Entertainment

സ്വന്തം നാടിനെ ട്രോളി നവ്യാ നായർ; താരത്തെ വീണ്ടും എയറിലാക്കി നാട്ടുകാരും സോഷ്യൽ മീഡിയയും

മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടിയാണ് നവ്യ നായർ. ദിലീപ് നായകനായ ഇഷ്ടം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ നവ്യക്ക് സാധിച്ചു. പിന്നീട ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു. വിവാഹ ശേഷം സിനിമ ജീവിതത്തിൽ നിന്നും ബ്രേക്ക് എടുത്ത നവ്യ ഇപ്പോൾ സിനിമിയിലും ടെലിവിഷൻ രംഗത്തും സജീവമാണ്.

ഇപ്പോഴിതാ നവ്യാ നായർ ജന്മനാടിനെ കുറിച്ച് നടത്തിയ പരാമർശം വിവാദത്തിൽ ആയിരിക്കുകയാണ്. തന്റെ പ്രദേശത്തെ നാട്ടുകാരുടെ അകത്തും പുറത്തും വെള്ളമാണെന്നായിരുന്നു നവ്യാ നായരുടെ പരാമർശം.

ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നവ്യാ നായർ വിവാദ പരാമർശം നടത്തിയത്. ‘ഞാനൊരു നാട്ടിൻപുറത്തുനിന്ന് വരുന്നയാളാണ്. ചേപ്പാട്. ഇപ്പോഴാണ് മുതുകുളം എന്നു പറയുന്ന സ്ഥലത്ത് താമസിക്കുന്നത്. അമ്മയുടെയും അച്ഛന്റെയും നാടെല്ലാം അടുത്തടുത്താണ്. ഒരു കിലോമീറ്റർ വ്യത്യാസമേയുള്ളൂ. അവിടെ വന്നിട്ട് പണ്ട് ദിലീപേട്ടൻ ചോദിച്ചിട്ടുണ്ട്, ഇവിടെ കറണ്ടൊക്കെയുണ്ടോയെന്ന്. അത്രയും പാടങ്ങൾ മാത്രം. കുറേ കുളം. എല്ലാം കുളങ്ങളാണ്. കായംകുളം, മുതുകുളം… ഫുൾ വെള്ളമാണ്. ആൾക്കാരുടെ അകത്തും വെള്ളം പുറത്തും വെള്ളം.’- എന്നാണ് നവ്യ നായർ അഭിമുഖത്തിൽ പറയുന്നത്.

അഭിമുഖം വിവാദമായതോടെ പ്രദേശവാസികൾ ഒന്നടങ്കം താരത്തിന്റെ കമന്റ് ബോക്‌സിലെത്തി പ്രതിഷേധവും അതൃപ്തിയും രേഖപ്പെടുത്തിയിരിക്കുകയാണ്. കായംകുളം കാരായതിൽ തങ്ങൾക്ക് അഭിമാനമാണ്, വളർന്ന് വലുതായപ്പോൾ ജനിച്ച നാടിനെ പുച്ഛിക്കുന്നത് മോശമാണ്, ഇങ്ങനെ നീളുന്നു സോഷ്യൽ മീഡിയ കമന്റുകൾ.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago