Entertainment

മരിച്ചാൽ എന്നെ കുഴിച്ചിടരുത്, കത്തിക്കണമെന്ന് എനിക്ക് നിർബന്ധമാണ്,ആ ആഗ്രഹത്തിന് പിന്നിലും ഒരു കാരണമുണ്ട്; മനസ്സ് തുറന്ന് ഷീല

മലയാള സിനിമയിൽ പകരക്കാരി ഇല്ലാത്ത നായികയാണ് ഷീല. മറ്റൊരു നായികയ്ക്കും അവകാശപ്പെടാൻ കഴിയാത്ത നേട്ടങ്ങൾ സ്വന്തമാക്കിയ താരം ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്ത് സിനിമയിലെത്തി ഇന്നും സജീവമായിത്തന്നെ സിനിമയിലും സോഷ്യൽ മീഡിയയിലും ഇടപെടുന്ന വ്യക്തി കൂടിയാണ്. ഷീലയെപ്പോലെ വിജയകരമായ കരിയർ ഗ്രാഫ് ഉള്ള അപൂർവ്വം നടിമാർ മാത്രമേ മലയാളത്തിൽ ഇന്നുള്ളൂ. 60കളിലും 70കളിലും നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ താരം കറുത്തമ്മ, കള്ളിച്ചെല്ലമ്മ എന്നീ കഥാപാത്രങ്ങളിലൂടെ ഒക്കെ പലതലമുറകളുടെയും മനസ്സിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. പതിമൂന്നാം വയസ്സിൽ സിനിമയിലെത്തിയ ഷീല ഇടക്കാലത്ത് സിനിമയിൽനിന്ന് വലിയ ഒരു ഇടവേള എടുത്തിരുന്നു. മകനോടൊപ്പം സമയം വേണമെന്ന ചിന്ത വന്നതോടെയാണ് സിനിമയിൽ നിന്ന് താരം വിട്ടുനിന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചുവരികയും ചെയ്തു. അപ്പോഴും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു.

ഏറ്റവും ഒടുവിൽ അനുരാഗം എന്ന ചിത്രത്തിലാണ് ഷീല വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമ തനിക്ക് ശ്വാസം പോലെയാണെന്നും മരണംവരെ സിനിമ ചെയ്യുന്നത് തുടരുമെന്നും ഷീല മുൻപ് പറയുകയുണ്ടായി. മരണശേഷം തന്റെ മൃതദേഹം കുഴിച്ചിടരുതെന്ന് മകനോട് ആഗ്രഹം പറഞ്ഞിട്ടുണ്ട് എന്നാണ് താരം ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്. ഇനിയൊരു ജന്മം വേണ്ട. ആശകൾ തീർക്കാതെ പോകുന്നവരാണ് വീണ്ടും ജന്മം എടുക്കുന്നത്. ദൈവം എല്ലാം തന്നു. എന്റെ ആശകളെല്ലാം തീർത്തു. തൃപ്തയാണ്. പക്ഷേ അവസാനമായി ഒരാഗ്രഹം ഉണ്ട്. അത് താൻ എഴുതിവച്ചിട്ടുണ്ടെന്ന് ഷീല പറഞ്ഞു. മരിച്ചു കഴിഞ്ഞാൽ എന്റെ മൃതദേഹം ദഹിപ്പിക്കണം. ശരീരം പുഴുവരിച്ച് നശിക്കരുതെന്ന് നിർബന്ധമുണ്ടെന്ന് ഷീല പറയുന്നു. ഹിന്ദു വിഭാഗത്തിനിടയിലുള്ള വലിയൊരു നല്ല കാര്യമാണ് മരിച്ച ശേഷം ശരീരം ദഹിപ്പിക്കുന്നത്. നമ്മുടെ ശരീരം പുഴുവും കുത്തിക്കിടക്കുന്നത് എന്തിനാണ്

അതോടുകൂടി തീരുകയാണ്. ഓരോ കൊല്ലവും ബന്ധുക്കൾ കല്ലറയിൽ വന്ന് പ്രാർത്ഥന നടത്തുന്ന ആചാരം ഒക്കെ ക്രിസ്ത്യാനികൾക്കിടയിൽ ഉണ്ട്. മക്കളൊക്കെ വന്ന് പൂക്കളൊക്കെ അർപ്പിച്ച് മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കുക വേണം. ഇനി ഒരുപക്ഷേ അവർക്ക് ചെയ്യാൻ പറ്റാത്ത ഏതെങ്കിലും സാഹചര്യമാണെങ്കിലോ. അതിലും നല്ലത് എന്നെ ഞാനാക്കിയ എൻറെ കേരളത്തിൽ എന്റെ ചാമ്പൽ കഴുകി കളയണം. എന്നെ കത്തിച്ചു കളയണം എന്ന് എനിക്ക് നിർബന്ധമുള്ള കാര്യമാണെന്ന് ഷീല പറയുന്നു.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago