തൻ്റെ കുറേ പടം കണ്ട്‌ ‘ഡാഷ്’ വിട്ടിട്ടുണ്ട്…..പാവം തലച്ചോറ് കാലിനടിയിലായിപ്പോയി; അശ്ലീല കമൻ്റിന് ചുട്ട മറുപടി നൽകി അശ്വതി ശ്രീകാന്ത്

മലയാളികളുടെ പ്രിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായാണ് അശ്വതിയെ മലയാളികൾ അടുത്തറിയുന്നത്. അതിന് മുമ്പ് തന്നെ ആർജെ എന്ന നിലയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് അശ്വതി. മലയാളത്തിലെ ജനപ്രീയ അവതാരകരിൽ ഒരാളായ അശ്വതി പിന്നീട് അഭിനേത്രിയായും കയ്യടി നേടി. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അശ്വതി അഭിനയത്തിലേക്ക് കടക്കുന്നത്. ഇതിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം അടക്കം അശ്വതിയെ തേടിയെത്തി.

ഇന്ന് മലയാളികൾക്ക് അശ്വതിയെന്നാൽ ചക്കപ്പഴത്തിലെ ആശയാണ്. സ്വാഭാവിക അഭിനയത്തിലൂടെയാണ് അശ്വതി ആരാധകരുടെ കയ്യടി നേടുന്നത്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് അശ്വതി. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ അശ്വതി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സാമൂഹിക വിഷയങ്ങളിലുള്ള അശ്വതിയുടെ പ്രതികരണങ്ങളും ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ തനിക്ക് അശ്ലീല സന്ദേശം അയച്ചയാൾക്ക് അശ്വതി നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ ചോദ്യോത്തര വേള തുറന്നാണ് അശ്വതി ചോദ്യങ്ങൾക്ക് മറുപടി നൽകുക. കഴിഞ്ഞ ദിവസം വീണ്ടും അശ്വതി അത്തമൊരു വേദി തുറന്നിരുന്നു. പലരും നല്ല ചോദ്യങ്ങളുമായെത്തി. തന്റെ കുഞ്ഞുങ്ങളുടെ വിശേഷം ഉൾപ്പെടെ അശ്വതി സന്തോഷത്തോടെ പങ്കിട്ടു. പക്ഷെ എല്ലാവരും ഒരുപോലെയാവില്ല എന്ന തത്വം ആവർത്തിക്കപ്പെട്ടു. ഒരു സ്ത്രീയോട് ലൈസൻസ് ഇല്ലാതെ എന്തും വിളിച്ചുകൂവാം എന്നും, എന്തും പറയാമെന്നും ചിന്തിക്കുന്നവർക്ക് ഉത്തമ ഉദാഹരണമാണ് അശ്വതിയോട് അനാവശ്യം വിളിച്ചു പറഞ്ഞ ഈ ഞരമ്പൻ. അശ്വതിയോടാണ് കൊമ്പുകോർക്കാൻ വന്നത് എന്ന കാര്യം പക്ഷേ കക്ഷി മറന്നു പോയി എന്നുതോന്നുന്നു.

യു ആർ സൂപ്പർ. നല്ല വലിയ ‘ഡാഷ്’ ആണ്. തന്റെ കുറേ പിക് കണ്ട് ‘ഡാഷ്’ വിട്ടിട്ടുണ്ട് എന്നാണ് കമന്റ്. ഡാഷ് എന്ന് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള ഭാഗങ്ങളിലെ വാക്കുകൾ അശ്വതി സ്മൈലികൾ കൊണ്ട് മറച്ചിരിക്കുന്നു. കുട്ടികൾ ഫോളോ ചെയ്യുന്നതുകൊണ്ട് ആ അസഭ്യവാക്കുകൾ മറയ്ക്കുന്നു എന്ന് അശ്വതി പറഞ്ഞു. ഇയാൾക്ക് ഉചിതമായ മറുപടിയും അശ്വതി നൽകി. ‘പാവം! തലച്ചോറ് കാലിനടിയിലായിപ്പോയി. സഹതാപമുണ്ട്’ എന്ന് അശ്വതി. @_hashi786 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ അശ്വതി ടാഗ് ചെയ്തിട്ടുണ്ട്.

 

 

 

 

Articles You May Like

x