“ആർക്കോ വേണ്ടി എഴുതിയ സ്ക്രിപ്റ്റിൽ അപ്രതീക്ഷിതമായി അഭിനയിക്കുകയായിരുന്നു, പിന്നീട് ലഭിച്ചതെല്ലാം മികച്ച കഥാപാത്രങ്ങളും, വേഷങ്ങളും” ; തലവര തന്നെ മാറിയ ആ സന്ദർഭത്തെക്കുറിച്ച് നടി മഞ്ജു

സിനിമ, സീരിയൽ മേഖലയിൽ പിടിച്ചു നിൽക്കണമെങ്കിൽ കഴിവ് മാത്രം പോര ഭാഗ്യം കൂടെ വേണമെന്ന് പണ്ടുമുതലേ കേൾക്കുന്ന ഒന്നാണ്. രണ്ടും ഒരേ രീതിയിൽ ഒത്തു വരുമ്പോൾ മാത്രമേ ഇവിടം ശോഭിക്കുമെന്നാണ് കേട്ടിട്ടുള്ളത്. പലപ്പോഴും അവസരങ്ങൾ തേടി പോകുന്നവർ ചതിക്കുഴികളും, എന്നാൽ അവസരങ്ങൾ തേടിയെത്തുന്നവർ നല്ല നിലയിലും എത്താറുണ്ട്. അത്തരത്തിൽ ഒരു അനുഭവം പങ്കുവെക്കുകയാണ് കോമഡി കഥാപാത്രങ്ങളിലൂടെ കടന്ന് വന്ന് പിന്നീട് സിനിമ – സീരിയൽ രംഗത്തേയ്ക്ക് ചുവട് വെച്ച മഞ്ജു വിജേഷ്. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പും, അഭിനയ ശൈലിയുമാണ് മഞ്ജു വിജേഷിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്.

പഠന കാലഘട്ടത്തില്‍ തന്നെ കലാരംഗങ്ങളില്‍ ഏറെ സജീവമായിരുന്നു താരം. കോളേജ് കാലഘട്ടത്തില്‍ തന്നെ ഇരുപതിലേറേ സംഗീത ആല്‍ബങ്ങളിലും, ടെലി ഫിലിമുകളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. മനോജ് ഗിന്നസ് ട്രൂപ്പിലെ ഡാൻസർ കൂടിയായിരുന്നു മഞ്ജു. അങ്ങനെയിരിക്കെയാണ് മനോജിൻ്റെ സ്‌ക്രിപ്റ്റില്‍ അഭിനയിക്കേണ്ട ഒരു നടി വരാതിരിക്കുകയും ആ സന്ദര്‍ഭത്തില്‍ വളരെ അപ്രതീക്ഷിതമായി ആ അവസരം മഞ്ജുവിന് ലഭിക്കുന്നതും.

തനിയ്ക്ക് ലഭിച്ചത് ആദ്യ അവസരമായിരുന്നിട്ട് കൂടെ വളരെ മികച്ചതാക്കി ചെയ്യാന്‍ മഞ്ജുവിന് സാധിച്ചു. ഈ അവസരമാണ് പിന്നീടുള്ള മഞ്ജുവി ൻ്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായി മാറുന്നത്. പിന്നീട് ഏഷ്യനെറ്റിലെ കോമഡി സ്റ്റാറിലെ മെയിന്‍ ആര്‍ട്ടിസ്റ്റായി മഞ്ജു മാറി. ഇവിടെ നിന്നാണ് സീരിയലിലേയ്ക്ക് താരം ചുവട് വെക്കുന്നത്. ‘സന്മനസ്സുള്ളവര്‍ക്ക് സമാധാനം’ എന്ന സീരിയലിലൂടെയാണ് മഞ്ജു മിനിസ്‌ക്രീന്‍ രംഗത്ത് ആദ്യകാലത്ത് സജീവമാകുന്നത്. മഞ്ജുവിന് എല്ലാ പിന്തുണയും നല്‍കി ഭര്‍ത്താവ് വിജേഷ് എപ്പോഴുമുണ്ട്. പിന്നീട് ആടാം പാടാം, കളിയും ചിരിയും, മറിമായം, തുടങ്ങി വിവിധ പരിപാടികളിലൂടെ കൂടുതല്‍ ജന ശ്രദ്ധ പിടിച്ചു പറ്റാന്‍ മഞ്ജുവിന് സാധിച്ചു. അല്ലിയാമ്പല്‍ എന്ന ഹിറ്റ് സീരിയലില്‍ വളരെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു മഞ്ജുവിന് ലഭിച്ചത്.

മഞ്ജുവിൻ്റെ ആദ്യത്തെ സിനിമ കുഞ്ഞനന്തൻ്റെ കടയായിരുന്നു, ശേഷം സലിം കുമാർ സംവിധാനം ചെയ്ത ‘ദൈവമേ കൈതൊഴാം കേൾക്കുമാറാകണം’, ‘ഇത് താൻടാ പോലീസ്,’ ‘പ്രേമ സൂത്രം’ തുടങ്ങി നിരവധി ചിത്രങ്ങളിൽ മഞ്ജു അഭിനയിച്ചു. മഞ്ജുവിന് എല്ലാ പിന്തുണയും നല്‍കി ഭര്‍ത്താവ് വിജേഷ് എപ്പോഴുമുണ്ട്. പിന്നീട് ആടാം പാടാം, കളിയും ചിരിയും, മറിമായം, തുടങ്ങി വിവിധ പരിപാടികളിലൂടെ കൂടുതല്‍ ജന ശ്രദ്ധ പിടിച്ചു പറ്റാന്‍ മഞ്ജുവിന് സാധിച്ചു. അല്ലിയാമ്പല്‍ എന്ന ഹിറ്റ് സീരിയലില്‍ വളരെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു മഞ്ജുവിന് ലഭിച്ചത്.

കോമഡി കഥാപാത്രങ്ങളും, സാധരണവേഷങ്ങളും മാത്രമല്ല വില്ലത്തി വേഷങ്ങളിലും താരം ഇതിനോടകം തന്നെ തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞു. നിലവില്‍ സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന ‘കൈയെത്തും ദൂരത്ത്’ കുടുംബവിളക്ക് എന്നിവയില്‍ മികച്ച വേഷം കൈകാര്യം ചെയ്യുന്നു. കൊല്ലം ജില്ലയിലെ പുനലൂര്‍ സ്വദേശിനിയാണ് മഞ്ജു. മഞ്ജുവിന് സ്വന്തമായി ഒരു നൃത്ത ട്രൂപ്പും, ഇത് കൂടാതെ ഭര്‍ത്താവ് വിജേഷിന്റെ നേതൃത്വത്തില്‍ പ്രമുഖരായ കലാകാരന്മാരെ ഉള്‍പ്പെടുത്തി കൊച്ചിന്‍ വിസ്മയ എന്ന സ്വന്തം സമിതിയില്‍ പരിപാടികള്‍ നടത്തി വരികയാണ്. സ്വദേശത്ത് മാത്രമല്ല വിദേശത്തും മഞ്ജു പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.

Articles You May Like

x