Entertainment

പത്തു വര്‍ഷവും ഞങ്ങളും’ ആരാധകർക്കായി വിവാഹവാർഷികാഘോഷ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് സംവൃതാ സുനിൽ

വിവാഹ ശേഷം സിനിമാ ജീവിതത്തിൽ നിന്ന് ബ്രേക്ക് എടുത്ത ഒരുപാട് അഭിനയത്രികളിൽ ഒരാളാണ് മലയാളികളുടെ പ്രിയ നായിക സംവൃതാ സുനിൽ. രസികൻ എന്ന സിനിമയിൽ ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ട് തന്റെ കരിയർ ആരംഭിച്ച സംവൃത സുനിൽ യാതൊരു വിധ ഗോസിപ്പുകളിലോ വാർത്തകളിലോ ഇടംകൊടുക്കാതെയാണ് സിനിമയിൽ മുന്നോട്ട് പോയികൊണ്ടിരുന്നത്. സംവൃതയ്ക്ക് ഒരുപാട് ആരാധകരുണ്ട്. വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നിട്ടും സംവൃതയുടെ പുതിയ വിശേഷങ്ങൾ അറിയാൻ മലയാളികൾ ഏറെ താല്പര്യവും കാണിച്ചിരുന്നു. അമേരിക്കയിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന അഖിൽ ജയരാജുമായിട്ടാണ് സംവൃത വിവാഹിതയായത്. ഭർത്താവിനും രണ്ടു മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ സംവൃത ഏറ്റവും അടുത്ത് ആരാധകരമായി പങ്കുവച്ചത് തന്റെ പത്താം വിവാഹവാർഷികത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമാണ്. പത്തു വര്‍ഷവും ഞങ്ങളും’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച പോസ്റ്റില്‍ കല്ല്യാണം, വിവാഹം, ഇരുവരും നടത്തിയ യാത്രകള്‍, ഗര്‍ഭിണിയായ സംവൃത, കുട്ടികള്‍ അങ്ങനെ ജീവിതത്തിലെ സന്തോഷ നിമിങ്ങളെല്ലാം കോര്‍ത്തിണക്കിയിട്ടുണ്ട്. താരങ്ങളായ ഇന്ദ്രജിത്ത്, ഭാമ, അനുശ്രീ, റീനു മാത്യൂസ് തുടങ്ങിയവര്‍ പോസ്റ്റിനു താഴെ ആശംസകളറിയിച്ചിട്ടുണ്ട്. വിവാഹ ശേഷം സംവൃത ആകെ ഒരു സിനിമയിലെ അഭിനയിച്ചിട്ടുള്ളൂ. 2012-ൽ വിവാഹിതയായ സംവൃത ഏഴ് വർഷങ്ങൾക്ക് ഇപ്പുറം തിരിച്ചുവരവിൽ ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വാസിക്കുമോ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. സംവൃതയുടെ മികച്ച പ്രകടനം തന്നെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംവൃത സിനിമകളിൽ വീണ്ടും സജീവമാകണമെന്നാണ് ആരാധകരുടെ ആവശ്യം.

കെ ടി സുനിലിന്റെയും സാജ്നയുടെയും മകളായി കണ്ണൂരിൽ ജനിച്ച സംവൃതാ സുനിൽ കണ്ണൂർ സെന്റ് തേരാസസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കന്ററി സ്കൂൾ, ഏറണാകുളം സെന്റ് തേരാസസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട്ടുകാരനായ അഖിൽ ജയരാജ്‌ സംവൃതയെ വിവാഹം ചെയ്തു. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്.അന്ന് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004-ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. തുടർന്ന് മലയാളത്തിൽ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിൽ സംവൃത അഭിനയിച്ചു. 2006-ൽ ശ്രീകാന്ത് നായകനായ “ഉയിർ” എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും “എവിടെന്തേ നാകേന്തി” എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago