താൻ നടൻ വിജയകുമാറിന്റെ മകൾ അല്ല എന്ന് പറയുന്നവരോട് പൊട്ടിത്തെറിച്ച് നടി അർത്ഥന ബിനു ; വൈറലായി വീഡിയോ

തെലുഗ് സിനിമയിൽ കൂടി അരങ്ങേറ്റം കുറിച്ച് മലയാള സിനിമയിൽ കടന്ന് വന്ന താരമാണ് നടി അർത്ഥന ബിനു, മലയാളവും തെലുഗ് കൂടാതെ നാലോളം തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്‌, മമൂട്ടി നയിക്കാനായി വന്ന ഷൈലോക്ക് എന്ന ചിത്രത്തിൽ ആണ് അർത്ഥന അവസാനമായി അഭിനയിച്ചത്, മലയാളത്തിലെ പ്രശസ്‌ത നടൻ വിജയകുമാറിന്റെ മകൾ കൂടിയാണ് അർത്ഥന,ബിനു ഡാനിയൽ ആണ് അർത്ഥനയുടെ അമ്മ,ഇരുവരും വിവാഹ മോചിതർ ആണ്, ഇപ്പോൾ തനിക്ക് എതിരെ വന്ന ഞാൻ വിജയകുമാറിന്റെ മകൾ അല്ല എന്നുള്ള വ്യാജ വാർത്തയ്ക്ക് എതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് താരം,നടി അർച്ചന ബിനുവിന്റെ വാക്കുകൾ ഇങ്ങനെ

ഹലോ നമസ്‌കാരം ഞാൻ അർത്ഥന ബിനു, ഞാൻ ഇപ്പോൾ ഈ വീഡിയോ ചെയുന്നത് എനിക്ക് എതിരായിട്ട് ഒരു ഫേക്ക് ന്യൂസ് ആണെങ്കില് എന്റെ ആദ്യത്തെ മലയാള സിനിമയും എൻറെ കരിയറിലെ രണ്ടാമത്തെ സിനിമയും ആയ മുദ്ദുഗൗ ഇറങ്ങിയ സമയം മുതൽ അതായത് 2016 തൊട്ടാണെങ്കില് ഒരു ഇടവേള വെച്ച് ഇടവേള വെച്ച് പലപല തലക്കെട്ടുകളിലായിട്ട് ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്, ഈ ന്യൂസ് ലേറ്റസ്റ്റ് ആയി കാണുന്നത് ഈ മാസം പത്തൊമ്പതാം തിയതി പബ്ലിഷ് ചെയ്‌ത ന്യൂസാണ് അത് ഞാൻ കാണുന്നത് തന്നെ രണ്ടു ദിവസം കഴിഞ്ഞിട്ടാണ്, പക്ഷെ അതിന്റെ അടിയിൽ ഇപ്രാവശ്യം വന്നിരിക്കുന്ന കമന്റുകൾ വളരെ വൽഗർ ആയിട്ടുള്ള രീതിയിൽ ആണ്, എന്നെയും എന്റെ വീട്ടുകാരെയും ഉൾപ്പെടുത്തി വളരെ മോശമായിട്ട് പറഞ്ഞിരിക്കുന്ന രീതിയിൽ ഒള്ള കമെന്റ്സാണ് അത് കണ്ടപ്പോൾ എനിക്ക് തോന്നി ഇത്രയും വർഷങ്ങളായിട്ട്

ഈ ന്യൂസൊക്കെ വന്നോണ്ടിരുന്നാൽ ഞാനാണെങ്കിൽ അതിനോട് പ്രതികരിക്കാതെ ഇരുന്നതിന്റെ ഒരു കാര്യം എന്തെന്ന് വെച്ചാൽ, അതൊന്ന് പോയ്കോട്ടെ ഞാൻ റീയാക്ട് ചെയാതെ ഇരുന്നാൽ അത് പോകും എന്ന വിശ്വാസത്തിൽ ആയിരുന്നു, പക്ഷെ അത് പോകുന്നില്ല, ഞാൻ ചെയ്‌ത ഏറ്റവും വല്യ മിസ്റ്റേക്ക് ആയിരുന്നു മിണ്ടാതെ ഇരുന്നത്, ഓരോ പ്രാവശ്യം കൂടുതൽ മാധ്യമങ്ങൾ അതെടുത്ത് പ്രചരിപ്പിക്കേം ചെയുന്ന കാര്യമാണ് ഞാൻ ഇപ്പോൾ കണ്ട് വരുന്നത്, ഇപ്പോൾ ഞാൻ ലേറ്റസ്റ്റായി കണ്ട ന്യൂസിന്റെ തലക്കെട്ട് എന്താണെന്ന് വെച്ചാൽ, വിജയകുമാറിന്റെ പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല മകൾ അർഥന അത് വീണ്ടും ഓക്കേ ആ ഒരു ഹെഡ്‌ലൈൻ വീണ്ടും പോട്ടെ എന്ന് വിചാരിക്കാം എന്നാൽ അതിനകത്തു എഴുതിയിരിക്കുന്ന കണ്ടെന്റ് ഒണ്ടായിരുന്നു ഞാൻ വിജയകുമാറിന്റെ മകൾ അല്ല എന്ന് അർത്ഥന

