എന്റെ രണ്ടാം സിനിമയിലെ നായികയായിരുന്നു ആദ്യ പ്രണയിനി, അവരുമായുള്ള ജീവിതം ഒരുപാട് ആഗ്രഹിച്ചെങ്കിലും അവർക്ക് താല്പര്യം കരിയറുമായി മുന്നോട്ടു പോകുവാൻ ആയിരുന്നു

ഒരുകാലത്തെ മലയാള സിനിമയിലെ റൊമാൻറിക് താരമായിരുന്നു റഹ്മാൻ. ശോഭന അടക്കമുള്ള നിരവധി നായികമാരിലൂടെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത റഹ്മാന് ഇടക്കാലത്ത് കരിയറിൽ ചില പാളിച്ചകൾ സംഭവിക്കുകയുണ്ടായി. ചില ചിത്രങ്ങൾ പരാജയമായതോടെ അഭിനയരംഗത്ത് നിന്ന് റഹ്മാൻ വിട്ടുനിൽക്കുകയായിരുന്നു. ഇന്ന് സോഷ്യൽ മീഡിയയിലും തമിഴ് സിനിമയിലും സജീവസാന്നിധ്യമാണ് താരം. ഭാര്യയും മക്കളുമായുള്ള വിശേഷങ്ങളൊക്കെ റഹ്മാൻ അടിക്കടി തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആളുകളിലേക്ക് എത്തിക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ റഹ്മാൻ തന്റെ പ്രണയത്തെപ്പറ്റിയും പരാജയത്തെപ്പറ്റിയും ഒക്കെ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ… ഞാൻ അഭിനയിച്ച രണ്ടാമത്തെ സിനിമയിലെ നായികയായിരുന്നു എനിക്ക് ഇഷ്ടം.

അത് അവർക്കും അറിയാവുന്ന കാര്യമായിരുന്നു. എന്നാൽ കരിയറിൽ ചില അവസരങ്ങൾ ലഭിച്ചതോടെ അവർ എന്നിൽ നിന്ന് വിട്ടു പോവുകയായിരുന്നു. അത് ഉൾക്കൊള്ളുവാൻ എനിക്ക് തുടക്കത്തിൽ വലിയ പ്രയാസമായിരുന്നു. അവർ പോയശേഷം മറ്റൊരു വിവാഹത്തെപ്പറ്റിയോ കുടുംബജീവിതത്തെപ്പറ്റിയോ ഞാൻ ചിന്തിച്ചിരുന്നില്ല. കാരണം അതിന് എനിക്ക് സാധിക്കുമായിരുന്നില്ല. ഏറെനാളുകൾ എടുത്താണ് അതിൽ നിന്ന് റിക്കവർ ആയത്. അപ്പോഴും ഒരു വിവാഹബന്ധത്തെപ്പറ്റി ഒരിക്കൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം മെഹ്റുവിനെ കണ്ടുമുട്ടുകയായിരുന്നു. കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി. എന്നാൽ തന്റെ ഇഷ്ടം മെഹ്റുവിന് അന്ന് അംഗീകരിക്കുവാൻ കഴിഞ്ഞിരുന്നില്ല. സിനിമയിൽ തിളങ്ങിനിൽക്കുന്ന ഒരാളെ വീട്ടിൽ സമ്മതിക്കുമോ എന്നതായിരുന്നു പ്രധാന പ്രശ്നം. അതിനേക്കാൾ എല്ലാം ഉപരി തന്റെ ചേച്ചിയുടെ വിവാഹമായിരുന്നു മെഹ്റുവിനെ സംബന്ധിച്ചിടത്തോളം അന്ന് കൂടുതൽ പ്രാധാന്യം ഉണ്ടായിരുന്നത്

അങ്ങനെ ചേച്ചിയുടെ വിവാഹം കഴിഞ്ഞതോടെ മെഹ്റുവിനെ വിവാഹം കഴിക്കാനുള്ള ആലോചനയുമായി ഞാൻ അവളുടെ വീട്ടിലേക്ക് എത്തി. സിനിമ മേഖലയിൽ തിളങ്ങി നിന്നിരുന്നത് കൊണ്ട് തന്നെ മെഹ്റുവിൻറെ വീട്ടുകാർക്കൊന്നും എതിർപ്പുണ്ടായിരുന്നില്ല എന്ന് റഹ്മാൻ പറയുന്നു. ആദ്യ പ്രണയം നഷ്ടപ്പെട്ടപ്പോൾ ഒരുപാട് വിഷമതകൾ ഉണ്ടായിയെങ്കിലും പിന്നീട് ചിന്തിക്കുമ്പോൾ അതാണ് ശരിയെന്ന് തോന്നുന്നു എന്നാണ് താരം പറയുന്നത്. ഭാര്യയെയും രണ്ടു മക്കളെയും റഹ്മാന് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് താരം പങ്കുവെക്കുന്ന ഓരോ പോസ്റ്റിൽ നിന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം മൂത്തമകൾ പ്രസവിച്ചതും കുഞ്ഞിൻറെ ചിത്രങ്ങളും ഒക്കെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു.

Articles You May Like

x