Entertainment

വാവിട്ട് കരയുന്ന സൗഭാഗ്യ വെങ്കിടേഷും, മർദ്ദനമേറ്റ് തളർന്നു കിടക്കുന്ന നടൻ അർജുൻ സോമശേഖരനും: വൈറലായി സൗഭാഗ്യയുടെ പോസ്റ്റ്

ചക്കപ്പഴം പരമ്പരയിൽ ശിവൻ എന്ന കഥാപാത്രമായി എത്തി ഏറെ കൈയ്യടി വാങ്ങിയ നടൻ ആണ് അർജുൻ സോമശേഖരൻ. താരത്തിനെ ചുറ്റിപ്പറ്റിയുള്ള ഒരു വാർത്ത സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. അർജുന്റെ വണ്ടി ഒരു വാഹനത്തിൽ ഇടിച്ചുവെന്നും നടൻ പൊലീസ് കസ്റ്റഡിയിൽ ആണെന്നും ആയിരുന്നു വാർത്ത. ഇത് ശിവനെ ഇഷ്ടപ്പെടുന്നവർക്ക് നിരാശ നൽകിയിരുന്നു. എന്നാൽ അർജുനുമായി ബന്ധപ്പെട്ട വാർത്തയിൽ യാതൊരു വാസ്തവും ഇല്ലെന്നാണ് ഭാര്യ സൗഭാഗ്യയുടെ പോസ്റ്റിൽ നിന്നും വ്യക്തമാകുന്നത്.

“വാ വിട്ട് കരയുന്ന സൗഭാഗ്യ വെങ്കിടേഷും, മർദ്ദനമേറ്റ് തളർന്നു കിടക്കുന്ന നടൻ അർജുൻ സോമശേഖരനും.
തുടർന്ന് കൊച്ചുബേബിയെ അറസ്റ്റ് ചെയ്തു. മന്ത്രിമാർ വിളിച്ചു പറഞ്ഞിട്ടും വിട്ടില്ല”, എന്ന ക്യാപ്ഷ്യനോടെയാണ് സൗഭാഗ്യ പോസ്റ്റ് പങ്കിട്ടത്. നിരവധിയാളുകളാണ് അർജുനയെയും കുടുംബത്തെയും പിന്തുണച്ചുകൊണ്ട് എത്തുന്നത്. വാഹനം ഇടിച്ച കേസുമായി ബന്ധപ്പെട്ട് അർജുൻ പൊലീസ് കസ്റ്റഡിയിൽ ആണെന്നാണ് വാർത്തകൾ പ്രചരിച്ചത്. വാർത്തയിൽ യാതൊരുവിധ സത്യമില്ലെന്ന് കാട്ടി ചക്കപ്പഴം താരങ്ങളും പോസ്റ്റുകൾ പങ്കിട്ടതോടെയാണ് വ്യാജ വാർത്തയ്ക്ക് എതിരെ ആരാധകരും രംഗത്ത് വന്നത്.

രണ്ട് ദിവസം മുൻപ് രാത്രി അർജുന്റെ വാഹനവും ഒരു ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുവെന്നും ഓട്ടോറിക്ഷക്കാരന്റെ ഭാ​ഗത്താണ് തെറ്റെന്ന് ആരോപിച്ച് അർജുൻ ഓട്ടോറിക്ഷക്കാരനെ മർദ്ദിച്ചുവെന്നുമാണ് ആരോപണം. അപകടം നടന്ന സമയത്ത് തടിച്ച് കൂടിയവർ അർജുൻ ഓട്ടോറിക്ഷക്കാരനുമായി തർക്കിക്കുന്ന ഒരു വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തതോടെ സംഭവം കാട്ടുതീ പോലെ സോഷ്യൽ മീഡിയയിൽ പടരുകയും ചർച്ചയാവുകയും ചെയ്തു.

മുമ്പ് താര കല്യാണിന്റെ മരുമകൻ, നർത്തകൻ എന്നീ ലേബലുകളിലാണ് അർജുൻ സോമശേഖരൻ സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്. ഏറെ നാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് അർജുനും സൗഭാ​ഗ്യയും വിവാഹിതരായത്. ഇരുവർക്കും സുദർശന എന്നൊരു മകളുണ്ട്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago