ഈ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു, സലിംകുമാർ വല്ലാതെ ക്ഷീണിച്ച് പോയി, അദ്ദേഹത്തിന് ദീർഘായുസ് ലഭിക്കട്ടെ: സലിം കുമാറിന് എന്താണ് പറ്റിയതെന്ന ആശങ്കയിൽ ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സലിം കുമാർ. ഹാസ്യ വേഷങ്ങളിലൂടെ തിളങ്ങിയ നടൻ പിന്നീട് പല വേഷങ്ങളിലും മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തി. സ്വഭാവ നടനായും സഹനടനായും നായകനായും ഒക്കെ സലിം കുമാറിനെ മലയാളികൾ നെഞ്ചിലേറ്റി. ലഭിക്കുന്ന ഏത് വേഷമായാലും കൈകാര്യം ചെയ്യുന്ന താരം കൂടിയാണ് സലിംകുമാർ. സുനിതയാണ് സലീം കുമാറിന്റെ ഭാര്യ. ചന്തു, ആരോമൽ എന്നിവരാണ് മക്കൾ.

പഞ്ചായത്ത്‌ ജെട്ടി’ സിനിമയുടെ പൂജയ്ക്ക് സലിം കുമാർ കൊച്ചിയിൽ’പഞ്ചായത്ത്‌ ജെട്ടി’ സിനിമയുടെ പൂജയ്ക്ക് സലിം കുമാർ കൊച്ചിയിൽ എത്തിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. തനിയെ നടക്കാൻ കഴിയാത്ത വിധം അദ്ദേഹം അവശനായത് പോലെയും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നത് പോലെയും വിഡിയോയിൽ കാണാം. കാഴ്ചയിലും തീരെ വയ്യാത്തത് പോലെ തന്നെയാണ് അദ്ദേഹം. സലിംകുമാറിന്റെ വീഡിയോ വൈറലായതോടെ സലീമേട്ടൻ വല്ലാതെ ക്ഷീണിച്ച് പോയല്ലോ എന്ന ആശങ്കയാണ് ആരാധകർ ഏറെയും പങ്കുവെക്കുന്നത്. എന്തുപറ്റി അദ്ദേഹത്തിന് എന്ന് തിരക്കിയും നിരവധി ആളുകൾ വീഡിയോയ്ക്ക് താഴെ എത്തുന്നുണ്ട്.

‘ലിവർ സീറോസിസ് വന്നു കരൾ മാറ്റി വച്ചു’ എന്നാണ് ആരാധകർ തന്നെ മറ്റുള്ളവരുടെ ചോദ്യത്തിന് മറുപടി ആയി പറയുന്നത്. ‘അതൊക്കെ മാറിയത് അല്ലെ ഇപ്പോൾ എന്താണ് സംഭവിച്ചത്, അദ്ദേഹത്തിന് ഷുഗർ ഒക്കെ ആയിരുന്നു അതിന്റെയാവാം പെട്ടെന്ന് ഇങ്ങിനെ ആയത്, വിഷമം ഉണ്ട് സലിം കുമാറിനെ ഇങ്ങനെ കാണുന്നതിൽ….. ലെജൻഡ്‌സ് ആർ ഗെറ്റിങ് ഓൾഡ്‌, ഒരു കാലത്ത് നമ്മെ ചിരിപ്പിച്ച കലാകാരൻ.. ഈ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു, സലിംകുമാർ വല്ലാതെ ക്ഷീണിച്ച് പോയി. അദ്ദേഹത്തിന് ദീർഘായുസ് ലഭിക്കട്ടെ, കോളേജിൽ ദിലീപിന്റെ ജൂനിയർ ആയിരുന്ന ആളാണ് എന്നിങ്ങനെയെല്ലാമാണ് ആരാധകർ പങ്കുവയ്ക്കുന്ന കമന്റുകൾ.

കുറച്ച് മാസങ്ങൾക്ക് മുൻപ് വളരെ ആ​രോ​ഗ്യവാനായി ടെലിവിഷൻ ഷോകളിൽ പങ്കെടുത്തിരുന്ന സലിംകുമാർ എന്താണ് പെട്ടെന്ന് ഇങ്ങിനെ ആയത് എന്നതാണ് ആരാധകരുടെ ആശങ്ക ഏറാൻ ഉള്ള കാരണവും. അത് കണ്ടത് കൊണ്ട് തന്നെയാണ് താരത്തിന്റെ ആരോ​ഗ്യത്തിന് പെട്ടന്ന് എന്ത് സംഭവിച്ചുവെന്ന ആശങ്ക ആരാധകർക്കുണ്ടായത്. സിനിമയുടെ പൂജ ചടങ്ങിന്റെ ഭാഗമായി സലിം കുമാർ സംസാരിച്ചിരുന്നു. തന്റെ അവശത എന്തുകൊണ്ടാണ് എന്ന് അദ്ദേഹം ആരാധകരോട് പറയുകയും ചെയ്തിരുന്നു. കാൽ വയ്യെങ്കിലും ചടങ്ങിന് വന്നത് മറിമായം ടീമിനോടുള്ള ആരാധന കാരണമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

Articles You May Like

x