ഞാൻ മരിച്ചെന്ന് ചിലർ തീരുമാനിക്കുകയും എൻറെ കാർ അടിച്ചു കൊണ്ടു വരെ പോകാൻ തയ്യാറെടുക്കുകയും ചെയ്തിരുന്നു, വരുന്ന പല ഫോൺകോളുകളിലും പറയുന്നത് ആത്മഹത്യ ചെയ്യുമെന്നാണ്, ജീവിതത്തിലെ മോശം അവസ്ഥകളെ പറ്റി ബാല

മലയാളി അല്ലാതെ ഇരുന്നിട്ട് പോലും മലയാളി സിനിമ പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടൻ ബാല. വളരെ ചുരുങ്ങിയ സമയം കൊണ്ട് ധാരാളം ആരാധകരെ നേടിയെടുത്ത ബാല മലയാള സിനിമയിൽ ഇതിനോടകം നായകൻ, പ്രതിനായകൻ എന്നീ വേഷങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞു. ഓരോ കഥാപാത്രത്തിനും അതിൻറെ 100% നൽകി പൂർണ്ണതയിൽ എത്തിക്കാൻ ശ്രമിക്കുന്നതുകൊണ്ടുതന്നെ താരത്തിന്റെ കഥാപാത്രങ്ങളൊക്കെ ആളുകൾ ഇന്നും ഓർത്തിരിക്കുന്നവ തന്നെയാണ്. മലയാളത്തിന് പുറമേ തമിഴ് പോലെയുള്ള അന്യഭാഷകളിലും സാന്നിധ്യം അറിയിക്കുകയുണ്ടായി. ഐഡിയ സ്റ്റാർ സിഗർ എന്ന ഏഷ്യാനെറ്റ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ അമൃതയുമായി ബാല പ്രണയത്തിൽ ആവുകയും പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ആ ബന്ധത്തിൽ ബാലയ്ക്ക് പാപ്പു എന്ന ഒരു മകൾ ഉണ്ട്. എന്നാൽ ജീവിതത്തിലെ പൊരുത്തക്കേടുകൾ മൂലം ബാലയും അമൃതയും വിവാഹബന്ധം വേർപെടുത്തുകയും അമൃത ഗോപി സുന്ദറിനെയും ബാല എലിസബത്തിനെയും വിവാഹം കഴിക്കുകയായിരുന്നു. തൻറെ ജീവിതത്തിലേക്ക് ഒരുപാട് മാറ്റങ്ങളും സന്തോഷവും കൊണ്ടുവന്ന വ്യക്തിയാണ് എലിസബത്ത് എന്ന് പല ഘട്ടങ്ങളിലും ബാല സമ്മതിച്ചിട്ടും ഉണ്ട്

അതുകൊണ്ടുതന്നെ എലിസബത്തിന്റെ ഇഷ്ടങ്ങൾക്കും അഭിപ്രായങ്ങൾക്കും ബാലയുടെ ജീവിതത്തിൽ വലിയ ഒരു സ്ഥാനം തന്നെയാണ് ഉള്ളത്. കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയുടെയും വാർത്താമാധ്യമങ്ങളുടെയും പ്രധാന താരവും ബാല തന്നെയാണ്. കരൾ രോഗബാധിതനായ ബാല മാസങ്ങൾക്കു മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതും ശാസ്ത്രക്രിയയെത്തുടർന്ന് പൂർണ്ണ ആരോഗ്യവാനായി പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയതും ഒക്കെ മലയാളികൾക്ക് സുപരിചിതമായ കാര്യങ്ങളാണ്. മറ്റുള്ളവരെ അവരുടെ പ്രയാസത്തിൽ സഹായിക്കുവാൻ ശ്രമിക്കുന്ന വ്യക്തി കൂടിയാണ് ബാല. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ചില അനുഭവങ്ങളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ പോലും ഒരാൾ എൻറെ അടുത്ത് അമ്മയ്ക്ക് വയ്യ എന്ന് പറഞ്ഞു വന്നു. ഞാൻ അപ്പോൾ തന്നെ ക്യാഷ് നൽകി. എന്നാൽ പിന്നീട് അയാൾ പുറത്തിറങ്ങി എന്നെപ്പറ്റി മോശം കാര്യങ്ങളാണ് പറഞ്ഞത്.

കർമ്മയിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടുതന്നെ അവനോ അവളോ ചെയ്തതിന്റെ പ്രവർത്തി അവർ തന്നെ അനുഭവിക്കേണ്ടിവരും. എനിക്ക് വീട്ടിലേക്ക് വരുന്ന മിക്ക ഫോൺ കോളുകളിലും പറയുന്നത് സഹായിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണ്. എന്നാൽ ശരി എന്ന് പറഞ്ഞ് ഞാൻ വെക്കും. പ്രയാസങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്ത മുന്നോട്ടു പോകുവാൻ ആണ് ശ്രമിക്കേണ്ടത്. അല്ലാതെ ആത്മഹത്യ ചെയ്യാൻ തയ്യാറായി നിൽക്കുന്നവരോട് മറ്റൊന്നും പറഞ്ഞിട്ട് കാര്യമില്ല. എന്നെ ദ്രോഹിച്ചവരോട് ഒക്കെ ഞാൻ വളരെ പെട്ടെന്ന് പൊറുക്കും. അതിൻറെ പേരിൽ എലിസബത്തുമായി മിക്കപ്പോഴും വഴക്കിടാറുമുണ്ട്. ഉപദ്രവിച്ചവരോട് എന്തിന് ക്ഷമിക്കുന്നു എന്നാണ് എലിസബത്ത് ചോദിക്കുന്നത്. ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ ചിലർ ഞാൻ മരിച്ചു എന്ന് വരെ തീരുമാനിക്കുകയും എൻറെ കാർ അടിച്ചു കൊണ്ടുപോകാൻ പദ്ധതിയിടുകയും ചെയ്തിരുന്നു എന്ന് ബാല പറയുന്നു

Articles You May Like

x