ഞാനറിഞ്ഞ ഏറ്റവും വലിയ വേദന വിശപ്പിന്റെതാണ്, പെണ്ണുകാണലിന് ശേഷം കല്യാണം മുടങ്ങി, കല്യാണവും പ്രണയവും ഒന്നുമല്ല വലുത് എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്; ഗ്ലാമി ഗംഗ

സോഷ്യൽ മീഡിയയിലൂടെ ആളുകൾക്ക് സുപരിചിതയായി മാറിയ താരമാണ് ഗ്ലാമി ഗംഗ. ബ്യൂട്ടി ടിപ്സുകളും ഇൻഫ്ലുവൻസറും ഒക്കെയായി താരം വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ ഏറ്റെടുക്കുകയുണ്ടായി. ജോഷ്ടോക്കിലൂടെ തന്റെ ജീവിതം തുറന്നു പറഞ്ഞാണ് ഗംഗ ആളുകളുടെ പ്രീതി കൂടുതൽ പിടിച്ചുപറ്റുന്നത്. ഈ പരിപാടിയിൽ എത്തിയതോടെയാണ് താരത്തെ ആളുകൾ കൂടുതൽ അടുത്തറിഞ്ഞത്. ക്യാമറയ്ക്ക് മുന്നിൽ കാണുന്ന ചിരിച്ച മുഖം മാത്രമല്ലെന്നും അതിനുള്ളിൽ കരഞ്ഞ ഒരുപാട് നിമിഷങ്ങൾ ഉണ്ടെന്ന് ഗംഗ തുറന്നുപറയുകയും ചെയ്തിരുന്നു. തന്റെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിലൂടെ ആളുകളെ അറിയിക്കാനുള്ള താരം പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്

താൻ അറിഞ്ഞ ഏറ്റവും വലിയ വേദന വിശപ്പിന്റേതാണ് എന്നാണ് താരം പറയുന്നത്. ആ വേദന എത്രത്തോളം ഉണ്ടെന്ന് പോലും പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. അത്രയധികം വിശപ്പ് എന്നെ വേദനിപ്പിച്ചിട്ടുണ്ട്. എൻറെ ജീവിതത്തിൽ എന്നെ ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തിയ പുരുഷൻ എൻറെ അച്ഛനാണ്. അദ്ദേഹത്തെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ബന്ധുക്കൾ അദ്ദേഹത്തെപ്പറ്റി കുറ്റം പറയുമ്പോൾ എനിക്ക് വിഷമം ഉണ്ടാകാറുണ്ടായിരുന്നു. എന്നാൽ അച്ഛൻറെ മദ്യപാനം ഞങ്ങളെ കൊണ്ടെത്തിച്ചത് മറ്റൊരു തലത്തിലേക്ക് ആണ്. അവിടെ നിന്നാണ് എന്തിനെയും പൊരുതി വിജയിക്കാം എന്ന് ഞാൻ പഠിച്ചത്. അച്ഛന്റെ മദ്യപാനം ഞങ്ങളെ എത്തിച്ചത് ഒരുതരത്തിൽ പറഞ്ഞാൽ ട്രോമയിലേക്കാണ്. അവരിൽനിന്ന് രക്ഷപ്പെട്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്

അമ്മയും സഹോദരിയും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. യാത്രകളെയും ഭക്ഷണത്തെയും ഒക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന ആൾ കൂടിയാണ് താനെന്ന് താരം മുൻപ് പറഞ്ഞിട്ടുണ്ട്. ഇടക്കാലത്ത് താരം തന്റെ സോഷ്യൽ മീഡിയ പേജിൽ ഒരു പെണ്ണുകാണൽ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. എന്നാൽ പിന്നീട് ഇതിനെപ്പറ്റിയുള്ള കാര്യങ്ങൾ ഒന്നും കാര്യം പറഞ്ഞിരുന്നില്ല. ഇപ്പോൾ അത് എന്തുകൊണ്ടാണെന്ന് ഗംഗ പറയുകയാണ്. അടുത്ത പരിചയമുള്ള ഒരു സുഹൃത്തുമായിയായിരുന്നു വിവാഹം ഉറപ്പിച്ചത്. പെണ്ണുകാണലിന് ശേഷം അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. അതിൻറെ കാരണം ഞാൻ മറ്റൊരു സന്ദർഭത്തിൽ പറയാം. പെണ്ണുകാണലിന് ശേഷം അദ്ദേഹത്തിന് എന്നെ അങ്ങനെ ആയിരുന്നില്ല കാണാൻ കഴിയുമായിരുന്നത്. വിവാഹം മുടങ്ങിയതിന്റെ കാരണം ഞാൻ പറയുമ്പോൾ എല്ലാവരും അത് നന്നായി എന്നേ പറയുള്ളൂ. പ്രണയവും വിവാഹവും ഒന്നുമല്ല വലുത് എനിക്കിനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ഗംഗ പറയുന്നു.

x