Entertainment

എൻറെ ഉപ്പയും ഉമ്മയും ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകില്ലായിരുന്നു, സ്വത്തും ബിസിനസും എല്ലാം അവർ കൈയ്യടക്കി, വിദ്യാഭ്യാസത്തിന് പോലും പണം നൽകുന്നില്ല; ഷെഫ് നൗഷാദിന്റെ മകളുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

ചലച്ചിത്ര നിർമ്മാതാവും പാചകവിദഗ്ധനും ആയ നൗഷാദ് പ്രിയപ്പെട്ടവരെ വിട്ടു പിരിഞ്ഞിട്ട് രണ്ടു വർഷങ്ങൾ പിന്നിടുമ്പോൾ ജീവിതത്തിൽ തനിച്ചായി പോയ തന്റെ അവസ്ഥയെ പറ്റി തുറന്നു പറഞ്ഞു ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് നൗഷാദിന്റെ മകൾ നിശ്വ നൗഷാദ്. ഉപ്പയുടെയും ഉമ്മയുടെയും അപ്രതീക്ഷിത മരണത്തിന് പിന്നാലെ ബന്ധുക്കളുടെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന നിശ്വ തനിക്ക് പഠിക്കാൻ പോലുമുള്ള ചെലവിന് ബന്ധുക്കൾ പണം നൽകുന്നില്ല എന്ന് ആരോപിച്ചുകൊണ്ടാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. അവർ അവരുടെ മക്കൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമ്പോൾ തന്റെ ചെറിയ ആവശ്യങ്ങൾ പോലും നിറവേറ്റുന്നില്ലെങ്കിലും നിഷ്വ പറയുന്നു. നിശ്വയുടെ കുറിപ്പ് ഇങ്ങനെ… ഞാൻ നിശ്വ നൗഷാദ്. നൗഷാദിന്റെ മകൾ. എൻറെ മാതാപിതാക്കളിൽ ഒരാളെയെങ്കിലും എനിക്ക് ഇന്ന് ഉണ്ടായിരുന്നുവെങ്കിൽ ഈ അവസ്ഥ ഉണ്ടാകുകയോ എന്നെ ഇങ്ങനെ ദുരുപയോഗം ചെയ്യുകയോ ചെയ്യില്ലായിരുന്നു. എൻറെ ഉമ്മയുടെയും ഉപ്പയുടെയും മരണശേഷം എൻറെ അറിവോ ഇഷ്ടമോ ഒന്നും തിരക്കാതെയാണ് എൻറെ മാമയായ ഹുസൈൻ നാസിം, പൊടിമോൾ എന്നിവർ ചേർന്ന് ഹുസൈൻ മാമയുടെ പേരിൽ കോടതിയിൽ നിന്നും ഗാർഡിയൻഷിപ്പ് എടുത്ത് എൻറെ മാതാപിതാക്കളുടെ സ്വത്തുക്കളും കാറ്ററിംഗ് ബിസിനസും കൈയടക്കി വെച്ചിരിക്കുന്നത്

ഇവരുടെ സാമ്പത്തിക ലാഭത്തിനുവേണ്ടി യത്തീമായ എൻറെ നിലവിലുള്ള എല്ലാ സമ്പത്തും യാതൊരു നാണവുമില്ലാതെ കയ്യടക്കി വെച്ചിരിക്കുകയാണ്. ബിസിനസ് നടത്തി അവർ അവരുടെ മക്കൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു നൽകുമ്പോൾ ഞാൻ എൻറെ ചെറിയ ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാതെ വിഷമിക്കുകയാണ്. ഹുസൈൻ മാമ ഗാർഡിയൻ ആയിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നുള്ള ഒറ്റ കാരണത്താൽ എനിക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ചെലവ് പോലും ഇപ്പോൾ ലഭിക്കുന്നില്ല. കാറ്ററിങ്ങിൽ നിന്നും ലക്ഷങ്ങൾ സമ്പാദിച്ച ഇവരുടെ സ്വന്തം പിള്ളേരുടെ സ്കൂൾ ചെലവുകൾ നോക്കുമ്പോൾ എന്നെ ഫ്രീയായി സ്കൂളിൽ പഠിപ്പിക്കണം എന്ന് പറഞ്ഞു സ്കൂളിൽ കയറിയിറങ്ങുന്നു. ഇങ്ങനെ വളർത്താൻ അല്ല എൻറെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്. അവർ ഇത് കൈകാര്യം ചെയ്യുന്നത് ഭാവിയിൽ എൻറെ എല്ലാ നഷ്ടപ്പെടുത്തലിലേക്കും എത്തിച്ചേരും

എൻറെ ഒരു അനുവാദവും ഇല്ലാതെ എന്നെ നോക്കാതെ എന്നെ പരസ്യം ചെയ്തു പോലും അവർ കച്ചവടം നടത്തുന്നുണ്ട്. എനിക്ക് എൻറെ വാപ്പയുടെ എല്ലാമായ കാറ്ററിങ് സംരക്ഷിക്കേണ്ടത് ആവശ്യമാണ്. എനിക്കും ആ വഴി തന്നെ മുന്നോട്ടു പോകണം. അതുകൊണ്ട് ഇവർ കാണിക്കുന്ന കള്ളത്തരത്തിനെതിരെ ഞാൻ പരാതി നൽകിയിട്ടുണ്ട്. ഇൻഷാ അള്ളാ എനിക്ക് നീതി കിട്ടും. എനിക്ക് ആഹാരം വാങ്ങി തന്നിട്ട് എന്റെ കുഞ്ഞമ്മ ആയ പൊടിമോൾ അതൊക്കെ എന്റെയും വാപ്പയുടെയും ചെലവിൽ കണക്കെഴുതി വെച്ചിട്ട് എൻറെ ഫോട്ടോ വെച്ച് സ്വയം പ്രമോഷൻ ചെയ്യുന്ന പരിപാടിയാണ് ഇപ്പോൾ നിലവിലുള്ളത്. ഇപ്പോൾ എല്ലാം കയ്യടക്കാൻ ആളുകളെ വിളിച്ച് ഫുഡും കൊടുത്തു എന്റെ വാപ്പയ്ക്ക് ഒന്നുമില്ല എന്ന് പറഞ്ഞു കൊടുത്താൽ നടക്കുമെന്ന് മോഹം വേണ്ട. എൻറെ അടുത്തോ എൻറെ ഉമ്മയുടെയും വാപ്പയുടെയും അടുത്തോ നിങ്ങൾക്ക് യാതൊരു സ്ഥാനവുമില്ല എന്നാണ് നിശ്വ പങ്ക് വെച്ചിരിക്കുന്നത്.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago