ബിഗ് ബോസ് വീട്ടിൽ തമ്മിലടിച്ച് “കട്ട ചങ്ക്സ്”, അജ്ഞൂസും സെറീനയും തമ്മിൽ വാക്ക്പ്പോര്! അജ്ഞൂസിന്‍റെ മുഖത്ത് നോക്കി സെറീന ചോദിച്ച ചോദ്യം കേട്ടോ? ഇത് വളരെ മോശമായിപ്പോയി എന്ന് സെറീനയോട് സോഷ്യൽ മീഡിയ!

ആവേശകരമായ ബിഗ് ബോസ് അഞ്ചാം സീസൺ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാം വാരത്തിലേക്ക് കടന്ന ഇത്തവണത്തെ ബിഗ് ബോസിൽ പോരാട്ടങ്ങളിലൂടെയും ശക്തമായ നിലപാടുകളിലൂടെയും മത്സരാർത്ഥികൾ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മത്സരാർത്ഥികളിൽ ഒട്ടുമിക്ക പേരും തങ്ങളുടെ സ്ട്രാറ്റർജികൾ പുറത്തെടുത്തു കഴിഞ്ഞു. എന്നാൽ ഇനിയും തങ്ങളുടെ യഥാർത്ഥ മുഖം പുറത്തുകാണിക്കാതെ പിടികൊടുക്കാതെ നടക്കുന്നവരും ഉണ്ട്. വലിയ രീതിയിലുള്ള വിമർശനങ്ങളും ചർച്ചകളും ബിഗ് ബോസ് വീടിനെ സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ എന്നും ഉയരുന്നുണ്ട്.

 

മോഹൻലാൽ എത്തിയ ഈസ്റ്റർ എപ്പിസോഡിൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളാണ് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് ഇടയാക്കിയത്. അതിനുശേഷം ഇപ്പോഴിതാ ബിഗ് ബോസ് മത്സരാർത്ഥികൾക്ക് വളരെ രസകരമായ വീക്കിലി ടാസ്ക് ആണ് ഇത്തവണ നൽകിയിരിക്കുന്നത്. വെള്ളിയാങ്കല്ല് എന്നാണ് പുതിയ വീക്കിലി ടാസ്കിന്റെ പേര്. ബിഗ് ബോസ് വീട്ടിലെ വലിയ ചങ്ങാതിമാരാണ് അജ്ഞൂസും സെറീനയും റെനീഷയും. എന്നാൽ ഇപ്പോൾ ഇതാ ചെങ്ങാത്ത മറന്ന് പരസ്പരം വാക്കുപോലിൽ എത്തിയിരിക്കുകയാണ് അജ്ഞൂസും സെറീനയും. അജ്ഞൂസ് പറഞ്ഞ വാക്കാണ് സെറീനയെ ചൊടിപ്പിച്ചിരിക്കുന്നത്.
അഞ്ചൂസിൽ നിന്നും ഉണ്ടായ പരാമർശത്തിന്റെ പേരിൽ ഒരു ഭാഗത്തേക്ക് മാറിനിൽക്കുന്ന സെറീനയെയും അവളെ ആശ്വസിപ്പിക്കുന്ന റെനീഷയേയും കാണാം. എന്നാണ് എന്താണ് അജ്ഞൂസ് പറഞ്ഞത് എന്ന് ബിഗ് ബോസ് കാണിക്കുന്നില്ല.

സെറീനയെ ആ വാക്ക് വലിയ രീതിയിൽ വേദനിപ്പിച്ചിട്ടുണ്ട് എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. സെറീന റെനീഷയുടെ സമാധാനപ്പെടുത്തലിൽ ഒന്നും ഒതുങ്ങുന്നില്ല. അവരുടെ അടുത്തേക്ക് അജ്ഞൂസ് വിശദീകരണമായി എത്തുന്നുണ്ടെങ്കിലും നാണം ഉണ്ടോ ഇങ്ങനെ പറയാൻ എന്നാണ് അജ്ഞൂസിൻ്റെ മുഖത്തുനോക്കി സെറീന ചോദിക്കുന്നത്. തുടർന്ന് ഇരുവരും വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. ഈ സമയത്ത് അവസാനം സീൻ വിട്ട് വേറെ സ്ഥലത്തേക്ക് മാറിനിൽക്കുകയാണ് അജ്ഞൂസ് ചെയ്യുന്നത്. റെനീഷ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും സെറീന അത് അടുക്കുന്നില്ല. സെറീനയെ റെനീഷ സമാധാനിപ്പിക്കുമ്പോൾ അജ്ഞൂസിനെ ആശ്വസിപ്പിക്കാൻ എത്തുന്നത് റിനോഷാണ്.

Articles You May Like

x