നാട്ടിൽപോലും ഇത്ര സ്നേഹമുള്ള മലയാളികളെ കണ്ടുകിട്ടാനില്ല; ഇന്ത്യയുമല്ല അമേരിക്കയുമല്ല ഗൾഫ് രാജ്യങ്ങളുമല്ല, ഈ രാജ്യത്തും ഉദ്‌ഘാടനം ചെയ്യാനെത്തി ഹണി റോസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി താരം മലയാള സിനിമയിൽ സജീവമാണ്. അടുത്തിടെ താരം തെലുങ്ക് സിനിമയിലും അരങ്ങേറ്റം നടത്തിയിരുന്നു. ഇന്ന് തെലുങ്കിലെ മുൻനിര നായികമാരിൽ ഒരാൾ ആണ്. മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളും നെഗറ്റീവ് കമന്റ്‌സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്.

ഈ നടിക്ക് മറ്റൊരു പേര് കൂടിയുണ്ട്. ഇനാഗുറേഷൻ സ്റ്റാർ എന്നാണ് ഇവരുടെ മറ്റൊരു പേര്. നിരവധി കടകളുടെയും സ്ഥാപനങ്ങളുടെയും ബിസിനസുകളുടെയും ഉദ്ഘാടനം ഇവർ ആണ് നിർവഹിക്കുന്നത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. പൊതുവേ കേരളത്തിലെ സ്ഥാപനങ്ങൾ ആണ് ഇവർ ഉദ്ഘാടനം ചെയ്യാറുള്ളത്. ഇപ്പോൾ മറ്റൊരു രാജ്യത്ത് കൂടി ഇവർ സ്ഥാപനം ഉദ്ഘാടനം ചെയ്യുകയാണ്.

മറ്റൊരു രാജ്യം എന്ന് പറയുമ്പോൾ നിങ്ങൾ കരുതും ഏതെങ്കിലും ഗൾഫ് രാജ്യമാണെന്ന്. അല്ലെങ്കിൽ അമേരിക്കയോ യുകെയോ കാനഡയോ ആണെന്ന് നിങ്ങൾ കരുതും. കാരണം ഇവിടെയാണെന്നും ഇപ്പോൾ ഏറ്റവും കൂടുതൽ മലയാളികൾ ഉള്ളത്. ഈ രാജ്യങ്ങളിൽ ഒന്നുമല്ലാത്ത താരം ഇപ്പോൾ ഉദ്ഘാടനം നിർവഹിക്കുന്നത്.

അയർലണ്ടിൽ ആണ് താരം ഇപ്പോൾ ഉദ്ഘാടനം നടത്തിയിരിക്കുന്നത്. വെള്ള സാരിയിൽ അതീവ സുന്ദരി ആയിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഒരു സംഘടനയുടെ നേതൃത്വത്തിലുള്ള മൈൻഡ് മെഗാ മേളയുടെ ഉദ്ഘാടനത്തിന് ആണ് താരം ഇവിടെ എത്തിയിരിക്കുന്നത്. മാതാപിതാക്കൾക്കൊപ്പം ആണ് താരം അയർലൻഡിൽ എത്തിയിരിക്കുന്നത്. അയർലൻഡിൽ ഗ്ലാമർലുക്കിലെത്തിയ നടിയുടെ വിഡിയോ പ്രേക്ഷകരുടെ ഇടയിൽ വൈറലായി കഴിഞ്ഞു.

മലയാളി ഇല്ലാത്ത നാടുണ്ടോ? ഇവിടെ വന്ന് പുറത്തുപോയപ്പോൾ തന്നെ ആദ്യം കാണുന്നത് മലയാളികളെയാണ്. നാട്ടിൽപോലും ഇത്ര സ്നേഹമുള്ള മലയാളികളെ കണ്ടുകിട്ടാനില്ല. അയർലൻഡിൽ വന്ന് ആദ്യം തോന്നി നല്ല തണുപ്പുതോന്നി. ഇപ്പോൾ നല്ല കാലാവസ്ഥയാണ്. ഞാൻ വന്നതു കൊണ്ട് ആണെന്നു തോന്നുന്നു. അച്ഛനും അമ്മയുമായാണ് ഞാനിവിടെ എത്തിയിരിക്കുന്നത്.

Articles You May Like

x