Entertainment

സുനുമോൾക്ക് പ്രായപൂർത്തിയായി, ഇത് സീക്രട്ട് അല്ല, നമ്മൾ ഇവിടെ പരിപാടി ഒക്കെയായി ആഘോഷിക്കാൻ വേണ്ടി ആലോചിക്കുകയാണ്, ഗ്രാൻഡ് ആക്കണം എന്നാണ് ആഗ്രഹം: ബഷീർ ബഷി

മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. ബിഗ് ബോസ് ഷോയിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം യൂട്യൂബ് ചാനലിലൂടെ താരം വിശേഷങ്ങളുമായി എത്തി. താരത്തിന്റെ ഭാര്യമാരും കുട്ടികളും എല്ലാം ഇപ്പോൾ മലയാളികൾക്ക് സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുണ്ട്. ബഷീറിന്റെ ഭാര്യ മഷൂറ ഡെയ്‌ലി വ്‌ളോഗുകളുമായി സജീവമാണ്. മഷൂറ അടുത്തിടെയാണ് അമ്മയായത്.

നാളുകൾക്ക് ശേഷം കുടുംബത്തിൽ വന്നെത്തിയ പുതിയ സന്തോഷം ആഘോഷിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ കുടുംബം. മൂത്തമകൾ സുനൈന എന്ന സുനു മോളുടെ വലിയ വിശേഷം ആണ് ഇപ്പോൾ വൈറലായി മാറുന്നത്. ബഷീർ തന്നെയാണ് ഇക്കാര്യം തുറന്നുപറയുന്നത്. സുനുമോൾ വയസ്സ് അറിയിച്ചു. ഒരു ഒന്നര വർഷമായി സുനുമോൾ വലിയ കുട്ടി ആയില്ലേ വയസ്സ് അറിയിച്ചില്ലേ എന്നൊക്കെയുള്ള കമന്റുകൾ കാണാൻ തുടങ്ങിയിട്ട്. സുനുമോൾ ഇപ്പോൾ വയസ്സ് അറിയിച്ചു. അത് ചില ഇടങ്ങളിൽ സീക്രട്ട് ആക്കി വയ്ക്കാറുണ്ട്. നമുക്ക് അങ്ങനെ അല്ല. ഒരു ഫങ്ങ്ഷൻ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്.

വരുന്ന ഞായറാഴ്ച ഒരു ഫങ്ഷൻ വയ്ക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഓരോ നാട്ടിൽ ഓരോ ആചാരങ്ങളാണ്. മംഗലൂരിൽ ഒക്കെ സീക്രട്ട് ആണ്. പക്ഷേ നമ്മൾ ഇവിടെ പരിപാടി ഒക്കെയായി ആഘോഷിക്കാൻ വേണ്ടി ആലോചിക്കുകയാണ്. മഷുവിന്റെ മമ്മ ഒക്കെ വന്നിട്ടുണ്ട്. ഗ്രാൻഡ് ആക്കണം എന്നാണ് ആഗ്രഹം . സുനു ഇനി കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കണം. പഠിക്കണം സ്വന്തം കാലിൽ നിൽക്കണം എന്നും മകളോടായി ബഷീർ പറയുന്നു.

ഇനിയുള്ള ദിവസങ്ങൾ എനിക്ക് കൂടുതൽ അധ്വാനിക്കണം. മോൾ ഒരാൾ വലുതായി, ഇനി അവളെ ഉയരങ്ങളിൽ എത്തിക്കണം. വിവാഹം കഴിപ്പിക്കണം. ഉത്തരവാദിത്വങ്ങൾ കൂടുന്നു ബഷീർ ബഷി പറയുന്നു. മകൾക്ക് വേണ്ടി ഗോൾഡ് പർച്ചേസ് ചെയ്യുന്നതും, അവൾക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ ഒക്കെയും ബഷീർ പുതിയ വീഡിയോയിൽ കാണിക്കുന്നുണ്ട്.

ബഷീർ ആദ്യം പ്രണയിച്ച് വിവാഹം കഴിച്ച ആളാണ് സുഹാന.സുഹാനയുടെയും ബഷീറിന്റെയും മകളാണ് സുനു. മകളുടെ ആഘോഷത്തിന് ഒപ്പം സോനുവിന്റെയും ബഷീറിന്റെയും വിവാഹവാര്ഷിക ആഘോഷം കൂടി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. മകൾക്ക് സ്വർണ്ണാഭരണൾ വാങ്ങുന്ന കൂട്ടത്തിൽ ഭാര്യക്കും സമ്മാനം വാങ്ങിയെന്നും ബഷീർ പറയുന്നുണ്ട്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago