ആഘോഷമാക്കി നടി അശ്വതി ശ്രീകാന്തിന്റെ വളക്കാപ്പ് ചടങ്ങ്; നീല സാരിയിൽ സുന്ദരിയായി താരം വൈറലായി ചിത്രങ്ങളും വീഡിയോയും

പ്രശസ്‌ത മലയാളം ചാനൽ ആയ ഫ്‌ളവേഴ്‌സിൽ കൂടി പ്രശസ്തയായ താരമാണ് നടി അശ്വതി ശ്രീകാന്ത്, ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്‌തിരുന്ന കോമഡി സ്റ്റാർ നൈറ്റ് എന്ന പരിപാടിയിലെ അവതാരകയായിട്ടാണ് മിനിസ്‌ക്രീനിൽ താരത്തിന്റെ അരങ്ങേറ്റം, പിന്നീട് അവതാരകയിൽ നിന്ന് അഭിനയത്രി ആകുന്ന കാഴ്ച്ചയാണ് നമുക്ക് കാണാൻ സാധിച്ചത്, ഫ്‌ളവേഴ്‌സിൽ തന്നെ സംപ്രേഷണം ചെയുന്ന ചക്കപ്പഴം എന്ന ജനപ്രിയ സീരിയലിൽ കേന്ദ്ര കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്, നടി അശ്വതി ശ്രീകാന്ത് ഉത്തമന്റെ ഭാര്യ ആശ ആയിട്ടാണ് ചക്കപ്പഴത്തിൽ വരുന്നത്

സോഷ്യൽ മീഡിയയിൽ കൂടി തൻറെ എല്ലാ കാര്യങ്ങളും തൻറെ പ്രേക്ഷകരുമായി പങ്ക് വെക്കുന്ന തരം കൂടിയാണ് അശ്വതി ശ്രീകാന്ത്, മിനി സ്‌ക്രീനിന്ന് പുറമെ മലയാള സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്, അശ്വതി വിവാഹം കഴിച്ചിരിക്കുന്നത് ശ്രീകാന്തിനെയാണ്, ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു, അശ്വതിക്കും ശ്രീകാന്തിനും പത്മ എന്ന മകൾ കൂടിയുണ്ട്, ഇപ്പോൾ താരം രണ്ടാമത് ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ്, താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷം സോഷ്യൽ മീഡിയയിൽ കൂടിതന്നെയാണ് തൻറെ പ്രേക്ഷകരെ അറിയിച്ചതും

കുറച്ച് ദിവസങ്ങൾക്ക് മുംബ് മകളോടൊപ്പം ഉള്ള തൻറെ മറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു അത് നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്, ഇപ്പോൾ തൻറെ കുടുംബക്കാർക്കൊപ്പം നടത്തിയ വളക്കാപ്പിന്റെ മനോഹര ചിത്രങ്ങളും വിഡിയോകളുമാണ് താരം പങ്ക് വെച്ചിരിക്കുന്നത്, തൻറെ ആദ്യ ഗർഭത്തിന്റെ സമയത്തെ ഒരു ഫോട്ടോ പോലും ഇല്ല അത് കൊണ്ട് തന്നെ ഇപ്രാവശ്യം ഈയൊരു ആഗ്രഹം തോന്നിയതെന്ന് നടി അശ്വതി ശ്രീകാന്ത് വ്യക്തമാകുന്നത്, ഇതിനോടകം അശ്വതി പങ്ക് വെച്ച വീഡിയോയും ചിത്രങ്ങളും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്

അതി ഗംഭീരമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് എത്തിയിരുന്നത്, അതിവ സുന്ദരിയായിട്ടാണ് വളക്കാപ്പ് ചടങ്ങിൽ താരത്തിനെ കാണാൻ കഴിയുന്നത്, നീലയിൽ ഓറഞ്ച് ബോർഡർ ഉള്ള സാരിയാണ് താരം അണിഞ്ഞിരുന്നത്, അമ്മയുടെ അതെ നിറത്തിൽ ഉള്ള പാവാടയും ബ്ലൗസുമാണ് മകൾ പത്മയും അണിഞ്ഞിരുന്നത്, കൂടാതെ തലയിൽ മുല്ലപ്പൂ ചൂടിയാണ് അശ്വതിയെ കാണാൻ കഴിയുന്നത് കൂടാതെ നിറയെ ആഭരങ്ങൾ ഒക്കെ അണിഞ്ഞാണ് താരം തൻറെ വളക്കാപ്പ് ചടങ്ങ് ആഘോഷമാക്കിയത്, നിരവതി സിനിമ സീരിയൽ താരങ്ങൾ ആണ് ചിത്രത്തിന് താഴെ കമെന്റുകൾ രേഖപെടുത്തിയിരിക്കുന്നത്

Articles You May Like

x