ഈ രണ്ടു കാര്യങ്ങളും ഞാൻ എവിടെയും പറയാത്ത കാര്യങ്ങളാണ്, ഞാൻ ഒരു ഇന്റർവ്യുവിൽ കൊറേ വർഷങ്ങൾക്ക് മുംബ് പറഞ്ഞത് എനിക്ക് ആരുടേയും പേരിൽ അറിയപ്പെടാൻ താല്പര്യമില്ല എന്നുള്ള തലക്കെട്ടോടെ ഒരു പ്രിൻറ് മീഡിയയിൽ എൻറെ ഇന്റർവ്യൂ ഞാൻ കൊടുത്തു, പക്ഷെ അതിനകത്ത് ഞാൻ ആരുടേയും പേര് സ്പെസിഫയ് പറഞ്ഞിട്ടില്ല, ഞാൻ ആരുടെയും പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്നുള്ളത് ഒരു കാര്യം തന്നെയാണ് , ഇപ്പോഴും ഞാൻ അതിൽ ഉറച്ചു നിൽക്കുന്നു. ആരുടേയും സഹായത്തോടെ ഞാൻ ഇൻഡസ്ട്രിയിൽ വന്ന ആൾ അല്ല, ഞാനാണെങ്കിൽ സ്കൂളിൽ പഠിക്കുന്ന സമയം തൊട്ട്, 2011 തൊട്ട് മോഡലിങ് ചെയ്‌ത്‌ , ആങ്കറിങ് ചെയ്‌ത്‌ പരസ്യത്തിലൊക്കെ വെറും ചെറിയ റോൾ അതായത് പൃഥ്വിരാജ് സാറിന്റെ കൂടെ ഒരു പരസ്യം ഒണ്ടായിരുന്നു, അതിന്റെ ഏറ്റവും ബേക്കിൽ ഒരു ചെറിയ ബാഗ് പിടിച്ചുകൊണ്ടു നിൽക്കുക, അങ്ങനത്തെ അതൊക്കെ ചെയ്‌തു സ്റ്റെപ് ബൈ സ്റ്റെപ്പാണെങ്കിൽ ഞാൻ സിനിമയിലോട്ട് വന്നൊരാളാണ്

2011ൽ എൻറെ കരിയർ തുടങ്ങിയെങ്കിലും അത്യമായിട്ട് എൻറെ പടം റിലീസ് ആകുന്നത് 2016ൽ ഒരു തെലുങ്ക് മൂവിയാണ് റിലീസ് ആകുന്നത്, നിങ്ങൾ ആലോചിക്കുക എത്ര വർഷം ഞാൻ കഷ്ടപെട്ടിട്ടൊണ്ടെന്ന്, ഈ ഒരു ഇൻഡസ്ട്രിയിൽ, അപ്പോൾ എനിക്ക് വേറെ ആരുടെയും കയറോഫിൽ അറിയപ്പെടാൻ ശരിക്കും താൽപര്യം ഇല്ല, കാരണം എൻറെ എഫൊർട്ട് വെച്ച് കൊറച്ച് നല്ല മനുഷ്യരുടെ സഹായത്തോടെ ഞാൻ ഈ ഇൻഡസ്ട്രിയിൽ എത്തിയിട്ട് ഇപ്പോഴും ഞാൻ എന്റേതായിട്ടുള്ള ഒരിടം ഇവിടെ ഒണ്ടാക്കി എടുക്കാൻ നോക്കുന്നത് എനിക്ക് എന്റെ കഴിവിലും ഹാർഡ്വർക്കിലും വിശ്വാസമുണ്ട് , ഞാൻ ആഗ്രഹിക്കുന്ന നിലയിൽ എന്നായാലും എത്തിപ്പെടാൻ പറ്റും എന്നുള്ള ഒരു ആത്മവിശ്വാസത്തോട് കൂടിയാണ്, അപ്പോൾ അതിന്റെ ഇടയിൽ എന്നെ ഇമോഷനലി ആയി തകർത്ത് എന്റെ പ്രൊഫഷനൽ ലൈഫിൽ നിന്നും ഫോക്കസ് മാറി പേഴ്‌സണൽ ലൈഫിലോട്ട് ഫോക്കസ് പോകുന്നത് എനിക്ക് വളരെ ഡിസ്റ്റർബ് ചെയുന്ന കാര്യമാണ്

