Entertainment

കഴിഞ്ഞ വർഷം ഈ നാട്ടിലെ ഏറ്റവും വലിയ പ്രശ്നം ഞങ്ങളുടെ വിവാഹമായിരുന്നു, എവിടെ പോയാലും ഒരു കാഴ്ചവസ്തുവിനെ പോലെ ആയിരുന്നു ഞാൻ,പണത്തിന് വേണ്ടിയാവും, രണ്ടുപേരും ഉടനെ തന്നെ അടിച്ചുപിരിഞ്ഞ് ഇന്റർവ്യൂ കൊടുക്കും എന്നൊക്കെ കുത്തുവാക്കുകൾ; ഒന്നാം വിവാഹ വാർഷികത്തിൽ  രവീന്ദർ പറയുന്നു

ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് മഹാലക്ഷ്മിയും രവീന്ദറും. വിവാഹ വാർഷിക ദിനത്തിൽ മഹാലക്ഷ്മിയെ കുറിച്ച് രവീന്ദർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിച്ചും ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ഒരു വർഷം സോഷ്യൽ മീഡിയ തങ്ങളുടെ ദാമ്പത്യ ജീവിതത്തെ എങ്ങനെയാണ് ചർച്ചയാക്കിയതെന്നും മഹാലക്ഷ്മിയെ ലഭിച്ചതിൽ താൻ എന്തൊരു ഭാഗ്യവാനാണ് എന്നെല്ലാം പറഞ്ഞാണ് രവീന്ദറുടെ പോസ്റ്റ്.എങ്ങനെ തുടങ്ങണം, എന്ത് പറയണം എന്നറിയില്ല.. ഒരു വർഷം വളരെ വേഗത്തിൽ കടന്നുപോയി, അതിന് കാരണം നിങ്ങൾ തന്നെയാണ്. കഴിഞ്ഞ വർഷം ഈ നാട്ടിലെ ഏറ്റവും വലിയ പ്രശ്നം ഞങ്ങളുടെ വിവാഹമായിരുന്നു.

എവിടെ പോയാലും ഒരു കാഴ്ചവസ്തുവിനെ പോലെ ആയിരുന്നു ഞാൻ. ഇതെങ്ങനെ ശരിയാകും, പണത്തിന് വേണ്ടി തന്നെയാകും. മൂന്ന് മാസം പോകുമോ, എത്ര നാളുണ്ടാകുമെന്ന് കാണാം. രണ്ടുപേരും ഉടനെ തന്നെ അടിച്ചുപിരിഞ്ഞ് ഇന്റർവ്യൂ കൊടുക്കും. എന്നൊക്കെയായിരുന്നു. മതി… ഇതിൽ കൂടുതൽ ഇനി വയ്യ… ആശിച്ചത് പോലെയുള്ള ആത്മാർത്ഥമായ ഒരു ജീവിതം എനിക്കും ഉണ്ടാകാം. ഇവൾക്ക് ഭയങ്കര ആറ്റിറ്റ്യൂഡ് ആണല്ലോ എന്ന് എനിക്ക് ആദ്യം തോന്നിയിരുന്നു. കോലം വരക്കില്ല, കോഫിയും ഭക്ഷണവും വീട്ടു ജോലിയുമെല്ലാം വീട്ടുജോലിക്കാരി തന്നെ ചെയ്യേണ്ടി വരുമെന്ന് കരുതി. പക്ഷേ സീരിയൽ ഗേൾ അതിനിടയിലും രാവിലെ എഴുന്നേൽക്കുകയും കാപ്പി ഉണ്ടാക്കുകയും അത്യാവശ്യം പാചകം ചെയ്യുകയുമൊക്കെ ചെയ്തു. എന്നാലും നോക്കാമെന്നായിരുന്നു. മൂന്ന് മാസത്തിന് ശേഷം സ്വിഗ്ഗിയെ വല്ലതും ആശ്രയിക്കേണ്ടി വരുമെന്ന് കരുതി. എന്നാൽ അവൾ ഞെട്ടിച്ചു.

നമ്മൾ ടിവിയിൽ കാണുന്ന പോലൊരു സീനല്ല ഇത്. അതുകൊണ്ട് തന്നെ അഹങ്കാരത്തിനും കുറവില്ല. പക്ഷേ ആ സ്നേഹം. ഇവൾക്ക് എന്നോട് ഒരുപാട് സ്നേഹമുണ്ടെന്ന് ഞാൻ മനസിലാക്കി. എല്ലാം കഷ്ടപ്പെട്ട് ചെയ്യുന്നു. ഞങ്ങൾ സന്തോഷത്തിൽ ജീവിക്കുമ്പോഴും ഞങ്ങൾ പിരിഞ്ഞെന്ന് യൂട്യൂബ് ചാനലുകൾ പറയുമ്പോൾ നമ്മുക്ക് ജീവിച്ച് കാണിക്കണം കൂടുതൽ ഭ്രാന്തമായി സ്നേഹിക്കണം. അപ്പോൾ യൂട്യൂബ്കാർക്ക് ദേഷ്യം വരും എന്നവൾ പറയും, രവീന്ദർ കുറിച്ചു.

അവളുടെ ഈ ആത്മാർത്ഥ സ്നേഹത്തിന് ഞാൻ അർഹനാണോ എന്നറിയില്ല. നമുക്ക് എന്നും പുഞ്ചിരി നൽകുന്ന ഭാര്യക്കാണ് നമുക്ക് എന്നും സന്തോഷമായ ജീവിതം നൽകാൻ കഴിയുക. എന്റെ ഭാഗ്യമാണ് മഹാലക്ഷ്മി. നല്ല ഭാര്യയാകുക എന്നത് ദൈവത്തിന്റെ വരദാനമാണ്, അതാണ് എന്റെ ഭാര്യ, രവീന്ദർ കൂട്ടിച്ചേർത്തു. രവീന്ദറുടെ പോസ്റ്റിന് താഴെ കമന്റുമായി മഹാലക്ഷ്മി എത്തിയിട്ടുണ്ട്.

‘അമ്മു നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഞാൻ എന്റെ കുക്കിങ് നിർത്തില്ല. എനിക്കും സച്ചിനും സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് നിങ്ങൾ. നിങ്ങളെ ഞാൻ അത്രമാത്രം സ്നേഹിക്കുന്നു. നിങ്ങളെ പോലെ വലിയ പാരഗ്രാഫിലൂടെ അതെഴുതാൻ എനിക്ക് അറിയില്ല. ഞാൻ അത് ജീവിച്ചു കാണിക്കാം, എന്റെ നല്ല പാതിക്ക് ആനിവേഴ്സറി ആശംസകൾ’ എന്നാണ് മഹാലക്ഷ്മി കമന്റ് ചെയ്തത്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago