നിറവയറിൽ കൈവെച്ച് ആതിരയും പാർവതിയും: കുടുംബ വിളക്കിലെ താരങ്ങൾ പരസ്‌പരം കണ്ടുമുട്ടിയപ്പോൾ പങ്കുവെച്ച അമ്മയാകാൻ പോകുന്ന സന്തോഷം

കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ആതിര മാധവ്. മോഡലിംഗ് രംഗത്തുനിന്നാണ് ആതിര അഭിനയരംഗത്തേക്ക് വരുന്നത്. മലയാള സീരിയൽ ലോകത്ത് റേറ്റിംഗില്‍ ഏറെ മുന്നിലുള്ള പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തിയ തന്മാത്ര എന്ന ചിത്രത്തിൽ  നായികയായെത്തിയ  മീരാ വാസുദേവ് ആണ് കുടുംബ വിളക്കിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയിലെ ഓരോ താരങ്ങളുടെയും സ്വകാര്യ വിശേഷങ്ങൾ പ്രേക്ഷകർക്ക് അറിയാൻ  താൽപര്യമാണ്. എല്ലാവരും സോഷ്യൽമീഡിയയിലും വളരെയധികം സജീവമായ വ്യക്തികളാണ്.

കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെ തുടക്കത്തില്‍ അവതരിപ്പിച്ചത് പാര്‍വതി വിജയ് എന്ന നടിയായിരുന്നു. മിനിസ്ക്രീൻ പരമ്പരയിലെ തന്നെ മികച്ച നടിയായ മൃദുല വിജയ് യുടെ സഹോദരിയായ പാര്‍വതിക്ക് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകർ നൽകിയത്. കുടുംബവിളക്ക് പരമ്പരയിൽ അഭിനയിക്കുന്ന അരുണും ആയി പാർവതി പ്രണയത്തിലാകുകയായിരുന്നു. അധികം താമസിയാതെ ഇരുവരുടെയും വിവാഹം കഴിഞ്ഞു. വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും പാർവതി വിട്ടുനിൽക്കുകയായിരുന്നു, അധികം വൈകാതെ തന്നെ  ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തുന്നു എന്ന സന്തോഷവാർത്തയും അറിയിച്ചു. പാർവതിയുടെ വിവാഹത്തിൽ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു പ,ക്ഷേ അധികം വൈകാതെ ആ എതിർപ്പ് എല്ലാം മാറി എല്ലാവരും ഒരുമിക്കുകയും ചെയ്തു .നടി മൃദുലയുടെ വിവാഹത്തിലും പാർവതി സജീവമായി പങ്കെടുത്തിരുന്നു . മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന പരമ്പരയിലൂടെ പ്രിയങ്കരനായ യുവ കൃഷ്ണയാണ് മൃദുലയെ യെ വിവാഹം ചെയ്തത്.
ഇന്‍സ്റ്റഗ്രാമിലൂടെ നടി പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ കുടുംബവിളക്കിലെ സഹതാരമായ ആതിര മാധവിനെ കണ്ടുമുട്ടിയ സന്തോഷവും പാര്‍വതി സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കുകയാണ് . എന്റെ സ്വീറ്റിയോടൊപ്പമുള്ള സുന്ദരനിമിഷങ്ങള്‍ എന്ന ക്യാപ്ഷനോടെയായാണ് പാര്‍വതി ഫോട്ടോ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. ഭർത്താവ് അരുണാണ് ചിത്രം പകര്‍ത്തിയത്‌. നിരവധി പേരാണ് പോസ്റ്റിന് കമൻറുകളുമായി രംഗത്ത് എത്തിയത്.

നടി പാർവ്വതിയെ പോലെ തന്നെ ആതിരയും പരമ്പരയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ആ തിരയുടെയും വിവാഹം കഴിഞ്ഞു. ഗർഭിണിയായതുകൊണ്ട് വിശ്രമം അത്യാവശ്യമാണ് എന്ന് പറഞ്ഞു കൊണ്ടാണ് ആതിരയും പരമ്പരയിൽ നിന്നും മാറ്റിയത്. നിയുടെ ഒന്നാം വിവാഹ വാർഷികത്തിൽ ആണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷവാർത്ത ഏവരെയും അറിയിച്ചത്.അഞ്ചാം മാസം ആണെന്നും അഭിനയിക്കാൻ പറ്റുന്നിടത്തോളം താൻ അഭിനയിക്കുമെന്നും അറിയിച്ചിരുന്നു പക്ഷേ ഇനി വിശ്രമം ആവശ്യമായതുകൊണ്ടാണ് പിന്മാറ്റം നടത്തുന്നതെന്നും കൂട്ടിച്ചേർത്തു.പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുടെ കൂടിക്കാഴ്ച ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. താരങ്ങൾക്ക് പ്രേക്ഷകർ ആശംസകളും അറിയിക്കുന്നുണ്ട്ഇരുവർക്കും നല്ല ആരോഗ്യമുള്ള കുട്ടികളെ ലഭിക്കട്ടെ എന്നും ആരാധകർ കമൻറുകളിലൂടെ അറിയിച്ചിട്ടുണ്ട് ,മാത്രമല്ല ഈ സുഹൃത്ത് ബന്ധം എപ്പോഴും കാത്തു സൂക്ഷിക്കണമെന്നും ആരാധകർ പറയുന്നു.

Articles You May Like

x