ലോകോത്തര കയ്യെഴുത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം! നെയിം സ്ലിപ്പിൽ പേര് എഴുതി തുടക്കം; കമ്പ്യൂട്ടർ ഫോണ്ടുകളെയും വെല്ലുന്ന കൈയക്ഷരവും ആയി 18കാരി

കയ്യക്ഷരം എന്നത് പലരെയും കുഴപ്പിക്കുന്ന ഒന്നാണ്. മറ്റുള്ളവർക്കു മുന്നിൽ വൃത്തിയായി എഴുതാൻ കഴിയില്ലെന്ന് സംശയിക്കുന്നവർക്ക് എന്നും അഭിമാനിക്കാവുന്ന ഒരു താരമായി മാറുകയാണ് ആൻമരിയ ബിജു. വേൾഡ് ഹാൻഡ് റൈറ്റിംഗ് കോമ്പറ്റീഷനിൽ ടീനേജ് വിഭാഗത്തിൽനിന്ന് ഒന്നാം സമ്മാനം നേടിയ ആൻ മരിയ ബിജു എന്ന കണ്ണൂരുകാരി ഇപ്പോൾ മലയാളികൾക്ക് ഒന്നാകെ അഭിമാനമാവുകയാണ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ചലച്ചിത്രതാരം ദുൽഖർ സൽമാനും ഒക്കെ ഇതിനോടകം ആൻ മരിയയെ അഭിനന്ദിച്ച രംഗത്തെത്തുകയും ചെയ്തു. കണ്ണൂർ ജില്ലയിലെ കുടിയാൻമല എന്ന പ്രദേശത്ത് ചന്ദ്രൻ കുന്നിൽ ബിജു, സ്വപ്ന ദമ്പതികളുടെ രണ്ടാമത്തെ മകളായ ആൻ മരിയയ്ക്ക് ഒരു ഡോക്ടർ ആകണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം. പ്രാഥമിക വിദ്യാഭ്യാസ ഫാത്തിമ മാതാ സ്കൂൾ കുടിയാൻമരയിൽ നിന്നാണ് ആൻ മരിയ പൂർത്തിയാക്കിയത്. വളരെ പ്രയാസപ്പെട്ടാണ് ആൻ മരിയ സ്കൂളിലേക്ക് പോകുന്നത്. അവരുടെ വീട്ടിലേക്കുള്ള വഴി വളരെ ദുർഘടം പിടിച്ചതാണ്. എന്നിട്ട് പോലും ഈ പ്രതിസന്ധി എല്ലാം തരണം ചെയ്ത് ആൻ മരിയ രാജ്യത്തിനുവേണ്ടി ഒന്നാം സ്ഥാനം നേടി ഇന്ത്യക്കാരുടെ അഭിമാനമായി മാറിയിരിക്കുകയാണ്. ന്യൂയോർക്ക് ആസ്ഥാനമായ ഹാൻഡ് റൈറ്റിംഗ് ഫോർ ഹ്യൂമാനിറ്റി സംഘടിപ്പിച്ച മത്സരത്തിൽ ആണ് ആൻ മരിയ പങ്കെടുത്തത്. 13 നും 19 നും ഇടയിൽ പ്രായമുള്ള ടീനേജ് വിഭാഗത്തിലാണ് ആൻ മരിയ ഒന്നാം സ്ഥാനം നേടിയത്.

ആർട്ടിസ്റ്റിക്, പ്രിന്റഡ്, കേഴ്സി എന്നീ വിഭാഗങ്ങളിൽ നടന്ന മത്സരത്തിൽ ആർട്ടിസ്റ്റിക് വിഭാഗത്തിലാണ് ആൻ മരിയ പങ്കെടുത്തത്. ആൻമരിയയുടെ കൈയക്ഷരം അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു. ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ വളരെ മനോഹരമായ കൈയ്യക്ഷരം ആയിരുന്നതുകൊണ്ട് കൂട്ടുകാർക്ക് എല്ലാം പുസ്തകത്തിലും നോട്ട്ബുക്കിലും ഒക്കെ പേരെഴുതി കൊടുത്തിരുന്നത് അന്ന് ആൻ മരിയ ആയിരുന്നു. ആൻമരിയയുടെ കഴിവിന് അകമഴിഞ്ഞ പ്രോത്സാഹനവും ലഭിച്ചു. നാലാം ക്ലാസിലെ അധ്യാപികയായിരുന്നു സിസ്റ്റർ ജെസ്മരിയയും മലയാളം അധ്യാപികയുമായി ബെറ്റിയും ആണ് ആൻ മരിയയ്ക്ക് ഏറ്റവും കൂടുതൽ പ്രോത്സാഹനം നൽകിയത്. അമ്മയുടെ സഹോദരിയായ ഡോക്ടർ ക്രിസ്റ്റീന ഫ്രാൻസിസ് ആൻ മരിയുടെ ഹാൻഡ് റൈറ്റിംഗ് കണ്ട് അത്ഭുതം തോന്നിയാണ് ഹാൻഡ് റൈറ്റിംഗ് ഫോർ ഹ്യൂമാനിറ്റിയെക്കുറിച്ചും കൈയ്യക്ഷരം മത്സരത്തെക്കുറിച്ച്മെല്ലാം ആൻ മരിയയോടും കുടുംബത്തോടും പറഞ്ഞിരുന്നു.

അവരുടെ നിർദ്ദേശപ്രകാരം ആൻ മരിയ മത്സരത്തിന് ഓൺലൈനായി അപേക്ഷിക്കുകയും ചെയ്തു. പ്രത്യേകം കൈയ്യക്ഷരം പരിശീലനത്തിന് ആവശ്യമായ പേനയും നിബ്ബും എല്ലാം ആൻ മരിയയ്ക്ക് വാങ്ങി നൽകിയത് അച്ഛൻ ബിജു ജോസും അമ്മ സ്വപ്ന ഫ്രാൻസിസ് ആയിരുന്നു. സമൂഹമാധ്യമത്തിലൂടെ കാലിഗ്രഫി കൂടുതൽ പരിചയപ്പെടുകയും നിരന്തരമായ പരിശ്രമത്തിലൂടെ അത് വശത്താക്കുകയും ചെയ്തു. മലയാളത്തിൽ ഇംഗ്ലീഷിലും ആൻ മരിയ കാലിഗ്രഫി ചെയ്യുമെങ്കിലും തനിക്ക് കൂടുതൽ എളുപ്പമായി തോന്നുന്നത് ഇംഗ്ലീഷ് ആണെന്ന് ആൻ മരിയ തുറന്നു പറയുന്നു. കൂടുതൽ ക്രിയേറ്റീവ് ആകാൻ കഴിയും എന്നതാണ് ഇംഗ്ലീഷ് കാലിഗ്രഫിയുടെ പ്രത്യേകത. ഇലക്ട്രീഷ്യനായ അച്ഛൻ ബിജുവും അമ്മയും സഹോദരൻ ഒക്കെ എന്നും പൂർണ പിന്തുണ നൽകുന്നു.

Articles You May Like

x