പക്ഷെ ഇപ്പോൾ അതാണ് നടക്കുന്നത്. ഇതിന്റെ താഴെ വന്നിരിക്കുന്ന കമെന്റ്സ് എന്തെന്ന് വെച്ചാൽ, ഒരുപാട് കഷ്ടപ്പെട്ട് ജീവിക്കുന്നെ ഫാമിലിയെ നല്ലനിലയിൽ എത്തിപ്പിച്ച് സ്വന്തമായിട്ട് ഫിനാൻസിലി ഇൻഡിപെൻഡൻസ് നേടാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടി എന്ന രീതിയിൽ എനിക്കും, എനിക്ക് ഇത്രമാത്രം സപ്പോർട്ട് ആയിട്ട് നിന്നിട്ടും എന്റെ ഫാമിലിയെ ഇത്ര വൃത്തികെട്ട രീതിയിൽ കമന്റ്സ് പറയുന്നത് എനിക്ക് വിഷമം ഒണ്ടാക്കുന്ന കാര്യങ്ങളാണ്, എന്റെ ജീവിത സാഹചര്യങ്ങളോ ഞാൻ വന്ന വഴികളോ അറിഞ്ഞൂടാത്ത ആൾക്കാർ എവിടെയാ ഇരുന്ന് ഏതോ ഒരു ഫേക്ക് ന്യുസ് കണ്ടിട്ട് എന്നെ ഇങ്ങനെ പറയാൻ ഒരു റൈറ്റുമില്ല, സൈബർ ബുള്ളിയിങ് ആണ് ശരിക്കും പറഞ്ഞാൽ, ഞാൻ ഇതിൽ പറഞ്ഞിട്ടുള്ള കാര്യമാണെങ്കിൽ സോഷ്യൽ ഇഷ്യൂ ആണെങ്കിൽ എനിക്ക് വിചാരിക്കാം ആയിരുന്നു നാട്ടുകാർക്ക് പല ഒപ്പീനിയനും കാണും

പക്ഷേ എന്റെ കുടുംബത്തെക്കുറിച്ച് അല്ലെങ്കിൽ പേഴ്‌സണൽ ആൾക്കാരുമായിട്ടുള്ള പ്രശ്‌നത്തെ കുറിച്ച് പറയാനായിട്ട് ഇവർ ആരുമല്ല ,ഇതിന് മുന്നേ പല രീതിയിൽ ന്യൂസുകൾ വന്നിട്ടുണ്ട് അതിനകത്തൊക്കെ എന്നുവച്ചാൽ അതിൽ അവർ പറയുന്ന കാര്യങ്ങൾ പറയുന്നത് കേട്ടാലും മനസിലാകും ഞാൻ കൊടുത്ത ന്യൂസ് അല്ല എന്ന് , കാരണം എൻറെ പേര് പോലും കറക്റ്റ് അല്ല പറയുന്നത്, ചിലതിൽ പറയുന്നത് എന്റെ അനിയത്തിയുടെ പേര് എൽസ എന്നാണ് എന്ന്. എന്റെ അനിയത്തിയുടെ പേര് എൽസ എന്നല്ല, എൻറെ പേര് അർഥന ബിനു എന്നാണ് അതിനർഥം എന്റെ പേര് ബിനു എന്നാണന്നല്ല. അതുപോലെ അനിയത്തിയുടെ പേര് മേഖൽ എൽസ എന്നാണ്, അതുകൊണ്ടു എൽസ എന്നാകുന്നില്ലലോ, പിന്നെ പറയുന്ന കാര്യം എന്തെന്ന് വെച്ചാൽ എന്റെ ആദ്യത്തെ പടം മുദ്ദുഗൗ എന്നാണ്, എൻറെ ആദ്യത്തെ പടം മുദ്ദുഗൗ അല്ല ഞാൻ പല ഇന്റർവ്യൂസിലും വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമാണ് ആദ്യം അഭിനയിച്ചത് തെലുങ്ക് സിനിമ ആണ്.

എൻറെ ആദ്യത്തെ മലയാള സിനിമയാണ് മുദ്ദുഗൗ, എന്നെക്കുറിച്ച് ഒരു കാര്യം പോലും അറിയാത്ത ആൾക്കാരാണ് ഈ ന്യുസ് എടുത്ത് ഇടുന്നത്, ഈ ന്യൂസൊക്കെ എവിടെ നിന്നാണ് തുടങ്ങിയത് എന്ന് എനിക്ക് ചെറിയ ഒരു ധാരണ ഉണ്ട്, പക്ഷേ അതാണോ സത്യാവസ്ഥ എന്നറിയില്ല, 2016 ൽ മുദ്ദുഗൗ റിലീസ് ആകുന്ന സമയത്ത് കുറച്ച് മാധ്യമങ്ങൾ എന്നെ ഇന്റർവ്യൂ എടുത്തിട്ടുണ്ട്, അപ്പോൾ ഒരു പ്രിന്റ് മീഡിയ ആണെങ്കിൽ എന്നെ ഇന്റർവ്യൂവിന് വേണ്ടി വിളിക്കുന്ന സമയത്താണെങ്കിൽ, എന്റെ പേരൊക്കെ ചോദിച്ചു ഞാൻ അർത്ഥന ബിനു എന്നാണ്, അപ്പോൾ അവർ ചോദിച്ചു വിജയകുമാറിന്റെ മോൾ അല്ലെ, അച്ഛനെ കുറിച്ച് ഇന്റർവ്യൂകളിൽ പറയാൻ ആഗ്രഹിക്കുന്നില്ല, കാരണം ഓരോ ആൾക്കാർക്കും ഓരോ പേഴ്‌സണൽ ഇഷ്ടമല്ലേ, അതിനെപ്പറ്റി അതികം സംസാരിക്കാതിരിക്കാൻ ആണ് എനിക്ക് താൽപര്യം, അപ്പോൾ അവർ ചോദിച്ചു വിജയ്കുമാറിന്റെ മോളല്ലേ

എന്നിട്ട് എന്റടുത്തു ചോദിച്ചു വിജയകുമാറിനെ പറ്റി എന്തൊക്കെയാണ് പറയാൻ ഒള്ളത്, അച്ഛൻ എന്തൊക്കെ ഉപദേശങ്ങൾ ആണ് ഈ ഇൻഡസ്ട്രിയിൽ വരുന്നതിന് മുമ്പേ തന്നത് എന്ന് ചോദിച്ചു, എൻറെ പേഴ്‌സണൽ ലൈഫിനെ കുറിച്ച് ആൾക്കാർക്ക് അറിയാൻ വേണ്ടിയായിരിക്കും ചോദിച്ചത്, ഞാൻ മാന്യമായിട്ട് ആരെയും ഉപദ്രവിക്കാത്ത രീതിയിൽ ഒരു റിപ്ലൈ കൊടുക്കാം എന്ന് വിചാരിച്ച് ഞാൻ പറഞ്ഞു അച്ചനെ കുറിച്ച് സംസാരിക്കാൻ താൽപര്യം ഇല്ല, നമുക്ക് വേറെ കാര്യങ്ങളെ കുറിച്ച് ചോദിക്കാമോ പ്ളീസ് എന്ന് ചോദിച്ചു, ഞാൻ ഇപ്പോഴും അങ്ങനെ ആരെങ്കിലും അച്ചനെ കുറിച്ച് ചോദിച്ചാൽ ഞാൻ സെയിം ഇതാണ് പറയാറുള്ളത്, ആ ചോദ്യം അവോയിഡ് ചെയ്യാമോ എന്ന്, ആ ഇന്റർവ്യൂ കഴിഞ്ഞ് ഞാൻ കാണുന്നത് പല ഓൺലൈൻ മാധ്യമങ്ങളിലും ഞാൻ വിജയകുമാറിന്റെ മകൾ അല്ല അർച്ചന പറഞ്ഞു

പലപല തലകെട്ടിൽ വരുന്ന ന്യുസുകൾ ആണ് അന്ന് 2016ൽ ഇത് പോലൊരു ന്യൂസ് വന്നപ്പോൾ ഒരു തുടക്കകാരി എന്ന നിലയിൽ, ഇപ്പോഴും ഞാൻ തുടക്ക കാരി തന്നെയാണ് പക്ഷെ അന്ന് എനിക്ക് സിനിമയെ പറ്റി ഒരു ഐഡിയയും ഇല്ല,അന്ന് ഞാൻ ഭയങ്കര ഡിസ്റ്റർബ് ആയി, ഞാൻ അന്ന് ജേർണലിസം പഠിച്ചോണ്ടിരിക്കുകയിരുന്നു, അപ്പോഴത്തേക്കും എനിക്ക് ഈ ഓൺലൈൻ മാധ്യമത്തിന്റെ നമ്പർ കണ്ട് പിടിക്കാൻ വളരെ പ്രയാസം ഒന്നും ഒണ്ടായിരുന്നില്ല, അപ്പോഴത്തേക്കും ഞാൻ അങ്ങനെ നമ്പർ തപ്പി പിടിച്ച് അവരെ വിളിച്ചു, എന്നിട്ട് പറഞ്ഞു ഇത് പോലെ ന്യൂസ് വന്നിരിക്കുന്നത് ഫേക്ക് ന്യൂസാണ് അത് ഞാൻ കൊടുത്ത ന്യൂസല്ല എനിക്ക് മാനസികമായി ബുദ്ധിമുട്ട് ഒണ്ടാകുന്നു നിങ്ങൾക്ക് അത് ഡിലീറ്റ് ചെയ്യാൻ പറ്റുമോ, കാരണം അതിന്റെ താഴെ വരുന്ന കമെന്റ്സും വളരെ വൃത്തികെട്ട രീതിയിൽ

എന്നെ അല്ലാതെ എൻറെ ഫാമിലി മെമ്പേഴ്‌സിനെ കുറിച്ച് പറയുന്ന കമെന്റ്സാണ് വന്നിരിക്കുന്നത് അതെനിക്ക് താൽപര്യം ഇല്ല എന്നു പറഞ്ഞു, അപ്പോൾ അവർ അന്ന് പറഞ്ഞ കാര്യം എന്തെന്ന് വെച്ചാൽ അത് ഡിലീറ്റ് ചെയ്യാൻ പറ്റില്ല വേണമെങ്കിൽ ഞാൻ വിജയകുമാറിന്റെ മകളാണ് എന്ന് അർഥന പറയുന്നു, എന്ന് ഒരു ഇന്റർവ്യൂ കൊടുക്കാം എന്നാണ്. ഞാൻ സിനിമയിൽ വന്ന സമയവും എൻറെ ആദ്യത്തെ ഫിലിം റീലീസ് അകാൻ പോകുന്നത് കാരണവും ഞാൻ ആ ഫോൺ അങ് കട്ട് ചെയുകയായിരുന്നു, അത് കഴിഞ്ഞിട്ടും ഇടയ്ക്ക ഇടയ്ക്ക് ഒരു ഇന്റർവെൽ വെച്ച് ന്യൂസുകൾ വരുന്നുണ്ടായിരുന്നു, പക്ഷെ ഈ ഇടയ്ക്ക് അതിന്റെ ഇൻസിഡൻസ് കൂടുന്നു അത് എടുത്ത് റീപോസ്റ്റ് ചെയുന്ന മീഡിയകളുടെ എണ്ണം കൂടുന്നു, അതിൽ വരുന്ന നെഗറ്റീവ് കമെന്റ്സ് കൂടുന്നു

ഞാൻ ഇത്ര മിണ്ടാതിരുനിട്ടും ഞാൻ എൻറെ കരിയറിന്റെ ഇത്രയും നാളായിട്ട്, സത്യംപറഞ്ഞാൽ ഞാൻ പറയട്ടെ സ്റ്റാർ കിടിന്റെ ജീവിതം എങ്ങനെയാണ് അങ്ങനെ ഒരു എക്‌സ്‌പീരിയൻസ് എങ്ങനാണെന്ന് എനിക്ക് അറിയത്തില്ല, എൻറെ അമ്മേടെ പേരെന്റ്സിന്റെ കൂടെയാണ് ഞാൻ ഇപ്പോൾ താമസിക്കുന്നത്, ഇത്രയും നാളും ഞങ്ങളെ കൂടെ അപ്പച്ചനും അമ്മച്ചിയും ഉണ്ടായിരുന്നു, പക്ഷെ ഇപ്പൊ അപ്പച്ചൻ ഞങ്ങളുടെ കൂടെ ഫിസിക്കലി പ്രസന്റ് അല്ല, അപ്പോൾ ഞാനും അമ്മയും അനിയത്തിയും അമ്മച്ചിയും അടങ്ങുന്ന കുടുംബമാണ് എന്റേത്, ഞാനീ ഇൻഡസ്ട്രയിൽ ഉള്ളത് എൻറെ പാഷനെ ഫോള്ളോ ചെയ്‌ത്‌ , എല്ലാവരും ആഗ്രഹിക്കുന്ന പോലെ നിങ്ങളൊക്കെ പല ജോലികൾ ചെയ്യുന്നു മാന്യമായിട്ട്, അത് പോലെ ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ എന്റെ പാഷനെ ഫോള്ളോ ചെയ്‌ത്‌ നല്ല നിലയിൽ എത്താൻ ഞാനും വർക്ക് ചെയ്‌ത്‌ കൊണ്ടിരിക്കുകയാണ്

അപ്പോൾ എൻറെ പ്രൊഫെഷണൽ ലൈഫിൽ നിന്ന് ഫോക്കസ് മാറി എന്റെ പേർസണൽ ലൈഫിലോട്ട് ഫോക്കസ് കൊടുക്കുന്ന വാർത്തകൾ എനിക്ക് വളരെ ഹാർട്ട് ചെയുകയും മെന്റലി ഡൌൺ ആക്കുകയും ചെയുന്ന ഒരു കാര്യമാണ്, ദൈവ് ചെയ്‌ത് ഒരു പക്ഷെ നിങ്ങൾക്ക് കാര്യങ്ങളുടെ സത്യാവസ്ഥ അറിയാത്തത് കൊണ്ടാവാം, ഇത്രയും മനസിലാക്കുക ഒരു സ്റ്റാർ കിടിൻറെ ജീവിതം ശരിക്ക് എങ്ങനെയാണെന്ന് അറിയത്തില്ല, എനിക്ക് എക്‌സ്‌പീരിയൻസ് ഇല്ല അത് കൊണ്ട് കമെന്റ് ചെയാൻ ഞാൻ ആരും അല്ല പക്ഷെ ഇൻഡസ്ട്രിയിൽ തന്നെ നമ്മളുമായി ബന്ധം ഉള്ള ഒരാൾ നിന്നിട്ട്

നമുക്ക് എതിരെ വർക്ക് ചെയുമ്പോൾ, നമുക്ക് എതിരെ ഓഫേഴ്‌സ് ഇല്ലാതാകാൻ ശ്രമിക്കുമ്പോൾ ഒള്ള പ്രശ്‌നം എന്താണെന്ന് ഞാൻ നന്നായിട്ട് ഫേസ് ചെയ്‌തിട്ടുള്ള ആളാണ്, എന്നിട്ടും ഇപ്പോഴും സ്ട്രോങ്ങ് ആയിട്ട് നിൽക്കുന്നത് എൻറെ ചലഞ്ചിലും എൻറെ ഹാർഡ് വർക്കിലും എനിക്ക് വിശ്വാസം ഉള്ളത് കൊണ്ടാണ്, അത് കൊണ്ട് ദയവ് ചെയ്‌ത്‌ ഓരോ ആൾക്കാരുടെ കാര്യങ്ങൾ അറിയാതെ ഇങ്ങനത്തെ കമെന്റ്സ് ഇടാതെ നോക്കുക,നമ്മൾ എല്ലാവരും പല തരത്തിലുള്ള പ്രശ്‌നങ്ങൾ ഒണ്ടായിട്ടും അതിനെ അതിജീവിക്കാൻ നോക്കുന്ന ആൾക്കാരാണ് ,പല ഇടത്തിൽ ഇരുന്ന് കൊണ്ട് അറിഞ്ഞൂടാത്ത ആൾക്കാരെ ജീവിതത്തെ കമെന്റ് ചെയുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലത്‌ ഒന്നുങ്കിൽ മിണ്ടാതിരിക്കുകയാണ് അല്ലെങ്കിൽ സപ്പോർട്ട് ചെയ്‌ത്‌ നല്ല വാക്കുകൾ പറഞ്ഞാൽ അത് ഒരുപാട് പേർക്ക് ഹെൽപ്ഫുള്ള് ആയിരിക്കും, ഇതായിരുന്നു നടി അർത്ഥന ബിനുവിൻറെ വാക്കുകൾ

Articles You May Like

x