അഭ്യൂഹങ്ങൾക്ക് വിരാമം, നടി സ്വാസിക വിവാഹിതയാകുന്നു, വരൻ ടെലിവിഷൻ താരം

മലയാളികളുടെ പ്രിയ നടിയാണ് സ്വാസിക വിജയ്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് നടി. അഭിനേത്രി മാത്രമല്ല മികച്ച നർത്തകിയും മോഡലുമൊക്കെയാണ് സ്വാസിക. യുവജനോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സ്വാസിക. തമിഴ് സിനിമയിലൂടെയാണ് താരം തുടക്കം കുറിച്ചത്.

നാല് തമിഴ് ചിത്രങ്ങളിൽ സ്വാസിക അഭിനയിച്ചു. പിന്നീട് മോഡലിംഗിലേക്ക് തിരിഞ്ഞു. ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിയിച്ചതോടെയാണ് മലയാള സിനിമയിൽ സ്വാസിക എത്തുന്നത്. അങ്ങനെയാണ് സ്വാസിക അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെത്തിയത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരുപിടി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ സ്വാസിക എത്തിയിരുന്നു. കുമാരി, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ, ചതുരം തുടങ്ങിയവയാണ് അവയിൽ ചിലത്.

താരം വിവാഹിതയാകാൻ ഒരുങ്ങുകയാണ്. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. ഇരുവരുടേതും പ്രണയ വിവാഹമാണ്. ജനുവരി 26 ന് തിരുവനന്തപുരത്ത് വിവാഹവും 27ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി വിവാഹ വിരുന്നും സംഘടിപ്പിക്കും. ‘മനംപോലെ മം​ഗല്യം’ എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം.

Articles You May Like

x