Entertainment

“വില്യംസിന് കഷ്ടകാലം ആരംഭിച്ചു തകർന്ന് പോയതോടെ മോഹൻലാലും മമ്മൂട്ടിയും തിരിഞ്ഞ് നോക്കിയില്ല” , നടി ശാന്തി വില്യംസ് ന്റെ അഭിമുഖം വൈറലാകുന്നു

മലയാള സിനിമകളിലും സീരിയലുകളിലും തമിഴിലുമൊക്കെ നിരവധി ആരാധകരുള്ളൊരു സൂപ്പർതാരമാണ് ശാന്തി വില്യംസ്. മലയാളികൾക്കും സുപരിചിതയാണ് ശാന്തി. സുര്യയിലെ സൂപ്പർഹിറ്റ് സീരിയൽ ആയ മിന്നുകെട്ടിലെ ജാനകിയമ്മ എന്ന കഥാപാത്രത്തെ അത്ര പെട്ടെന്ന് ഒന്നും പ്രേക്ഷകർ മറന്നു പോകില്ല. ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഒരു നൊസ്റ്റാൾജിയ തന്നെയാണ്. തേനും വയമ്പും, സ്നേഹക്കൂട്, നൊമ്പരപൂവ് തുടങ്ങിയ സീരിയലുകളിൽ ഒക്കെ ശാന്തിയെ കാണാൻ സാധിക്കും ഇപ്പോൾ തമിഴ് സീരിയലുകളിൽ ആണ് താരം കൂടുതലായി സജീവമായിരിക്കുന്നത്. പളുങ്ക് എസ് യുവർ ഹോണർ, രാക്കിളിപാട്ട് തുടങ്ങിയ മലയാള സിനിമകളിലും താരത്തിന്റെ സാന്നിധ്യം കാണാൻ സാധിക്കുന്നുണ്ട്.

ശാന്തിയും ഭർത്താവ് ജോ വില്യംസ് മലയാളസിനിമ ലോകത്ത് സുപരിചിതരായിട്ടുള്ള രണ്ടുപേർ തന്നെയാണ് മലയാളത്തിലെ പ്രമുഖ ഛായാഗ്രഹകനും സംവിധായകനും കൂടിയായിരുന്നു. ശാന്തിയുടെ ഭർത്താവ് വില്യംസ് മലയാളവും കടന്ന് തമിഴലും കന്നടയിലും ഒക്കെ തന്നെ കഴിവ് തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സ്ഫടികം, ഇൻസ്പെക്ടർ ബൽറാം തുടങ്ങി ഒട്ടേറെ സൂപ്പർഹിറ്റ് മലയാള സിനിമകളുടെ ഛായാഗ്രഹനായി വില്യംസ് പ്രവർത്തിച്ചിട്ടുമുണ്ട്. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും ഒക്കെ അദ്ദേഹം മികച്ച രീതിയിൽ ഉള്ള വർക്കുകൾ തന്നെയാണ് ചെയ്തത്. 2005 ആയിരുന്നു അദ്ദേഹത്തിന്റെ മരണം. അർബുദബാധിദൻ ആയതിനെ തുടർന്നാണ് അദ്ദേഹം മരണപ്പെടുന്നത്. ഇപ്പോഴിതാ വില്യംസുമായുള്ള തന്റെ വിവാഹത്തെക്കുറിച്ച് ഒക്കെ ശാന്തി തുറന്നു പറയുന്ന ഒരു വീഡിയോ ആണ് വൈറലാകുന്നത്.

ഒരിക്കൽ അമൃത ടിവിക്ക് നൽകിയ ഒരു പഴയ അഭിമുഖത്തിലാണ് ഭർത്താവിനെ കുറിച്ച് ശാന്തിയും മനസ്സ് തുറക്കുന്നത്. ഒരു പ്രണയ വിവാഹമായിരുന്നില്ലന്നും തന്റെ പൂർണ ഇഷ്ടത്തോടെ നടന്ന വിവാഹമായിരുന്നില്ലന്നുമാണ് ശാന്തി പറയുന്നത്. ഈ വിവാഹത്തിന് താല്പര്യമില്ലന്ന് പറഞ്ഞ് ഒഴിവാക്കാൻ നോക്കിയതാണ്. ഒരു സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോഴാണ് ആദ്യമായി പരിചയപ്പെടുന്നത്. ഒരു ദിവസത്തെ ഷൂട്ട് മാത്രമായിരുന്നു ഉള്ളതെന്ന് പറഞ്ഞപ്പോൾ വേണ്ട ശരിയാവില്ലന്ന് പറഞ്ഞു. അവൾ അത്യാവശ്യം നല്ല ക്യാരക്ടറോക്കെ ചെയ്തുകൊണ്ടിരിക്കുകയാണ് അതിനിടയിൽ ചെറിയ ക്യാരക്ടർ റോളുകൾ ഒന്നും ചെയ്യാൻ താല്പര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കാൻ നോക്കിയതാണ്. പക്ഷേ അച്ഛനെ പറഞ്ഞ് സമ്മതിപ്പിച്ചു. ജേർണലിസം പഠിക്കാൻ പോകുന്ന തയ്യാറെടുപ്പിലും ആ ദിവസത്തെ ഭാഗമായ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. പറ്റില്ലാന്ന് ഞാൻ പറഞ്ഞെങ്കിലും നേരത്തെ വിടാമെന്ന് പറഞ്ഞ് കൊണ്ടുപോയി. വൈകുന്നേരം ആറുമണിക്ക് വിടാമെന്ന് പറഞ്ഞ പ്രകാരമാണ് ഞാൻ സമ്മതിച്ചത്. 6:00 മണിയായി, ആറരയായി ഏഴു മണിയായി എനിക്ക് പോകാൻ പറ്റാത്തത് ദേഷ്യമായി എന്റെ സംസാരത്തിൽ എന്തോന്ന് അദ്ദേഹം ഇഷ്ടപ്പെട്ടിരിക്കും .

