Entertainment

നയൻതാര അമ്മയായ സറോഗസി എന്ന വഴി എന്താണ്? എങ്ങനെയാണ് ഇത് ചെയ്യുന്നത്? എന്താണ് ഇതിൻ്റെ ഉപയോഗം? സോഷ്യൽ ലോകത്തെ ചർച്ചയായ പ്രസവം

ആരാധകരെ ഒന്നു ഞെട്ടിച്ചിരിക്കുകയാണ് തെന്നിന്ത്യൻ താര സുന്ദരിയും ലേഡി സൂപ്പർസ്റ്റാറുമായ നയൻതാരയും വിഘ്‌നേഷ് ശിവനും. കഴിഞ്ഞ ദിവസം ഇവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു ആരാധകരുമായി ഇരുവരും പങ്കുവെച്ചത്. ഇവരുടെ ജീവിതത്തിലെ ആ സന്തോഷ വാർത്ത പുറം ലോകം അറിഞ്ഞു. ഒരു സൂചനയും നൽകാത്ത ഒരു വലിയ സർപ്രൈസ് എന്ന് വേണമെങ്കിൽ പറയാം. നയൻസിന്റെയും വിഘ്‌നേഷിന്റെയും പ്രണയവും വിവാഹവും വിവാഹത്തിന് ശേഷമുള്ള എല്ലാ വിശേഷങ്ങളും ആരാധകരുമായി ഇവർ പങ്കുവെക്കാറുണ്ട്. എന്നാൽ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ കാര്യം മാത്രം ആരാധകരിൽ നിന്നും ഈ താര ദമ്പതികൾ മറച്ചു വെച്ചു. അതിന്റെ പരിഭവവും ആരാധകർക്കിടയിലുണ്ട്. എങ്കിലും ഇവരുടെ ഈ സന്തോഷം കണ്ട് ആരാധകരും സന്തോഷിക്കുകയാണ്.

 


നയൻസ് വിഘ്‌നേഷ് പ്രണയം എപ്പോഴും ചർച്ച ചെയ്യപ്പെട്ടിരുന്നു. വിവാഹത്തിന് മുമ്പുള്ള ഇവരുടെ ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം ശ്രദ്ധേയമായി. പ്രണയിച്ചു നടക്കുന്നതിനിടെ എപ്പോഴാണ് വിവാഹം എന്ന് ആരാധകർ ചോദിച്ചു കൊണ്ടേയിരുന്നു. ഇവരുസീ വിവാഹത്തിന് വേണ്ടി ഇന്ത്യൻ സിനിമ ലോകവും ആരാധകരും കാത്തു നിന്നു. ഒടുവിൽ ആ സന്തോഷ മുഹൂർത്തമെത്തി. ഒരു രാജകീയ വിവാഹമായിരുന്നു ഇരുവരുടേതും. ഏഴു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സ്വപ്ന തുല്യമായ ആ മുഹൂർത്തമെത്തിയത്. മഹാബലിപുരത്ത് വെച്ച് ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം നടന്നത്. ചില്ലി റെഡ്‌ നിറത്തിലുള്ള ഡ്രെസ്സും ആഭരണങ്ങളും അണിഞ്ഞ് ഒരു രാജകീയ വേഷത്തിലായിരുന്നു നയന്‍സ് വിവാഹവേദിയിൽ എത്തിയത്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ മിനിട്ടുകൾക്കുള്ളിലാണ് വൈറൽ ആയത്. വിവാഹ ശേഷമുള്ള എല്ലാ വിശേഷങ്ങളും ആരാധകരുമായി ഇരുവരും പങ്കുവെക്കാറുണ്ട്.

എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു ഒരു സൂചന പോലും നൽകാതെ ആരാധകരെ ഞെട്ടിച്ചു കൊണ്ട് നയൻസ് അമ്മയായി എന്ന കാര്യം പുറം ലോകം അറിഞ്ഞത്. നയൻസിനും വിഘ്‌നേഷിനും ഇരട്ട കുഞ്ഞുങ്ങൾ പിറന്നു. വിഘ്‌നേഷ് ആയിരുന്നു ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ആൺകുഞ്ഞുങ്ങളാണ് ഇരുവർക്കും പിറന്നത്. ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത വാർത്തയായിരുന്നു ഇത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് ഇവരുടെ വിവാഹം നടന്നത്. നാല് മാസം കൊണ്ട് നയൻസ് എങ്ങനെ അമ്മയായി എന്ന ചോദ്യങ്ങളാണ് ഇതോടെ ഉയർന്നു വന്നത്. പിന്നാലെ വാടക ​ഗർഭധാരണത്തിലൂടെയാകാം ഇരുവർക്കും കുഞ്ഞുങ്ങൾ ഉണ്ടായത് എന്ന റിപ്പോർട്ടും വന്നു.

സറോഗസി വഴിയാണ് നയൻസ് അമ്മയായത് എന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോൾ. കുഞ്ഞുങ്ങളെ വേണമെന്നും എന്നാൽ പ്രസവിക്കാൻ താല്പര്യവുമില്ലാത്ത ഒരുപാട് സ്ത്രീകളുണ്ട് നമുക്ക് ചുറ്റും. അവരുടെ ശരീരത്തിന് വരുന്ന മാറ്റവും കരിയർ നഷ്ടപ്പെടുമോ എന്ന ചിന്താഗതികളും കൊണ്ടാണ് ഇത്. അതുകൊണ്ട് പല സ്ത്രീകളും പ്രസവിക്കാൻ താല്പര്യപ്പെടുന്നില്ല.

അങ്ങനെ വാടക ഗർഭധാരണം എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുന്നു. പല സെലിബ്രിറ്റികളും ചെയ്തതു പോലെ ഇവരും വാടക ഗർഭപാത്രത്തിലൂടെ രണ്ട് കണ്മണികൾക്ക് ജന്മം നൽകിയ സന്തോഷത്തിലാണ്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്.

 

reshma

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago