ഭക്ഷണം വാങ്ങിത്തരുന്ന കാര്യത്തിൽ സുരേഷേട്ടൻ ശരിക്കും ഒരു സംഭവം തന്നെ, പുള്ളിക്കൊപ്പം പോകുന്നതിന്റെ പ്രധാന കാരണം നല്ല ഭക്ഷണം കഴിക്കാൻ വേണ്ടിയാണ്: മിഥുൻ രമേശ്

നവ മാധ്യമങ്ങളിൽ പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് മിഥുൻ രമേശ്. ടെലിവിഷൻ ഷോകളിലൂടെയും ഏതാനും സിനിമകളിലൂടെയും പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടാൻ മിഥുന് കഴിഞ്ഞിട്ടുണ്ട്രസകരമായ അവതരണ ശൈലിയിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നവരെയും അതിഥികളെയും പ്രേക്ഷകരെയും കൈയിലെടുക്കാനായത് തന്നെയാണ് മിഥുനെ ജനകീയനാക്കിയത്. മിഥുൻ രമേശിന്റെ ഭാര്യ ലക്ഷ്മി മേനോനും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്.ബ്ലോ​ഗറായി തിളങ്ങുന്ന താരത്തിനും സോഷ്യൽ മീഡിയയിൽ ആരാധകർ നിരവധിയാണ്. അടുത്തിടെ താരത്തിന് ബെൽസ് പാൾസി രോഗം പിടിപെടുകയും ചികിത്സ നേടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തനിക്കും കുടുംബത്തിനും നടൻ സുരേഷ് ഗോപിയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് മിഥുൻ. തനിക്ക് സുരേഷേട്ടനെ പണ്ടേ നന്നായി അറിയാമെന്നും അച്ഛനുമായി അടുപ്പവും പരിചയവുമൊക്കെയുണ്ടായിരുന്നുവെന്നും മേ ഹൂ മൂസയിൽ തങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെന്നും മിഥുൻ പറയുന്നു.

ഭക്ഷണം വാങ്ങിത്തരുന്ന കാര്യത്തിൽ അദ്ദേഹം ശരിക്കും ഒരു സംഭവം തന്നെയാണ്. സുരേഷേട്ടനൊപ്പം കഴിച്ച ഭക്ഷണത്തെ കുറിച്ച് ഭാര്യ ചിഞ്ചുവിനോട് പറഞ്ഞിട്ട് അത് ഉണ്ടാക്കി തരാനും പറഞ്ഞിരുന്നുവെന്നും താൻ പുള്ളിക്കൊപ്പം പോകുന്നതിന്റെ പ്രധാന കാരണം നല്ല ഭക്ഷണം കഴിക്കാൻ വേണ്ടിയാണെന്നും മിഥുൻ പറയുന്നു.

സുരേഷേട്ടൻ എവിടെയെങ്കിലും ഭക്ഷണം കഴിക്കാൻ പോകുമ്പോൾ അവരെ നേരത്തെ വിളിച്ച് നിർദേശങ്ങളെല്ലാം കൊടുക്കും. എന്തൊക്കെ വിഭവങ്ങൾ വേണം, വേണ്ട എന്നൊക്കെ പറയുമെന്നും എങ്ങനെ ഉണ്ടാക്കണമെന്ന നിർദേശങ്ങൾ കൊടുക്കാറുണ്ടെന്നും മിഥുൻ പറയുന്നു.

Articles You May Like

x