അതിനുശേഷം ഒരു ദിവസം കല്യാണം കഴിക്കാമോന്ന് ചോദിച്ചു. നിങ്ങളെപ്പോലെ ഒരാളെ എനിക്ക് കല്യാണം കഴിക്കാൻ പറ്റില്ലന്ന് ഞാൻ പറഞ്ഞു. പിന്നീട് അച്ഛനോട് പോയി സംസാരിച്ചു. അവളെ എനിക്ക് കല്യാണം കഴിക്കണം നിങ്ങൾ സമ്മതിക്കണമെന്ന് പറഞ്ഞു. അച്ഛനും അവൾക്ക് ഇഷ്ടമില്ലാതെ നടക്കില്ലെന്ന് പറഞ്ഞു. അന്ന് അദ്ദേഹം താമസിക്കുന്നത് ഹോട്ടലിന്റെ മുകളിൽ കയറി നിന്ന് ആത്മഹത്യാ ഭീഷണി വരെ മുഴക്കി. അച്ഛൻ അവിടെ എത്തി സംസാരിച്ചിട്ടൊന്നും കേട്ടില്ല. അവസാനം തത്കാലം സമ്മതിക്കാൻ അച്ഛൻ പറഞ്ഞു. അങ്ങനെ സമ്മതിച്ചു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ കഥകളൊക്കെ കേട്ട് സഹതാപം തോന്നിയത് കൊണ്ടായിരിക്കാം ഞാൻ അദ്ദേഹത്തെ വിവാഹം കഴിച്ചു എന്നും അദ്ദേഹത്തിന്റെ നാലു കുഞ്ഞുങ്ങളുടെ അമ്മയായി എന്ന് താരം പറയുന്നു. ആദ്യഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ചു പോയതാണ്..

ഒരു കാലത്ത് മലയാള സിനിമയിലെ തന്നെ മുൻനിര ക്യാമെറമാനായിരുന്നു വില്യംസ് ..2005 ൽ അർബുദ രോഗബാധിതനായി താരം മരണപ്പെടുകയും ചെയ്തു . രോഗം ബാധിച്ചതോടെ താരം കുടുംബം നോക്കാൻ ശേഷി ഇല്ലാത്ത അവസ്ഥയിലേക്ക് എത്തുകയും പിന്നീട് കുടുംബം നോക്കാൻ ശാന്തി വീണ്ടും അഭിനയത്തിലേക് എത്തുകയുമായിരുന്നു . എന്നാൽ ഒരുകാലത്ത് തിളങ്ങി നിന്ന ക്യാമെറമാൻ ആയിരുന്നെങ്കിലും സൂപ്പർ താരങ്ങൾ പോലും പിന്നീട് അദ്ദേഹത്തെ തിരിഞ്ഞു നോക്കിയില്ല എന്നും ശാന്തി കൂട്ടിച്ചേർത്തു . വില്യംസ് ആരോഗ്യത്തോടെയുള്ള കാലത്ത് മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും എല്ലാം വീട്ടിൽ വരാറുണ്ടായിരുന്നു . പൂർണ ഗർഭിണിയായി ഇരുന്നപ്പോൾ പോലും ഞാൻ അവർക്ക് ഭക്ഷണം പാകം ചെയ്തു നൽകിയിട്ടുണ്ട് . എന്നാൽ വില്യംസിന് കഷ്ടകാലം വന്നപ്പോൾ ഇവരൊന്നും തിരിഞ്ഞുനോക്കിയില്ല , ആകെ തിരിഞ്ഞു നോക്കിയത് രജനികാന്ത് മാത്രമാണെന്നും ശാന്തി തുറന്നു പറയുന്നു . രജനി സാറും വില്യംസും റൂം മേറ്റ്സ് ആയിരുന്നു എന്നും ആകെ സഹായങ്ങൾ ചെയ്തത് അദ്ദേഹം മാത്രമാണെന്നും നടി പറഞ്ഞു . എന്തായാലും നടി ശാന്തി വില്യംസ് ന്റെ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago