Entertainment

ലഹരി ഉപയോഗിക്കുന്നവരുടെ പട്ടികയൊന്നും എൻ്റെ കൈയിലില്ല, ഉപയോഗിക്കുന്നു എന്നത് പരസ്യമായ രഹസ്യം; ബാബുരാജിൻ്റെ വെളിപ്പെടുത്തൽ തള്ളി ഇടവേള ബാബു

യുവ നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷെയിൻ നിഗത്തെയും ലഹരി ഉപയോഗിക്കുക്കുന്നു എന്ന പേരിലും മറ്റും സിനിമ സംഘടനകൾ മലയാള സിനിമയിൽ നിന്നും വിലക്കിയിരുന്നു. ഇതിനു തൊട്ടു പിന്നാലെ നിരവധി ചർച്ചകളും വിമർശനങ്ങളുമാണ് ഉയർന്നു വന്നിരുന്നത്. ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക താരസംഘടനയായ ‘അമ്മ’യുടെ പക്കലുണ്ടെന്ന് നടൻ ബാബുരാജ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ബാബുരാജിൻ്റെ വെളിപ്പെടുത്തൽ തള്ളി ജനറൽ സെക്രട്ടറി ഇടവേള ബാബു ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ കൈയിൽ നടന്മാരുടെ പട്ടികയൊന്നുമില്ലെന്നും നിർമ്മാതാക്കൾ ഇതുവരെ രേഖാമൂലം പരാതിനൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ കൈയില്‍ പട്ടികയൊന്നും ഇല്ല. നിര്‍മ്മാതാക്കള്‍ ഇതുവരെ രേഖാമൂലം പരാതിനല്‍കിയിട്ടില്ല. ‘അമ്മ’യിലും ഇത് ചര്‍ച്ചയായിട്ടില്ല. പക്ഷേ, സിനിമയില്‍ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നുമുള്ളത് പരസ്യമായ രഹസ്യമാണ്. സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിയോടും സഹകരിക്കും. ജോലി ചെയ്യുമ്പോഴോ ജോലിസ്ഥലത്തോ ലഹരിമരുന്ന് ഉപയോഗിക്കാന്‍ പാടില്ലെന്നും പൊതുസ്ഥലങ്ങളില്‍ മോശമായി പെരുമാറരുതെന്നും അമ്മയുടെ ബൈലോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ അംഗത്വ അപേക്ഷ പരിഗണിക്കുമ്പോള്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കര്‍ശനപരിശോധനയുണ്ടാകും’, ഇടവേള ബാബു പറഞ്ഞു.

ഒരു പ്രമുഖ നടന്റെ വണ്ടി എക്‌സൈസ് നിര്‍ത്തി പരിശോധിച്ചിരുന്നെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രി പിന്നെ ഉണ്ടാകുമായിരുന്നില്ലായെന്ന് നടൻ ബാബുരാജ് മുൻപ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു. ലഹരി ഉപയോഗിക്കുന്ന നടന്മാരുടെ ലിസ്റ്റ് പൊലീസിന്റെയും സംഘടനയുടെയും പക്കലുണ്ടെന്നും ലഹരി ഇടപാടുകാരിൽ നിന്നാണ് ഇത്തരം താരങ്ങളുടെ പേരുകൾ പൊലീസിനു ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago