Entertainment

വിവാഹബന്ധം വേർപ്പെടുത്തിയ ഭർത്താവിനെ 7 വര്‍ഷത്തിന് ശേഷം വീണ്ടും മക്കൾക്ക് വേണ്ടി വിവാഹം കഴിച്ചു ; തമിഴും, മലയാളത്തിലും ഒരുപോലെ തിളങ്ങിയ സൂപ്പർ നായിക പ്രിയ രാമൻ്റെ ഇപ്പോഴത്തെ ജീവിതം

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന നായികമാരിൽ ഒരാളാണ് പ്രിയ രാമൻ. സൂപ്പർ താരങ്ങളുടെയെല്ലാം നായികയാവാൻ താരത്തിന് അവസരം ലഭിച്ചു. കാണാൻ സുന്ദരിയായിരുന്ന പ്രിയയ്ക്ക് വേഷങ്ങൾ ലഭിക്കുന്നതിനായി അവസരങ്ങൾ തേടി നടക്കേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല. തന്റേതായ അഭിനയ ശൈലിയിലൂടെ ലഭിച്ച കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിക്കാൻ പ്രിയ രാമന് സാധിച്ചു. സിനിമയിൽ താരം സജീവമായിരുന്നെങ്കിലും പ്രിയ ഒരു മലയാളി ആണെന്ന് പലർക്കും അറിയില്ലായിരുന്നു. എറണാകുളം ജില്ലയിലെ ആലുവ സ്വദേശിനിയാണ് പ്രിയ.

1993 – ൽ രജനികാന്ത് നിർമ്മിച്ച വള്ളി എന്ന ചിത്രത്തിലൂടെയാണ് പ്രിയ അഭിനയ രംഗത്തേയ്ക്ക് ചുവട് വെക്കുന്നത്. പിന്നീട് ഐ.വി ശശി സംവിധാനം ചെയ്ത അർത്ഥന എന്ന ചിത്രത്തിലൂടയാണ്  മലയാളത്തിലേയ്ക്ക് ചുവട് വെക്കുന്നത്. തമിഴ് സിനിമകളിൽ സജീവമായ താരം പിന്നീട് മലയാള സിനിമയിലേയ്ക്ക് പതിയെ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങുകയായിരുന്നു. മലയാള സിനിമകളിൽ പ്രിയയ്ക്ക് ലഭിച്ച കഥാപാത്രങ്ങളിലൂടെ താരത്തെ പ്രേക്ഷകരും ഇഷ്ടപ്പെടാൻ തുടങ്ങി.

മോഹൻലാൽ, മമ്മൂട്ടി, സുരേഷ്ഗോപി തുടങ്ങി മലയാളത്തിലെ പ്രധാന നടന്മാർക്കൊപ്പം അഭിനയിക്കുവാനുള്ള അവസരം പ്രിയ രാമനെ തേടിയെത്തുകയിരുന്നു. നായികയായും, മുഖ്യ വേഷങ്ങളിലൂടെയും പ്രിയ ശ്രദ്ധിക്കപ്പെട്ടു. അധികം താമസിയാതെ ഗ്ലാമർ നായികയെന്ന വിശേഷണവും പ്രിയ രാമനെ തേടിയെത്തി. സിനിമകൾക്ക് പുറമേ സീരിയലുകളിലും സജീവമായ പ്രിയയുടെ വ്യക്തി ജീവിതം അൽപ്പം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. തമിഴ് സിനിമ രംഗത്തെ സൂപ്പർ താരം രഞ്ജിത്തിനെയായിരുന്നു പ്രിയ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞതോടെ അഭിനയ രംഗത്ത് നിന്ന് പൂർണമായും  മാറി നിൽക്കുകയായിരുന്നു. എന്നാൽ രഞ്ജിത്തുമായുള്ള വിവാഹം അധികനാൾ നീണ്ടു നിന്നില്ലെന്ന് മാത്രമല്ല, 2014 – ല്‍ ഇരുവരും വിവാഹ മോചനം നേടുകയായിരുന്നു.

വിവാഹ ബന്ധം വേർപ്പെടുത്തുമ്പോൾ ഇരുവർക്കും രണ്ട് കുട്ടികളുണ്ടായിരുന്നു. അതെ സമയം വിവാഹ മോചനം നേടിയതിന് പിന്നാലെ പ്രിയ പറഞ്ഞത് ഇനി എന്ത് വേണമെന്നതിനെക്കുറിച്ച് തനിയ്ക്ക് ബോധ്യമുണ്ടെന്നായിരുന്നു. എങ്കിലും അദ്ദേഹത്തെ വേർപിരിയുന്ന സമയത്ത് തനിയ്ക്ക് വൈകാരികമായി ഒരുപാട് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും, ഒരുപാട് കാലം താൻ ഒറ്റയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും, വലിയ രീതിയിലുള്ള മാനസിക പ്രയാസങ്ങൾ തനിയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നെന്നും പ്രിയ വ്യകതമാക്കുന്നു. എന്നാൽ ഏഴു വർഷത്തെ തൻ്റെ ഒറ്റപ്പെടലിനും, മാനസിക പിരിമുറുക്കങ്ങൾക്കുമിടയിൽ ആദ്യ ഭർത്താവ് രഞ്ജിത്തിനെ തന്നെ ഒന്നുകൂടി വിവാഹം കഴിക്കാൻ പ്രിയ തീരുമാനിക്കുകയായിരുന്നു.

ഈഗോ ആയിരുന്നു തങ്ങൾക്ക് ഇടയിലെ പ്രധാന പ്രശനമെന്നും എന്നാൽ വേർപിരിഞ്ഞ കാലഘട്ടം കൊണ്ട് തങ്ങൾക്ക് ഇടയിലെ ആ ഈഗോ ഇല്ലാതെ ആയെന്നും ഇരുവരും പറയുന്നു. എന്നാൽ പ്രിയയുമായി വേർപിരിഞ്ഞ ശേഷം രഞ്ജിത്ത് 2014 -ല്‍  നടി രാഗസുധയെ വിവാഹം കഴിക്കുകയും, പിന്നീട്  2015 – ല്‍ നടിയില്‍ നിന്നും വിവാഹമോചനം നേടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് താനും, പ്രിയയും, ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുത്തത് തങ്ങളുടെ മക്കൾ വേണ്ടിയാണെന്നും ഇരുവരും പറഞ്ഞു.

RAJEESH

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago