അച്ഛനും അമ്മക്കും എൻ്റെ ഡ്രസ്സിംഗിൽ പ്രശ്നമില്ല, ലിബറലായ കുടുംബത്തിൽ നിന്നാണ് വരുന്നത്: മീനാക്ഷി

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. സംവിധായകൻ ലാൽ ജോസ് തൻ്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിൽ പതിനാറു മത്സരാർത്ഥികളിലൊരാളായി എത്തിയ മീനാക്ഷി തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ അവതാരക ആയി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനുട്ടിയാണ് താരം. പത്തൊമ്പതാമത്തെ വയസ്സിൽ സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി ലഭിച്ച ജോലി ഇരുപത്തിരണ്ടാം വയസ്സിൽ ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് ചേക്കേറിയത്.

കഴിഞ്ഞ ദിവസം കടകൻ എന്ന സിനിമയുടെ പ്രൊമോഷന് എത്തിയ മീനാക്ഷിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.വീഡിയോ തെറ്റായ ആം​ഗിളിൽ ഷൂട്ട് ചെയ്തതാണെന്ന് ആരോപിച്ച് മീനാക്ഷി രം​ഗത്ത് വരികയുമുണ്ടായി. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് മീനാക്ഷി.

അടുത്തിടെ എനിക്ക് അൺകംഫർട്ടബിൾ ആണെന്ന് തോന്നുന്ന രീതിയിൽ ഒരു വീഡിയോ ഇറങ്ങി. ഞാൻ പ്രൊഡക്ഷനിലാണ് ഇതേക്കുറിച്ച് പറഞ്ഞത്. മീനാക്ഷി നേരിട്ട് സംസാരിക്കേണ്ട, ഞങ്ങൾ സംസാരിച്ചോളാം എന്ന് പ്രൊഡക്ഷനിൽ നിന്ന് പറഞ്ഞു. ആ വീഡിയോ നീക്കം ചെയ്തു എന്നാണ് വിശ്വാസം. അതിന്റെ പിന്നാലെ നടക്കാൻ എനിക്ക് വയ്യ. എനിക്ക് അല്ലാതെ തന്നെ നൂറ് ടെൻഷനും സ്ട്രസും ഉണ്ട്. ഏത് ഇന്റർവ്യൂവിൽ ചെന്നാലും ഓക്കെ ആണോ എന്ന് ചോദിക്കും.

ഞാൻ ഓക്കെ ആണ്. എനിക്ക് കുഴപ്പമില്ല. എന്റെ അച്ഛൻ സോഷ്യൽ മീഡിയയിൽ ഒന്നുമില്ല. അച്ഛന് ആരോ വാട്സാപ്പിൽ അയച്ച് കൊടുത്തു. ഈ ഡ്രസിന് എന്താണ് കുഴപ്പമെന്നാണ് പറയുന്നത്, എന്താ പ്രശ്നമെന്ന് അച്ഛൻ അമ്മയോട് ചോദിച്ചു. എനിക്കും അറിയില്ല എന്തൊക്കെ ആളുകൾ പറയുന്നുണ്ടെന്ന് അമ്മയും. ഞാനത്രയും ലിബറലായി കുടുംബത്തിൽ നിന്നാണ് വരുന്നതെന്ന് മീനാക്ഷി വ്യക്തമാക്കി.

മൂന്ന് പേരുമാണ് ഒരു സ്ഥലത്ത് പോകുന്നത്. മൂന്ന് പേരും ആ പരിപാടിയിൽ ഒരേ പോലെ തുല്യ പ്രാധാന്യമുള്ളവരാണ്. എന്ത് കൊണ്ടാണ് ഇവരാരെയും ഷൂട്ട് ചെയ്യാതെ എന്നെ ഷൂട്ട് ചെയ്തത്. പൊതുസ്ഥലത്തായത് കൊണ്ടാണ് സ്വകാര്യതയിലേക്ക് കടന്നതെന്ന വാദം വന്നു. അത് ശരിയാണെന്ന് തോന്നുന്നുണ്ടോയെന്നും മീനാക്ഷി ചോദിച്ചു. കടകൻ ആണ് മീനാക്ഷിയുടെ പുതിയ സിനിമ. ഹക്കിം ഷാജഹാനാണ് സിനിമയിൽ നായകനായെത്തുന്നത്.

Articles You May Like

x