ഞു എന്നായിരിക്കാം. ഒരു വര്‍ഷമെങ്കിലും ഈ ബന്ധം കാണുമോ എന്നിങ്ങനെയാണ് താരങ്ങളോട് ചിലര്‍ ചോദിക്കുന്നത്. എന്നാല്‍ ഇങ്ങനൊക്കെ സംസാരിക്കാന്‍ നാണമില്ലേ എന്ന് ചോദിക്കുകയാണ് സ്വാസികയുടെയും പ്രേമിന്റെയും ആരാധകര്‍.

Articles You May Like

x