Entertainment

യെസ് ഞാൻ ഗർഭിണി തന്നെ, മൂന്നുമാസമായി, സർപ്രൈസ് ആയി പറയാൻ ഇരിക്കുകയായിരുന്നു; രണ്ടാമതും അമ്മയാകാനൊരുങ്ങി പേളി, ആരാധകർക്കായി സന്തോഷം പങ്കുവെച്ച് താരങ്ങൾ

മിനി സ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരർ ആണ് പേളിയും ശ്രീനിഷും. ബിഗ് ബോസിലൂടെ മൊട്ടിട്ട പ്രണയം ജീവിതത്തിലും പകർത്തി. ഓരോ ദിനം കഴിയും തോറും അവരുടെ പ്രണയവും കൂടുകയാണ്. ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന ശ്രീനിയും പേളിയും ഇപ്പോഴിതാ രണ്ടാമത്തെ കുട്ടിയെ വരവേൽക്കാൻ ഒരുങ്ങുകയാണ്.

തന്റെ യൂട്യൂബ് ചാനൽ വഴി പുതിയ വീഡിയോയിലൂടെയാണ് താൻ ഗർഭിണിയാണ് എന്ന് പേളി അറിയിക്കുന്നത്. രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഇപ്പോൾ മൂന്നുമാസം ഗർഭിണി ആണെന്നും പേളി പറഞ്ഞു. അതേസമയം ആദ്യ കുറച്ചുനാൾ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ശരിയായി എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും പേളിയും ശ്രീനിഷും പറയുന്നു.

ലെ നില ‘ അമ്മേടെ വയറ്റിൽ കുഞ്ഞുവാവ, ഡാഡീടെ വയറ്റിൽ ദോശ ‘ എന്ന ക്യാപ്ഷനോടെയാണ് ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പേളി സന്തോഷവാർത്ത പങ്കുവെച്ചത്. നിരവധി സെലിബ്രിറ്റികളും ആരാധകരുമാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്.അടുത്ത കാലത്തായി പേളി പങ്കിടുന്ന ചിത്രങ്ങളും വീഡിയോസും ചൂണ്ടിക്കാട്ടിയാണ് പേളി ഗർഭിണി ആണോ എന്ന തരത്തിലുള്ള ചർച്ചകൾ നടന്നത്. പേളി ചിത്രങ്ങളിലും വീഡിയോസിലും എല്ലാം ഉള്ള കാര്യങ്ങൾ എടുത്തു കാണിച്ചാണ് താരം ഗർഭിണി ആണെന്ന നിഗമനത്തിൽ ചിലർ എത്തിയത്.

ബിഗ് ബോസിലൂടെ പ്രണയിച്ചാണ് പേളിയും ശ്രീനിഷും വിവാഹിതരായത്. ബിഗ് ബോസ് ഒന്നാം സീസണിൽ പ്രേക്ഷകർക്ക് മുന്നിലായിരുന്നു പേളിയും ശ്രീനിഷും പ്രണയിച്ചത്. ശ്രീനിഷിനോട് പ്രണയം തോന്നിയ നിമിഷത്തെ കുറിച്ചും പേളി പറഞ്ഞിരുന്നു.സോഷ്യല്‍ മീഡിയയിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് പേളിയുടെ സഹോദരി റേച്ചലും. റേച്ചലും രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിൽ ആണ്. റേച്ചലും ഭർത്താവ് റൂബനും പേളി പങ്കിടുന്ന വീഡിയോകളിലും ഇവരുണ്ടാവാറുണ്ട്. 2021 ജൂലൈയിലായിരുന്നു റേച്ചലിന്റെ വിവാഹം.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago