Entertainment

സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് എങ്കിലും ഇന്നും മനസ്സിൽ ആ ആഗ്രഹം ബാക്കി; കവിയൂർ പൊന്നമ്മയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

മലയാള സിനിമയെ അമ്മ വേഷങ്ങൾ കൊണ്ട് ധന്യമാക്കിയ താരമാണ് കവിയൂർ പൊന്നമ്മ. മലയാളത്തിലെ മുൻനിര നായകന്മാരുടെ അമ്മയായി സിനിമയിൽ പ്രത്യക്ഷപ്പെട്ട കവിയൂർ പൊന്നമ്മ അധികവും മോഹൻലാലിൻറെ അമ്മയായാണ് വെള്ളിത്തിരയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. നാടകരംഗത്ത് നിന്ന് സിനിമയിലേക്ക് എത്തി മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി കവിയൂർ പൊന്നമ്മ മാറിയിരുന്നു. ആദ്യകാലങ്ങളിൽ നായികയായാണ് അഭിനയിച്ചതെങ്കിലും പിന്നീട് അമ്മ വേഷങ്ങളുമായി താരം മുന്നേറി. ഇപ്പോൾ തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് കവിയൂർ പൊന്നമ്മയെ പറ്റി പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്… നല്ല വേഷങ്ങൾ ചെയ്തു ഒരു അഭിനയ ശേഷി കൈമുതലാക്കിയ താരം ആയതുകൊണ്ട് തന്നെ അമ്മ കഥാപാത്രങ്ങൾക്ക് എന്നും അനുയോജ്യമായ പേര് കവിയൂർ പൊന്നമ്മയുടെതായിരുന്നു.
അന്നത്തെ സൂപ്പർ ഹിറ്റ് സംവിധായകനായ ശശികുമാർ സംവിധാനം ചെയ്ത കുടുംബിനിയിൽ ശീലയുടെ അമ്മയായി അഭിനയിച്ചു കൊണ്ടാണ് ഷീലയെക്കാൾ പ്രായം കുറവുള്ള പൊന്നമ്മ ചേച്ചിയുടെ കടന്നുവരവ്

ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് അമ്മ വേഷത്തിനായി താരത്തിനെ എല്ലാവരും തെരഞ്ഞെടുത്തു. സത്യനും മധുവും നായകന്മാരായി അഭിനയിച്ച തൊമ്മനും മക്കളും എന്ന ചിത്രത്തിൽ അവരുടെ രണ്ടുപേരുടെയും അമ്മയായി നിറഞ്ഞാടിയപ്പോൾ ഞാനും ശരിക്കും അത്ഭുതപ്പെട്ടു പോയിരുന്നു. 1971 പുറത്തിറങ്ങിയ നദി എന്ന ചിത്രത്തിൽ തികുറിശ്ശിയുടെ ഭാര്യയായും പെരിയാറിൽ തിലകന്റെ അമ്മയായി ഒക്കെ താരം പിന്നീട് തെളിഞ്ഞുനിന്നു. ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ സത്യന്റെ നായികയായി വന്ന് പ്രേക്ഷക മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടി. സ്ത്രീ കഥാപാത്രങ്ങൾ ഇത്രയും വ്യത്യസ്തമായ വേഷ പകർച്ച നടത്തിയിട്ടുള്ള ഒരാൾ കൂടിയാണ് കവിയൂർ പൊന്നമ്മ. ഈ അമ്മ വേഷങ്ങൾ അഭിനയിക്കുന്ന സമയത്ത് തന്നെ റോസിയിൽ നായികയായി വരികയും ചെയ്തു. പിന്നീട് അങ്ങോട്ട് മലയാള സിനിമയിലെ സ്ഥിരം അമ്മ താരമായി പൊന്നമ്മ ചേച്ചി മാറുകയായിരുന്നു

സഹപ്രവർത്തകരുമായി വളരെയധികം ആത്മബന്ധം പുലർത്തിയിരുന്ന പൊന്നമ്മ ചേച്ചിയെ കൂടുതൽ അടുപ്പം ഉള്ളവർ പൊന്നു എന്നാണ് വിളിച്ചിരുന്നത്. റോസി എന്ന ചിത്രത്തിൻറെ നിർമ്മാതാവായ മാണിസ്വാമി തൻറെ ജീവിതത്തിലെ പൊന്നായി കൂടെ കൂട്ടുകയായിരുന്നു. ചെറിയ ശാരീരിക അസ്വാസ്ഥ്യങ്ങൾ ഒക്കെ ഉള്ളതുകൊണ്ട് ഇപ്പോൾ അഭിനയരംഗത്ത് നിന്ന് അകലം പാലിച്ചു നിൽക്കുകയാണ് അവർ. താനിതുവരെ ചെയ്യാത്ത വ്യത്യസ്തമായ ഒരു വേഷവുമായി ആരെങ്കിലും വന്നാൽ ഇനിയും ഒരു കൈ നോക്കാനും പൊന്നമ്മ ചേച്ചി തയ്യാറാണെന്നും അദ്ദേഹം പറയുന്നു. നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് താല്പര്യം ഉണ്ടെന്ന് ഒരിക്കൽ കവിയൂർ പൊന്നമ്മ തുറന്നു പറഞ്ഞിരുന്നു.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago