നടന്‍ റഹ്‌മാന്റെ മകള്‍ റുഷ്ദ വിവാഹിതയായി;കഴുത്ത് നിറയെ സ്വർണം ലഹങ്കയിൽ മുഗൾ രാജാകുമാരിയെ പോലെ റഹ്‌മാന്റെ മകൾ റുഷ്‌ദ ആഡംബര വിവാഹത്തിൽ നിറഞ്ഞ് താരങ്ങൾ

ണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പര്‍താരങ്ങളില്‍ ഒരാളായിരുന്നു റഹ്‌മാന്‍. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ആറടി രണ്ടിഞ്ച് ഉയരമുള്ള റഹ്‌മാന്‍ ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ യുവ നടന്‍മാരില്‍ ഒരാളായിരുന്നു. ഭരതന്‍, കെ. ബാലചന്ദര്‍, പ്രിയദര്‍ശന്‍, കെ.എസ്. സേതുമാധവന്‍ തുടങ്ങിയ പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളില്‍ നായകവേഷങ്ങള്‍ റഹ്‌മാന്‍ ചെയ്തിട്ടുണ്ട്. ശിവാജി ഗണേശന്‍, പ്രേംനസീര്‍ തുടങ്ങിയ പഴയതലമുറയ്‌ക്കൊപ്പവും റഹ്‌മാന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്‌മാന്‍ കൂട്ടുകെട്ടിന്റേതായി ഏഴ് ചിത്രങ്ങള്‍ പുറത്തുവന്നു. ഇവയിലേറെയും സൂപ്പര്‍ ഹിറ്റുകളായിരുന്നു.

പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെ ആയിരുന്നു റഹ്‌മാന്റെ ആദ്യ മലയാളചിത്രം. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍. റഹ്‌മാന്‍, റഹ്‌മാന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവാണ്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ഗുജറാത്തിലെ കച്ച് വംശജയായ മെഹ്‌റുന്നിസയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവര്‍ക്ക് റുഷ്ദ, അലീഷ എന്നീ രണ്ടു മക്കളുണ്ട്. ഇപ്പോഴിതാ റുഷ്ദ വിവാഹിതയായിരിക്കുകയാണ്. അല്‍താഫ് നവാബാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും രാഷ്ട്രീയ പ്രവര്‍ത്തകരും വധൂവരന്മാര്‍ക്ക് ആശംസകള്‍ നേരാന്‍ എത്തിയിരുന്നു. ഇതിനോടകം തന്നെ വിവാഹ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. വിവാഹ ചടങ്ങില്‍ കുടുംബസമേതമായി എആര്‍ റഹ്‌മാന്‍ പങ്കെടുത്തിരുന്നു. തെന്നിന്ത്യന്‍ സിനിമാ രംഗത്തെ നിരവധി താരങ്ങളും വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. 80കളിലെ താരങ്ങളുടെ ഒത്തുകൂടല്‍ കൂടിയായിരുന്നു ഈ വിവാഹം.

വെഡ്ഡിങ് എന്ന ക്യാപ്ഷനോടെയായിരുന്നു ലിസി ലക്ഷ്മി ഫോട്ടോ പങ്കുവെച്ചത്. ചിത്രത്തില്‍ എആര്‍ റഹ്‌മാനെക്കൂടി കണ്ടതോടെ അദ്ദേഹത്തിന്റെ മകളുടെ വിവാഹമാണോ നടന്നത് എന്ന് ആരാധകര്‍ ചോദിച്ചിരുന്നു. വിവാഹത്തിന്റെ തലേ ദിവസവും എആര്‍ റഹ്‌മാന്‍ പങ്കെടുത്തിരുന്നു. രണ്ട് മക്കളോടൊപ്പം എടുത്ത് ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ശോഭന, നദിയ മൊയ്തു, അംബിക, ലിസി ലക്ഷ്മി, പാര്‍വതി ജയറാം, സുഹാസിനി, രേവതി തുടങ്ങി പഴയകാല നായികമാരെല്ലാം വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസം റഹ്‌മാന്‍ ബോളിവൂഡിലേക്ക് അരങ്ങേറുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ടൈഗര്‍ ഷ്രോഫ് , കൃതി സനോണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകന്‍ വികാസ് ബാല്‍ സംവിധാനം ചെയ്യുന്ന ‘ഗണപത്’ എന്ന ചിത്രത്തിലൂടെയാണ് റഹ്‌മാന്റെ ഹിന്ദി സിനിമാ അരങ്ങേറ്റം. രണ്ട് ഭാഗങ്ങളായി പുറത്തെത്തുന്ന ചിത്രത്തിന്റെ ലണ്ടന്‍ ഷെഡ്യൂളില്‍ കഴിഞ്ഞ രണ്ട് മാസങ്ങളായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് റഹ്‌മാന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. മൂന്ന് മാസത്തെ ഹിന്ദി പഠനം, തിരക്കഥാ വായന, മേക്കപ്പ് ടെസ്റ്റ് എന്നിവയ്‌ക്കൊക്കെ ശേഷമാണ് റഹ്‌മാന്‍ ലണ്ടനില്‍ എത്തിയത്.

Articles You May Like

x