Entertainment

നീണ്ട 20 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; എല്ലാവരും എൻറെ സ്വപ്നത്തിന്റെ ഭാഗമാകണം; സന്തോഷം പങ്കുവെച്ച് രചന നാരായണൻകുട്ടി

ടെലിവിഷൻ അവതാരിക,നടി എന്നീ നിലകളിലൊക്കെ വളരെ കുറഞ്ഞ സമയം കൊണ്ട് തൻറെ സ്ഥാനമുറപ്പിച്ച് താരമാണ് രചന നാരായണൻകുട്ടി. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ ശാസ്ത്രീയ നൃത്തം, ഓട്ടൻതുള്ളൽ, കഥകളി, കഥാപ്രസംഗം എന്നിവയിൽ പങ്കെടുത്തിരുന്ന താരം നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ തൃശ്ശൂർ ജില്ല തിലകമായിരുന്നു. യൂണിവേഴ്സിറ്റി കലാതിലകപ്പട്ടം നേടിയ താരം മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മറിമായം എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് മിനിസ്ക്രീനിലേക്കും അവിടെ നിന്ന് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്തുകൊണ്ടിരുന്ന സാഹചര്യത്തിലാണ് താരത്തിന് അഭിനയരംഗത്തേക്കുള്ള അവസരം ലഭിക്കുന്നത്.

ജയറാം നായകനായി പ്രദർശനത്തിനെത്തിയ ലക്കി സ്റ്റാർ എന്ന ചിത്രത്തിലെ നായികാവേഷം അവതരിപ്പിക്കുകയും പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു. പുണ്യാളൻ അഗർബത്തീസ്, ആമേൻ എന്നീ ചിത്രങ്ങൾ താരത്തിന്റെ കരിയറിലെ തന്നെ മാറ്റി നിർത്താൻ കഴിയാത്തവയാണ്. സൈബർ ലോകത്തും സജീവമായ താരം തൻറെ വിശേഷങ്ങൾ ഒക്കെ ആരാധകരെ നിരന്തരം അറിയിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് നാളായി സോഷ്യൽ മീഡിയയിൽ നിന്ന് നിരന്തരം താരത്തിന് സൈബർ ആക്രമണവും നേരിടേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ തന്റെ നിലപാടും അഭിപ്രായവും ഒക്കെ എന്നും തുറന്നു പറയുന്ന താരം വിമർശനങ്ങൾക്കൊന്നും വലിയ പ്രാധാന്യം നൽകാറില്ല

ഇപ്പോൾ റ് താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.നാടകാഭിനയത്തിൽ സജീവമായിരുന്ന താരം നീണ്ട 20 വർഷങ്ങൾക്ക് ശേഷം വീണ്ടും നാടകത്തിലേക്ക് തന്നെ തിരിച്ചു പോകുന്ന വാർത്തയാണ് മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്യുന്ന അനാമിക എന്ന നാടകത്തിലൂടെ രചന തൻറെ രണ്ടാം വരവ് രേഖപ്പെടുത്താൻ ഒരുങ്ങുകയാണ്.നാടക പരിശീലനത്തിന്റെ ചിത്രങ്ങളും താരം തൻറെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. പ്രിയപ്പെട്ടവരെ നീണ്ട 20 വർഷങ്ങൾക്കുശേഷം ഞാൻ ഒരു നാടകത്തിൻറെ ഭാഗമാവുകയാണ്. സൂര്യകൃഷ്ണമൂർത്തി സാർ സംവിധാനം ചെയ്യുന്ന അനാമിക എന്ന നാടകം ജൂൺ 3, 4 തീയതികളിൽ വൈകിട്ട് 6 30ന് തൈക്കാട് സൂര്യ നാടക കളരിയിലെ ഗണേശത്തിൽ അരങ്ങേറുന്നു. ഏവരും തീർച്ചയായും വന്ന് ഈ അവസരത്തെ അനുഗ്രഹിക്കുകയും എൻറെ സ്വപ്നത്തിന് ഭാഗമാവുകയും ചെയ്യണമെന്നും താരം കുറിക്കുകയുണ്ടായി.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago