അച്ഛന്റെ ലേബലിൽ അറിയപ്പെടാൻ താത്പര്യമില്ല, കരിയറിലും ജീവിതത്തിലും പിന്തുണ നൽകിയിട്ടുള്ളത് അമ്മ: അർത്ഥന

മലയാളികളുടെ പ്രീയപ്പെട്ട താരമാണ് വിജയകുമാർ. ബിനു ഡാനിയേലിനെയായിരുന്നു വിജയകുമാർ വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ രണ്ട് പെൺകുട്ടികളുണ്ട്. അർത്ഥന, എൽസ എന്നിങ്ങനെയാണ് ഇവരുടെ പേരുകൾ. വിജയകുമാറും ബിനുവും പിന്നീട് വേർ പിരിഞ്ഞു. വിജയകുമാറിന്റെ മകൾ അർത്ഥന സിനിമയിൽ സജീവമാണ്. മുദ്ദുഗൗ എന്ന ചിത്രത്തിലാണ് ആദ്യമായി അർത്ഥന അഭിനയിച്ചത്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ആയിരുന്നു ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിനുശേഷം അർത്ഥന തമിഴിലേക്ക് കടന്നു. തമിഴ് ചിത്രത്തിനുപുറമെ തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോളിതാ അമ്മയെക്കുറിച്ച് അർത്ഥന പറയുന്ന വാക്കുകളാണ് വൈറലാവുന്നത്. കരിയറിലും ജീവിതത്തിലും എനിക്കേറ്റവും അധികം പിന്തുണ നൽകിയിട്ടുള്ളത് അമ്മ തന്നെയാണ് എന്ന് അർത്ഥന പറയുന്നു. അമ്മയെ കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോഴേക്കും നടിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി. സാമ്പത്തികമായി ഞങ്ങൾ വളരെ അധികം മോശമായ അവസ്ഥയിൽ കടന്ന് പോയ സമയം ഉണ്ടായിരുന്നു. അന്നും ഞാൻ ഏറ്റവും നല്ല രീതിയിലാണ് ജീവിക്കുന്നത് എന്ന് അമ്മ സ്വയം ഉറപ്പുവരുത്തിയിരുന്നു. തിരുവനന്തപുരത്തുള്ള ഏറ്റവും നല്ല സ്‌കൂളിൽ തന്നെയാണ് ഞങ്ങളെ പഠിപ്പിച്ചത്. അമ്മ നല്ല വേഷം ധരിച്ചില്ലെങ്കിലും ഞങ്ങൾക്ക് നല്ല ഉടുപ്പുകൾ വാങ്ങിത്തരും. വഴക്കടിക്കുകയൊക്കെ ചെയ്യുമെങ്കിലും അമ്മ തന്നെയാണ് എന്റെ എല്ലാം.

ജീവിതത്തിലെ ഏറ്റവും മോശം സമയം കൊവിഡ് കാലം കഴിഞ്ഞുള്ള, 2022 ആയിരുന്നു. കടൈക്കുട്ടി സിംഗം കഴിഞ്ഞ് മലയാളത്തിൽ ഷൈലോക്ക് എന്ന ചിത്രം കിട്ടി. എല്ലാം നല്ല രീതിയിൽ പോകുമ്പോൾ കൊവിഡ് വന്നു. അതിനു ശേഷം ഞാൻ മാനസികമായി ഒരുപാട് ഡൗണായി. അവിടെ നിന്ന് സ്വയം മോട്ടിവേറ്റ് ചെയ്ത് മുന്നോട്ട് വരികയായിരുന്നു. ഇമോഷണലി വളരെ വീക്കായിട്ടുള്ള ആളാണ് ഞാൻ. സങ്കടം വരുമ്പോൾ നന്നായി കിടന്നങ്ങ് സങ്കടപ്പെടും, പക്ഷേ ആ സ്റ്റേജ് കഴിഞ്ഞാൽ പിന്നെ അതിനെ കുറിച്ചോർത്ത് വിഷമിക്കില്ല.

ആ സമയത്ത് എനിക്ക് എങ്ങനെയെങ്കിലും ഈ അവസ്ഥയിൽ നിന്ന് പുറത്ത് കടക്കണം എന്നായിരുന്നു. സിനിമയിൽ അഭിനയിക്കുന്നതാണ് എനിക്കേറ്റവും സന്തോഷം തരുന്ന കാര്യം. പക്ഷേ കണ്ണാടി നോക്കുമ്പോൾ എനിക്ക് തന്നെ കോൺഫിഡൻസ് ഇല്ലാത്ത സമയമായിരുന്നു. അപ്പോൾ എനിക്ക് തോന്നി എന്തെങ്കിലും കോഴ്‌സിന് ചേർന്ന് പഠിക്കാം എന്ന്. നാട്ടിൽ ചേർന്നാൽ, അത് സാമ്പത്തികമായി എനിക്ക് താങ്ങില്ല. കാനഡയിൽ പോയി പഠിച്ചാൽ പഠനവും നടക്കും, എന്തെങ്കിലും സമ്പാദിക്കുകയും ചെയ്യാം എന്ന് കരുതി അങ്ങോട്ട് പോയി. അതിന് ശേഷം വന്ന ബ്രേക്കിലാണ് ഇപ്പോൾ സിനിമയിലേക്ക് തിരിച്ചെത്തിയത്.

 

Articles You May Like

x