Entertainment

ഇതും ഞാൻ ആസ്വദിക്കുന്ന ലഹരികളിൽ ഒന്ന്; എലിസബത്തിനൊപ്പമുള്ള പുതിയ വീഡിയോയുമായി ബാല

സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളിലും എന്നും നിറഞ്ഞുനിൽക്കുന്ന താരമാണ് ബാലയും എലിസബത്തും. അസുഖമൊക്കെ മാറി പഴയതുപോലെ ആരോഗ്യവാനായി ബാല പഴയ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. വിശ്രമം കഴിഞ്ഞ ഉടൻതന്നെ ഞാൻ എത്തുമെന്ന് ബാലയും ഒരു വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. ജോലിയിൽ നിന്ന് ലീവ് എടുത്ത് ബാലയുടെ കൂടെ ഇപ്പോൾ സമയം ചെലവഴിക്കുകയാണ് എലിസബത്ത്. ഇരുവരും ഒന്നിച്ച് പുറത്തുപോയി ഭക്ഷണം കഴിക്കുന്ന വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് താരങ്ങൾ. ഇന്നെന്തായാലും നല്ല ഭക്ഷണം കഴിച്ചിട്ട് തന്നെ കാര്യം എന്ന് പറഞ്ഞാണ് ബാല വീഡിയോ ആരംഭിക്കുന്നത്. താൻ കഴിക്കുന്ന ഭക്ഷണം ഏതൊക്കെയാണെന്നും ബാല വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

വെൽക്കം ഡ്രിങ്കും ചിക്കൻ സൂപ്പ് ഒക്കെ ആസ്വദിച്ചു കുടിക്കുന്ന ബാലയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. എലിസബത്ത് എന്താണ് കഴിക്കുന്നതെന്ന് കാണിക്കാൻ ശ്രമിച്ചപ്പോൾ കൈവെച്ച് മറക്കുകയായിരുന്നു എലിസബത്ത്. ന്യൂഡിൽസും ഫ്രൈഡ് റൈസും നല്ല കോമ്പിനേഷൻ ആണെന്ന് എലിസബത്ത് പറയുകയും ചെയ്യുന്നുണ്ട്. ഇവരുടെ വീഡിയോയ്ക്ക് താഴെ നിരവധിപേർ കമൻറ് ആയി എത്തിയിട്ടുണ്ട്. ജീവിതം ആഘോഷകരം ആക്കാൻ വേറൊരു ലഹരിയുടെയും ആവശ്യമില്ലെന്നും ബാല പറയുന്നു. കുടുംബത്തോട് ഒപ്പം നല്ല സുഹൃത്തുക്കളുടെ കൂടെയും അഞ്ചു മിനിറ്റ് ഇരുന്നാൽ മതിയെന്നും ബാല വീഡിയോയിൽ പറയുന്നു.

സന്തോഷത്തോടെ ജീവിതം മുന്നോട്ടുപോകുന്നു. ഇങ്ങനെ കാണുമ്പോൾ ഒത്തിരി സന്തോഷം ഉണ്ടെന്നും ആരാധകർ പറയുന്നുണ്ട്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണമെന്നും സർജറി കഴിഞ്ഞെന്ന് കൊണ്ട് കുറച്ചുനാളത്തേക്ക് നല്ല ശ്രദ്ധ വേണമെന്ന് കമൻറ് ആയി വീഡിയോയ്ക്ക് താഴെ ആളുകൾ കുറിക്കുന്നുണ്ട്. നേരത്തെ ആശുപത്രിയിലായിരുന്നെന്നും എന്നാൽ ഇപ്പോൾ കുഴപ്പമൊന്നുമില്ലാതെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരികയാണെന്നും ബാല പറഞ്ഞിരുന്നു.. ഇനിയുള്ള ജീവിതം ലഹരിയുടെ സ്വാധീനമില്ലാതെ പ്രിയപ്പെട്ടവർക്കൊപ്പം ചിലവഴിക്കും എന്ന് പറഞ്ഞ് ബാല പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെ തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ ഒക്കെയാണ് ബാല വീഡിയോയിലൂടെ മറ്റുള്ളവർക്ക് മുന്നിലേക്ക് എത്തിക്കുന്നത്. കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം പൂർണമായി ആരോഗ്യം വീണ്ടെടുത്തിരിക്കുകയാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് ധാരാളം ആരാധകരെ നേടിയെടുക്കുവാൻ ബാലയ്ക്ക് സാധിച്ചിട്ടുണ്ട്. താരം ആശുപത്രിയിലായിരുന്നപ്പോൾ നിരവധി പേരാണ് പ്രാർത്ഥനയുമായി എത്തിയത്.

Anu

Recent Posts

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു, അമ്മ മരിച്ച സങ്കടം അറിയിക്കാതെയാണ് അച്ഛൻ എന്നെ വളർത്തിയത്, രണ്ടാമത്തെ വിവാഹത്തിൽ അച്ഛന് ഒരു മകൻ കൂടിയുണ്ട്: ഹരീഷ് കണാരൻ

കോമഡി വേദികളിലൂടെ വന്ന് മലയാളികളുടെ പ്രീയപ്പെട്ട താരമായി മാറിയ നടനാണ് ഹരീഷ് കണാരൻ. ഹാസ്യം കൈകാര്യം ചെയ്യുന്നതിലെ മികവുകൊണ്ടുതന്നെ ഹരീഷിന്…

2 months ago