Entertainment

പിറ്റേ ദിവസം എൻ്റെ പേരിൽ പത്രത്തിൽ വാർത്ത, വീട്ടിലേക്ക് ഒരുപാട് കോളുകൾ വന്നു, റിപ്പോർട്ടറെ വിളിച്ച് ഇതൊന്ന് മാറ്റിക്കൊടുക്കുമോ എന്ന് ചോദിച്ചപ്പോൾ പുള്ളി നിരസിച്ചു; രശ്മി സോമൻ

ടെലിവിഷൻ രം​ഗത്തെ സജീവ മുഖമാണ് നടി രശ്മി സോമൻ്റെത്. സീരിയലുകളായിരുന്നു താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ നൽകുന്നതിൽ ഏറെ സഹായിച്ചത്. തുടക്ക കാലത്ത് ഒരുപിടി സിനിമകളിൽ രശ്മി അഭിനയിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് അധികം സിനിമകളിൽ രശ്മിയെ കണ്ടിട്ടില്ല. ഏറെ നാളുകൾക്ക് ശേഷം രശ്മി അഭിനയിക്കുന്ന സിനിമയാണ് ലൈവ്. വികെപി സംവിധാനം ചെയ്ത ചിത്രത്തിൽ മംമ്ത മോഹൻദാസ്, പ്രിയ വാര്യർ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം സിനിമാ രം​ഗത്തേക്കുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് രശ്മി സോമൻ. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രശ്മി. ലൈവിലെ റോൾ താൻ വികെപിയോട് അവസരം ചോദിച്ചപ്പോൾ ലഭിച്ചതാണെന്ന് രശ്മി സോമൻ വ്യക്തമാക്കി. സിനിമയിലും സീരിയലിലും അഭിനയിക്കുന്നതിൽ വ്യത്യാസമുണ്ടെന്ന് രശ്മി അഭിപ്രായപ്പെട്ടു. ‘സീരിയലിന് വേറൊരു പാറ്റേണുണ്ട്. സിനിമയിലെ പോലെ അത്ര നാച്വറൽ അല്ല. കുറച്ച് കൂട്ടി ചെയ്യണം’.

വ്യാജ വാർത്തകളുണ്ടാക്കുന്ന പ്രശ്നമാണ് ലൈവ് എന്ന സിനിമയുടെ പ്രമേയം. യഥാർത്ഥ ജീവിതത്തിൽ തന്നെക്കുറിച്ച് വന്ന വ്യാജ വാർത്തയെക്കുറിച്ചും രശ്മി സംസാരിച്ചു. എന്റെ കസിന്റെ കാർ ആക്സിഡന്റായിരുന്നു. ഞാൻ ഹെൽപ്പ് ചെയ്യാൻ ചെന്നതാണ്. പക്ഷേ പേര് വന്നത് രശ്മി സോമന്റെ കാർ ഒരു പയ്യനെ ഇടിച്ചു എന്നാണ്. ഞാൻ ഞെട്ടി. എന്റെ വീട് ​ഗുരുവായൂരാണ്. കസിൻ വണ്ടി ഓടിച്ച് പോകവെ ഒരു കുട്ടി കാർ ക്രോസ് ചെയ്തു. ഇവൻ നിർത്തിയെങ്കിലും കുട്ടി വീണു.

അവർ ആശുപത്രിയിൽ കൊണ്ട് പോയി. ഞാൻ ആശുപത്രിയിൽ പോയി. അത് കഴിഞ്ഞ് പൊലീസ് സ്റ്റേഷനിൽ ചെല്ലണമായിരുന്നു. ഞാനിവരെയും കൊണ്ട് പൊലീസ് സ്റ്റേഷനിൽ ചെന്നു. ആരാണ് ഈ ന്യൂസ് കൊടുത്തതെന്ന് എനിക്കറിയില്ല. സംഭവം പിറ്റേ ദിവസം എന്റെ പേരിൽ പേപ്പറിൽ വന്നു. എന്റെ വീട്ടിലേക്ക് ഒരുപാട് കോളുകൾ വന്നു. റിപ്പോർട്ടറെ വിളിച്ച് ഇതൊന്ന് മാറ്റിക്കൊടുക്കുമോ എന്ന് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞത് അതൊന്നും സാരമില്ല ഒരു ദിവസം കൊണ്ട് മാറിക്കോളുമെന്നാണെന്നും രശ്മി ഓർത്തു.

സീരിയലിൽ നിന്ന് വരുന്നതിനാൽ സിനിമാ താരങ്ങൾക്കൊപ്പം പ്രവർത്തിക്കുമ്പോൾ ചെറിയെ ടെൻഷനുണ്ടായിരുന്നെന്നും രശ്മി വ്യക്തമാക്കി. ഷൈനിന്റെ കൂടെ കോംമ്പിനേഷൻ ഇല്ലായിരുന്നു. പ്രിയയുടെയും മംമ്തയുടെയും കൂടെ ഉണ്ടായിരുന്നു. കുറേക്കാലത്തിന് ശേഷമാണ് സിനിമ ചെയ്യുന്നത്. മംമ്തയും പ്രിയയുടെമാെക്കെ വലിയ സ്റ്റാറാണ്. പിന്നെ സീരിയലിൽ നിന്ന് പോവുമ്പോൾ പുച്ഛിക്കുന്നത് പൊതുവെ കണ്ടിട്ടുണ്ട്. പക്ഷെ മംമ്തയും പ്രിയയുമൊക്കെ തന്നോട് നല്ല രീതിയിൽ പെരുമാറിയെന്നും രശ്മി വ്യക്തമാക്കി.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago