ശുദ്ധ തോന്ന്യാസം,!ഓണത്തിന്റെ ബോണസും അലവൻസും പിന്നെ കിമ്പളവും ഒക്കെ കീശയിൽ ആക്കി ഓണം ആഘോഷിക്കാൻ പോകുന്നവർ ആദ്യം ഇതിനൊരു പരിഹാരം കാണണം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊതുസമൂഹത്തിൽ നേരിടുന്ന ചില പ്രശ്നങ്ങളെപ്പറ്റി തുറന്നു സംസാരിച്ചുകൊണ്ട് അഞ്ചു പാർവതി തന്റെ അഭിപ്രായം ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ കെഎസ്ഇബി മൂലമറ്റം ഓഫീസർമാർക്കെതിരെ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ…

ശുദ്ധ തോന്ന്യാസം,! അഹംഭാവം കൊണ്ട് കണ്ണിന് കാഴ്ച്ച നശിച്ച വകുപ്പ് കാട്ടിക്കൂട്ടിയ കൊടിയ നെറികേട്. ഇതൊന്നും ചോദ്യം ചെയ്യാൻ ഒറ്റ രാഷ്ട്രീയ നേതാവിന്റെയും നാവ് പൊന്തില്ല.കർഷകർക്ക് നീതി വാങ്ങിക്കൊടുക്കുവാൻ ഡൽഹിയിൽ ട്രാക്ടർ ഓടിച്ചു ഷോ കാണിച്ച രാകേഷ് സഖാവ് ഒന്നും കണ്മുന്നിൽ KSEB കാണിച്ചു കൂട്ടിയ ഈ ചെറ്റത്തരം കാണില്ല. ഇവിടുത്തെ ഒരു പാവപ്പെട്ട കർഷകന്റെ കണ്ണുനീർ തുടച്ചാൽ എന്ത്‌ വാർത്താപ്രാധാന്യം കിട്ടാനാണ് അല്ലേ???

അദ്ദേഹത്തിന്റെ ഈ ഇരിപ്പ് കണ്ടിട്ട് സഹിക്കുന്നില്ല. എത്രമാത്രം മണ്ണിൽ രാവന്തിയോളം പണിയെടുത്തു കിട്ടിയ പൊന്നാണ് ആ മണ്ണിൽ തലയറ്റ് കിടക്കുന്നത്. കഷ്ടം!! കാട്ടുപന്നികളേക്കാൾ നികൃഷ്ടറായി മാറിയോ KSEB യിലെ ഇരുകാലിൽ നടക്കുന്ന മൃഗങ്ങൾ??ഓണവിപണിയിൽ കച്ചവടം ചെയ്യാൻ പാകത്തിന് കൃഷിയിറക്കിയ വാഴക്കുലകൾ ഇങ്ങനെ അരിഞ്ഞുത്തള്ളിയപ്പോൾ ഈ നാട്ടിലെ നിയമങ്ങൾ ഒക്കെ ശരിയായോ സർക്കാരെ???

വാരപ്പെട്ടിയിൽ 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയിൽ കൃഷി ചെയ്തിരുന്ന 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരിൽ മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി. ജീവനക്കാർ വെട്ടിനശിപ്പിച്ചത്. വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് ശ്രീ.തോമസിന്റെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഒൻപത് മാസം പ്രായമായ കുലവാഴകളാണിത്.

ഇനി KSEB യെ ന്യായീകരിക്കാൻ വരുന്നവരുടെ തിക്കും തിരക്കും ആയിരിക്കും. വാഴ ലൈനിൽ തട്ടി എന്നാകും മെഴുകൽ. എങ്കിൽ ഒന്ന് ചോദിക്കട്ടെ – ഒരു വാഴയുടെ ഉയരത്തിലാണോ KSEB ഹൈടെൻഷൻ ലൈൻ നില്ക്കേണ്ടത്.? അല്ലല്ലോ!!അത് വാഴയുടെ ഉയരത്തിന് അനുസരിച്ച് താഴ്ത്തിയത് ആ കർഷകൻ അല്ലല്ലോ. വാഴകളും അല്ല ലൈൻ പിടിച്ചു താഴ്ത്തിയത്. അപ്പോൾ പിന്നെ അത് താഴ്ന്നത് ആരുടെ കുറ്റം? പക്ഷെ ഇതൊന്നും ചോദിക്കാൻ ഒരൊറ്റ രാഷ്ട്രീയക്കാർക്കും നാവ് പൊന്തില്ല.

സ്വന്തം നാട്ടിലെ കർഷകർക്ക് പ്രശ്നം വരുമ്പോൾ ഒരു അന്നം വിളമ്പിയ കരങ്ങൾ നരേഷനും എടുത്ത് പൊക്കാൻ ഒറ്റ ഒന്നും കാണില്ല എന്നതാണ് സത്യം. ഇദ്ദേഹത്തിന് നഷ്ടം ഉണ്ടാക്കിയ, ഈ നെറികേട് കാണിച്ച മൂലമറ്റം KSEB സെക്ഷനിലെ ഉദ്യോഗസ്ഥന്മാരിൽ നിന്നും നഷ്ടപരിഹാരം പിരിച്ചെടുത്തു നൽകുക. ഓണത്തിന്റെ ബോണസും അലവൻസും പിന്നെ കിമ്പളവും ഒക്കെ കീശയിൽ ആക്കി ഓണം ആഘോഷിക്കാൻ പോകുവല്ലേ, അപ്പോൾ പിന്നെ ഇദ്ദേഹത്തിന് സംഭവിച്ച നഷ്ടം നികത്തിയിട്ട് മതി ബാക്കി ആഘോഷം.

Articles You May Like

x