ജനം എന്ത് ചിന്തിക്കും എന്നതാണ് നമ്മുടെ എല്ലാവരുടെയും ഏറ്റവും വലിയ പ്രശ്നം, ഞാൻ ഉറക്കെ ചിരിക്കുന്നത് ഇഷ്ടമില്ലാത്തവർ ഉണ്ടാകാം, നെഗറ്റീവും പോസിറ്റീവും ഉണ്ട്- മിഥുൻ രമേശ്

നവ മാധ്യമങ്ങളിൽ പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് മിഥുൻ രമേശ്. ടെലിവിഷൻ ഷോകളിലൂടെയും ഏതാനും സിനിമകളിലൂടെയും പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടാൻ മിഥുന് കഴിഞ്ഞിട്ടുണ്ട്രസകരമായ അവതരണ ശൈലിയിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നവരെയും അതിഥികളെയും പ്രേക്ഷകരെയും കൈയിലെടുക്കാനായത് തന്നെയാണ് മിഥുനെ ജനകീയനാക്കിയത്. മിഥുൻ രമേശിന്റെ ഭാര്യ ലക്ഷ്മി മേനോനും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്.ബ്ലോ​ഗറായി തിളങ്ങുന്ന താരത്തിനും സോഷ്യൽ മീഡിയയിൽ ആരാധകർ നിരവധിയാണ്. അടുത്തിടെ താരത്തിന് ബെൽസ് പാൾസി രോഗം പിടിപെടുകയും ചികിത്സ നേടുകയും ചെയ്തിരുന്നു. മിഥുന്റെയേും കുടുംബത്തിന്റെയും പുതിയ അഭിമുഖമാണ് വൈറലാവുന്നത്.

ഹേറ്റേഴ്സ് ഇല്ലാത്ത അവതാരകൻ എന്ന് വിശേഷിപ്പിച്ചാണ് അവതാരക മിഥുനെ സ്വാഗതം ചെയ്യുന്നത്. അതിന് ജനങ്ങളോട് നന്ദി പറഞ്ഞാണ് മിഥുൻ സംസാരം ആരംഭിക്കുന്നതും. എല്ലാത്തിനും നെഗറ്റീവും പോസിറ്റീവും ഉണ്ടെന്നും താൻ ഉറക്കെ ചിരിക്കുന്നത് ഇഷ്ടമില്ലാത്ത ആളുകൾ ഉണ്ടാവാം. വളരെ സൈലന്റായിരിക്കുന്ന ലക്ഷ്മി കണ്ടന്റ് ചെയ്യുമ്പോൾ മാത്രമേ സംസാരിക്കാറുള്ളോയെന്ന ചോദ്യത്തിന് പരിചയമില്ലാത്തവരോട് അത്ര പെട്ടെന്ന് മിണ്ടി തുടങ്ങില്ല.

തങ്ങൾ പങ്കുവെക്കുന്ന മിക്ക വീഡിയോകളും അനുഭവത്തിൽ നിന്നാണെന്നും ഇരുവരും സമ്മതിക്കുന്നുണ്ട്. വീട്ടിലോ സുഹൃത്തുക്കൾക്കോ സംഭവിച്ച കാര്യങ്ങളായിരിക്കും കൂടുതലും. ‘ജനം എന്ത് ചിന്തിക്കും എന്നതാണ് നമ്മുടെ എല്ലാവരുടെയും ഏറ്റവും വലിയ പ്രശ്നം. ഹേറ്റേഴ്സ് ഇല്ലാതിരിക്കുക, അല്ലെങ്കിൽ ഇതിന് താഴെ വരുന്ന കമന്റുകൾ എന്നത് മുൻവിധികളോടെ വേണമെങ്കിൽ ഒഴിവാക്കാം. പക്ഷേ യൂട്യൂബിന് ഇത്രയും പോപ്പുലാരിറ്റി ലഭിക്കുന്നതിനും ഒത്തിരി മുമ്പ് ലക്ഷ്മി വ്ളോഗ് ചെയ്യാൻ ആരംഭിച്ചതാണ്.

കമന്റ് ശ്രദ്ധിച്ച് പോയിരുന്നെങ്കിൽ ഇത്രയും കണ്ടന്റുകൾ ഉണ്ടാവില്ലായിരുന്നു. അത്തരത്തിൽ ഒരു കണ്ടന്റ് ക്രിയേറ്റർ തീരുമാനമെടുക്കുന്നത് ലക്ഷ്മിയുടെ പോസിറ്റീവ് ആണ്.

Articles You May Like

x