Entertainment

നിലു ബേബിക്ക് കൂട്ടായി കുഞ്ഞനുജത്തിയെത്തി, സന്തോഷം പങ്കിട്ട് ശ്രീനിഷും പേളിയും

നടിയും അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണിക്കും ബിഗ് ബോസ് താരവും നടനുമായ ശ്രീനീഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. പേളി മാണി പ്രസവിച്ച കാര്യം ശ്രീനിഷ് തന്നെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. പെണ്‍കുഞ്ഞാണ് ജനിച്ചിരിക്കുന്നത് എന്നും പേളി മാണിയും മകളും സുഖമായിരിക്കുന്നു എന്നും ശ്രീനിഷ് അരവിന്ദ് അറിയിച്ചു.

പെണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. പേളിയും മകളും ആരോഗ്യത്തോടെയും സുഖമായുമിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി.’ ശ്രീനിഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിലാ എന്ന മറ്റൊരു പെണ്‍കൂട്ടി കൂടിയുണ്ട് പേളി മാണി – ശ്രീനിഷ് ദമ്ബതികള്‍ക്ക്. 2019 ല്‍ ആയിരുന്നു പേളി മാണിയുടേയും ശ്രീനിഷ് അരവിന്ദിന്റേയും വിവാഹം. ഇതര മതസ്ഥരായ ഇരുവരും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

2019 മെയ് 5, 8 തിയ്യതികളിലായി ഹിന്ദു-ക്രിസ്ത്യന്‍ ആചാര പ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം. 2021 ലാണ് പേളി മാണിക്കും ശ്രീനിഷിനും നിലാ എന്ന കുഞ്ഞ് പിറക്കുന്നത്. മകളുടെ വിശേഷങ്ങളും കുടുംബത്തെക്കുറിച്ചുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കുവെക്കുന്നയാളാണ് പേളി മാണി. യൂട്യൂബ് ചാനലിലൂടെ തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം പേളിയും കുടുംബവും ആരാധകരെ അറിയിക്കാറുണ്ട്.

മകള്‍ നിലയും സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുള്ള കുട്ടി താരമാണ്. മിനിസ്‌ക്രീന്‍ അവതാരകയായെത്തി പിന്നീട് സിനിമാ രംഗത്തും സാന്നിധ്യം അറിയിക്കാന്‍ പേളിക്ക് സാധിച്ചിരുന്നു. 2018 ല്‍ ഏഷ്യാനെറ്റില്‍ സംവിധാനം ചെയ്ത ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥികളായിരുന്നു പേളി മാണിയും ശ്രീനിഷ് അരവിന്ദും. ആദ്യ സീസണിലെ റണ്ണറപ്പായിരുന്നു പേളി.

ബിഗ് ബോസ് മലയാളം സീസണില്‍ 100 ദിവസം പൂര്‍ത്തിയാക്കിയ ആദ്യ വനിതാ താരം പേളി ആയിരുന്നു. അതേ സീസണില്‍ അവസാന അഞ്ചിലെത്താന്‍ ശ്രീനിഷിനും സാധിച്ചിരുന്നു. 14 ഓളം സിനിമകളില്‍ പേളി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യാ വിഷന്റെ യെസ് ജൂക്‌സ് ബോക്‌സില്‍ പരിപാടി അവതരിപ്പിച്ച്‌ കൊണ്ടാണ് വീഡിയോ ജോക്കി എന്ന നിലയില്‍ പേളി കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് അമൃത ടിവി, മഴവില്‍ മനോരമ, കൗമുദി ടിവി, സണ്‍ ടിവി, ഫ്‌ളവേഴ്‌സ് ടിവി, സൂര്യ ടിവി, കൈരളി ടിവി, സീ തമിഴ് തുടങ്ങിയ ചാനലുകളില്‍ പരിപാടി അവതരിപ്പിച്ചു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago