കെ എസ് ചിത്ര ചെയ്തതാണ് ശരി, ഹൈന്ദവ ആചാരാനുഷ്ടാനങ്ങൾ പാലിക്കുന്നതും കുറിതൊടുന്നതും രാമനാമം ജപിക്കുന്നതും ഓരോ ഹിന്ദുവിന്റെയും അവകാശമാണ്, ഭരണഘടന അനുശാസിക്കുന്ന അധികാരമാണ്: കൃഷ്ണ കുമാർ

അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമ്പോൾ തിരി കത്തിച്ച് പ്രാർത്ഥിക്കണമെന്ന് പറഞ്ഞ ഗായിക ചിത്രക്ക് നേരെ എതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. കേരളം എങ്ങോട്ടാണ് പോകുന്നത്? നാളെ ദീപാരാധന നടത്താനും വിശുദ്ധ കുർബാന നടത്തുമൊക്കെ മേൽപറഞവരുടെ അനുവാദം വാങ്ങേണ്ടിവരുമെന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത് എന്നാണ് കൃഷ്ണ കുമാർ പറയുന്നത്.

സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിങ്ങനെ:

ചിത്രക്കൊപ്പം രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്‌ഠാ ചടങ്ങു നടക്കുന്ന ജനുവരി 22 നു ഭക്തരെല്ലാവരും രാമനാമം ജപിക്കണമെന്ന നിർദോഷമായ ഒരു കാര്യം പറഞ്ഞ ഭാരതത്തിന്റെ വാനമ്പാടിയും കേരളത്തിന്റെ അഭിമാനവുമായ ശ്രീമതി കെ എസ് ചിത്രയെ വളരെ നിന്ദ്യവും നികൃഷ്ടവുമായ രീതിയിൽ സൈബർ ആക്രമണം നടത്തുകയാണ് ജിഹാദികളും, അവരുടെ ആജ്ഞാനുവർത്തികളായ കമ്മ്യൂണിസ്റ്റുകളും.

ഈ പറഞ്ഞ കൂട്ടർ ആദ്യം സംഘ്പരിവാറിനെതിരെ എന്ന രീതിയിലായിരുന്നു ഹിന്ദുവിനും ഹൈന്ദവ ആചാരങ്ങൾക്ക് നേരെയും വാളോങ്ങിക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ആ മറയൊക്കെ മാറ്റി നേരിട്ടുതന്നെ ഹിന്ദുവിനെയും ഹിന്ദു ധർമ്മത്തെയും ക്രിസ്ത്യാനിയെയും ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു. കെ എസ് ചിത്ര എന്ന വ്യക്തി അതിന്റെ ആദ്യത്തെ ഇരകളിൽ ഒന്നാണ്.കേരളം എങ്ങോട്ടാണ് പോകുന്നത്? നാളെ നിങ്ങളുടെയും എന്റെയും വിശ്വാസമനുസരിച്ചു ദീപാരാധന നടത്താനും വിശുദ്ധ കുർബാന നടത്തുമൊക്കെ മേല്പറഞവരുടെ അനുവാദം വാങ്ങേണ്ടിവരുമെന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.

ശ്രീമതി കെ എസ് ചിത്ര ശരിയായ കാര്യമാണ് ചെയ്തത്. എന്നാൽ അതിനു, ചിത്രയോടു ഈ ഒരു വട്ടം ക്ഷമിച്ചുകൂടെ എന്ന് “സോഷ്യൽ മീഡിയയിൽ നിന്ദ്യവും നികൃഷ്ടവുമായ രീതിയിൽ ആക്രമിക്കുന്ന” ഹീന ജന്മങ്ങളോട് യാചിക്കുന്ന ഗായകൻ ശ്രി ജി വേണുഗോപാലിനോട് ഒന്നേ പറയാനുള്ളു – Don’t be apologetic about your beliefs. ഹൈന്ദവ ആചാരാനുഷ്ടാനങ്ങൾ പാലിക്കുന്നതും കുറിതൊടുന്നതും രാമനാമം ജപിക്കുന്നതും ഓരോ ഹിന്ദുവിന്റെയും അവകാശമാണ്, ഭരണഘടന അനുശാസിക്കുന്ന അധികാരമാണ്. കെ എസ് ചിത്ര ചെയ്തതാണ് ശരി…ജയ്‌ഹിന്ദ്‌ 🇮🇳

Articles You May Like

x