Entertainment

മീനാക്ഷിയെ കെട്ടിപിടിച്ച് ഉമ്മ കൊടുത്ത് മാമാട്ടി, ചേച്ചിയും അനിയത്തികുട്ടിയും നല്ല കൂട്ടാണെന്ന് ആരാധകർ

ദിലീപിന്റെയും കാവ്യയുടെയും മീനാക്ഷിയുടെയും കുഞ്ഞു മഹാലക്ഷ്മിയുടെയും വിശേഷങ്ങൾ ആരാധകർ എത്തിനോക്കാറുണ്ട്. മഹാലക്ഷ്മി വന്നതോടു കൂടി മഹാലക്ഷ്‌മിയെ കുറിച്ച് അറിയാനായിരുന്നു ആരാധകർ കൂടുതൽ താല്പര്യം കാണിച്ചത്. മകൾ മഹാലക്ഷ്മിയുടെ മുഖം കാവ്യയും ദിലീപും ആദ്യം ആരാധകരുമായി പങ്കുവെച്ചില്ലായിരുന്നു. ഇത് ആരാധകരെ നിരാശയിലാക്കി. കുറച്ചു കഴിഞ്ഞപ്പോഴാണ് ഇവരുടെ കുടുംബ സമേതമുള്ള ചിത്രങ്ങളിൽ മഹാലക്ഷ്മിയും പ്രത്യക്ഷപ്പെട്ടത്. മഹാലക്ഷ്മിയുടെ എല്ലാ വിശേഷങ്ങളും ഇരുവരും ഇപ്പോൾ പങ്കുവെക്കാറുണ്ട്. ഈ കുട്ടിക്കുറുമ്പിയുടെ വീഡിയോകളും സോഷ്യൽ മീഡിയകളിൽ സജീവമാണ്.

 

മഞ്ജുവാര്യരുമായുള്ള വിവാഹ മോചനവും കാവ്യയുമായുള്ള ദിലീപിന്റെ വിവാഹവുമെല്ലാം ഒരുപാട് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മഞ്ജുവാര്യരുമായി ഡിവോഴ്സ് ആയതോടു കൂടി വളരെ അപ്രതീക്ഷിതമായി കാവ്യയെ ദിലീപ്പ് വിവാഹം ചെയ്തു. ഇത് ആരാധകരെ ഒരുപോലെ അമ്പരപ്പിച്ചു. നടിയെ ആക്രമിച്ച കേസിൽ ഇന്നും ദിലീപ് വിചാരണ നേരിടുകയാണ്.

 

അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ ദിലീപ്. തെന്നിന്ത്യൻ താരം തമന്നയാണ് ദിലീപിന്റെ നായികയായി ചിത്രത്തിൽ. ഉദയകൃഷ്ണയാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. റാഫി-ദിലീപ് കൂട്ടുകെട്ടിൽ വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. ദിലീപിന്റെ മകൾ മീനാക്ഷി എന്നും ദിലീപിന്റെ കൂടെയുള്ളതാണ് ദിലീപിന് ആശ്വാസം. ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തിന് പൂർണ പിന്തുണയുമായി മീനാക്ഷി ഒപ്പം ഉണ്ടായിരുന്നു. മഹാലക്ഷ്മി വന്നതോടു കൂടി കൂടുതൽ സന്തോഷമാണ് ഈ കുടുംബത്തിന് ഉണ്ടായത്. ഇവരുടെ കുടുംബചിത്രത്തിൽ എല്ലാം മഹാലക്ഷ്മിയും തിളങ്ങുന്നു.

മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള കൂട്ട് ആണ് ആരാധകർക്ക് അത്ഭുതം. മഹാലക്ഷ്മിയെ എടുത്തിട്ടുള്ള മീനാക്ഷിയുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയകളിൽ നിറയാറുണ്ട്. തന്റെ കൊച്ചനുജത്തിയോടുള്ള മീനാക്ഷിയുടെ ഇഷ്ടവും ആത്മാർതഥയും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. സ്വന്തം മോളെ പോലെയാണ് മീനാക്ഷി മഹാലക്ഷ്മിയെ നോക്കുന്നത്. മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ നിരവധി കമെന്റുകളുമായി ആരാധകർ എത്താറുണ്ട്. മാമാട്ടിയെന്നാണ് മഹാലക്ഷ്മിയെ വിളിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ചതിനാലാണ് മഹാലക്ഷ്മി എന്ന് പേരിട്ടത്. മീനാക്ഷിയാണ് ഈ പേര് ദിലീപിനും കാവ്യയ്ക്കും പറഞ്ഞു കൊടുത്തത്.

 

ഇപ്പോഴിതാ പുതിയ ഒരു ചിത്രമാണ് മീനാക്ഷി പങ്കുവെച്ചത്. തിരുവോണത്തിന് മഹാലക്ഷ്മിയോടൊപ്പം കുടുംബസമേതമുള്ള ചിത്രം ദിലീപ് പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മീനാക്ഷിയും ഇപ്പോൾ മഹാലക്ഷ്മിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. തിരുവോണത്തിന്  എടുത്ത ആരാധകർ ഇതുവരെ കാണാത്ത ഒരു ചിത്രമാണ് മീനാക്ഷി പങ്കുവെച്ചത്. ഇതിൽ മഹാലക്ഷ്മിയും മീനാക്ഷിയുമാത്രമാണ് ഉള്ളത്.

കസവുസാരി ഉടുത്ത മീനാക്ഷിയെയും പട്ടുപാവാട ഇട്ട മഹാലക്ഷ്മിയെയുമാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. മഹാലക്ഷ്മിയെ ഒക്കത്തെടുത്ത് നിൽക്കുകയാണ് മീനാക്ഷി. മഹാലക്ഷ്മി മീനാക്ഷിയ കെട്ടിപിടിച്ചു ഉമ്മ നല്‍കുന്ന ഒരു മനോഹരമായ ചിത്രമാണിത്. മീനാക്ഷിയും മഹാലക്ഷ്മിയും നല്ല കൂട്ടാണെന്നും എല്ലാത്തിനും അനിയത്തിക്ക് ചേച്ചി മതിയെന്നും ഈ ചിത്രത്തിലൂടെ മനസിലാക്കാം.

 

reshma

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago