Entertainment

പ്രധാനമന്ത്രിയ്‌ക്കൊപ്പം സ്‌റ്റേജ് പങ്കിട്ടത് അഭിമാനം, രാഷ്ട്രീയം നോക്കേണ്ടതില്ല, ആ പദവിയ്ക്ക് ബഹുമാനമുണ്ട്; വിമർശനങ്ങൾക്ക് മറുപടി നൽകി അപർണ ബാലമുരളി

അപര്‍ണ ബാലമുരളി മലയാള സിനിമയിലും മറ്റു ഭാഷകളിലും സജീവമായി പ്രവർത്തിക്കുന്ന നടിയാണ്. 2021-ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ‘സുരറൈ പോട്ര് ‘ എന്ന തമിഴ് ചിത്രത്തിലൂടെ അപർണ സ്വന്തമാക്കിയിരുന്നു. മികച്ച അഭിനേത്രി എന്ന നിലയില്‍ മാത്രം ഒതുങ്ങിക്കൂടാതെ അഭിപ്രായങ്ങള്‍ വ്യക്തമായും സ്പഷ്ടമായും പറയുന്നു എന്നതിനാലും പലപ്പോഴും അപര്‍ണ വാര്‍ത്താ ശ്രദ്ധ നേടാറുണ്ട്. ഏറ്റവും ഒടുവില്‍ അപര്‍ണ വാര്‍ത്താ ശ്രദ്ധ നേടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം ഒരു വേദി പങ്കിട്ടതിനാല്‍ ആയിരുന്നു. അതിന്റെ പേരില്‍ അപര്‍ണയുടെ രാഷ്ട്രീയത്തെ ചോദ്യം ചെയ്തും മറ്റും പലരും രംഗത്ത് എത്തിയിരുന്നു. അതിന് വ്യക്തമായി മറുപടി നല്‍കി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ നടി.

‘2018 ‘ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് വിമര്‍ശനങ്ങള്‍ക്ക് അപര്‍ണ മറുപടി നല്‍കിയത്. അങ്ങിനെ ഒരു ചടങ്ങില്‍ പങ്കെടുത്തതില്‍ തെല്ലും കുറ്റബോധം ഇല്ല എന്ന് അപര്‍ണ വ്യക്തമാക്കി. ഞാന്‍ ആ പരിപാടിയില്‍ പങ്കെടുത്തതില്‍ പലരും വിമര്‍ശനങ്ങളുമായി വരുന്നുണ്ട് എന്നും പരിഹസിക്കുന്നുണ്ട് എന്നും മറ്റുള്ളവര്‍ പറയുമ്പോഴാണ് ഞാന്‍ അറിയുന്നത് തന്നെ. എന്നെ സംബന്ധിച്ച് എല്ലാവര്‍ക്കും കിട്ടുന്ന ഒരു അവസരം അല്ല എനിക്ക് കിട്ടിയത്. ഇന്ത്യന്‍ പ്രധാന മന്ത്രിയ്‌ക്കൊപ്പം ഒരു സ്‌റ്റേജ് പങ്കിടുക എന്നാല്‍ എന്നെ സംബന്ധിച്ച് അഭിമാനമുള്ള കാര്യമാണ്. ഇനിയൊരിക്കല്‍ അത് പോലെ ഒരു അവസരം ലഭിയ്ക്കും എന്നും വിശ്വസിയ്ക്കുന്നില്ല. വളരെ ബഹുമാനത്തോടെയും സന്തോഷത്തോടെയും ആണ് ആ ഒരു ക്ഷണം സ്വീകരിച്ചത്. അതില്‍ എനിക്ക് രാഷ്ട്രീം നോക്കേണ്ടതില്ല. ഞാന്‍ എന്തിനാണ് ആ പരിപാടിയില്‍ പങ്കെടുക്കുന്നത് എന്ന് എനിക്ക് വ്യക്തമായി അറിയാം.

ഇന്ത്യന്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഞാന്‍ ഒരു സ്‌റ്റേജ് പങ്കിടുന്നു എന്നത് എനിക്കും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും എന്റെ വീട്ടുകാര്‍ക്കും അങ്ങേയറ്റം അഭിമാനവും സന്തോഷവും ഉള്ള കാര്യമാണ്. ആരാണ്, ഏത് രാഷ്ട്രീയമാണ് എന്നതല്ല, പദവിയ്ക്ക് ആണ് പ്രാധാന്യം. എന്ത് തന്നെ പറഞ്ഞാലും വിമര്‍ശിച്ചാലും അദ്ദേഹം ആണ് ഇന്ത്യയുടെ പ്രൈം മിനിസ്റ്റര്‍. ആ പദവിയ്ക്ക് ഒരു ബഹുമാനം ഉണ്ട്. പത്ത് വര്‍ഷം കഴിഞ്ഞ് തിരിഞ്ഞ് നോക്കിയാലും ആ പരിപാടി എനിക്ക് അഭിമാനം ആണ്.

ഇതിനോടൊപ്പം മറ്റൊരു കാര്യം കൂടെ പറയണം, മാസങ്ങള്‍ക്ക് മുന്‍പ് ഒരു പരിപാടിയില്‍ ഞാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സാറിനൊപ്പവും വേദി പങ്കിട്ടിട്ടുണ്ട്. അതും എന്റെ ജീവിതത്തിലെ ഒരു നാഴിക കല്ലാണ്. എന്തൊക്കെ വിവാദങ്ങള്‍ പിന്നാമ്പുറത്ത് ഉണ്ടെങ്കിലും നമ്മുടെ നാടിനെ നയിക്കുന്നവരാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ. അതിന്റെ പേരില്‍ എന്നെ വിമര്‍ശിച്ചാല്‍ ഒരു തരി പോലും എനിക്ക് കുറ്റ ബോധം ഉണ്ടാവില്ല. എന്റെ ഈ 27 വയസ്സിന് ഇടയില്‍ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായി രണ്ട് അവസരങ്ങളെയും ഞാന്‍ കാണുന്നു. അപർണ ബാലമുരളി വ്യക്തമാക്കി.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago