വീണ്ടും ഒരു പ്രണയത്തിന് ബിഗ് ബോസ് ഹൗസ് വേദിയാകുമോ?അഞ്ചൂസിനോട് പ്രേമമാണോയെന്ന് ചോദിക്കുന്നതായി റെനീഷ!

ബിഗ് ബോസ് സീസൺ ഫൈവ് ആവേശകരമായി മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഒട്ടനവധി നിരവധി ആരാധകരാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ റിയാലിറ്റി ഷോയ്ക്ക് ഉള്ളത്. മലയാളികളുടെ പ്രിയപ്പെട്ട നടനായ മോഹൻലാലാണ് ബിഗ് ബോസ് ഹോസ്റ്റ് ചെയ്യുന്നത്. മൂന്നാം ആഴ്ചയിലേക്ക് കടക്കുന്ന ബിഗ് ബോസിൽ മത്സരാർത്ഥികൾ എല്ലാം തങ്ങളുടെ സ്ഥാനം ആവേശകരമായ മത്സരങ്ങൾ കളിച്ചും പരസ്പരം പോരാടിയും ഉറപ്പിച്ചു കഴിഞ്ഞു. ഇത്തവണ 18 മത്സരാർത്ഥികളാണ് ബിഗ് ബോസിൽ ഉള്ളത്.

എല്ലാ സീസണിലും ഒരു പ്രണയമെങ്കിലും ബിഗ് ബോസ് ഹൗസിൽ ഉണ്ടാകാറുണ്ട്. ഇത്തവണയും അത്തരം പ്രണയം ഉണ്ടായേക്കാം എന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിഗ് ബോസിലെ ഒരു മത്സരാർത്ഥിയാണ് എല്ലാവരും റോഷ് അളിയൻ എന്ന് വിളിക്കുന്ന അഞ്ചു. എല്ലാവരോടും മികച്ച രീതിയിൽ പെരുമാറുന്ന ഒരാളാണ് റോഷ് അളിയൻ. തനിക്ക് ആണുങ്ങളോട് വികാരം ഇല്ല എന്നും പെണ്ണുങ്ങളോട് ആണ് വികാരം എന്നും താരം തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോൾ ഇതാ അഞ്ചുവിന്റെ പെരുമാറ്റത്തിൽ ബാക്കിയുള്ളവർക്ക് അസ്വാഭാവിക തോന്നുന്നുണ്ട് എന്ന് വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മറ്റൊരു മത്സരാർത്ഥിയായ റെനീഷ റഹ്മാൻ.

എത്രയും പെട്ടെന്ന് തന്നെ ഇത് പരിഹരിക്കുന്നതാണ് നല്ലത് എന്ന് റോഷിനോട് റെനീഷ പറഞ്ഞു. തങ്ങൾ വഴക്കിട്ട്,പിണങ്ങി, ദേഷ്യപ്പെട്ട് എല്ലാം നടക്കുമ്പോൾ അഖിൽ മാരാർ ചോദിച്ചതു പോലെ എല്ലാവരും ചോദിക്കും എന്നും റെനീഷ പറഞ്ഞു. റെനീഷയും അജ്ഞൂസും പ്രേമം ആണോ എന്നായിരുന്നു അഖിൽ മാരാർ ചോദിച്ചതെന്ന് റെനീഷ വ്യക്തമാക്കി. എന്നാൽ റോഷ് അളിയൻ ഇതിന് നൽകിയ മറുപടി തനിക്ക് അത് പ്രശ്നമല്ല എന്നായിരുന്നു. എന്നാൽ അത് കേൾക്കാൻ താല്പര്യം ഇല്ല എന്നും തനിക്ക് അത് ഭയങ്കര ഇഷ്യൂ ഉള്ള കാര്യം ആണെന്നും റെനീഷ മറുപടി നൽകി.

Articles You May Like

x