Entertainment

എന്റെ കയ്യിൽ അധികം കാശ് ഒന്നുമില്ല, കല്യാണം കഴിഞ്ഞിട്ട് പൊടിയുമായി ദുബായിൽ സെറ്റിൽ ആവും: റോബിൻ

ഏറ്റവും കൂടുതൽ ആരാധകരുള്ള ടെലിവിഷൻ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് സീസൺ നാലിലൂടെയാണ് റോബിൻ സുപരിചിതനായത്. ഷോ പൂർത്തികരിക്കാൻ സാധിച്ചിരുന്നില്ല. സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ 70 ദിവസത്തിൽ റോബിന് പുറത്താകേണ്ടി വന്നു. മുന്നോട്ട് താരം നിന്നിരുന്നുവെങ്കിൽ ഒരുപക്ഷേ ബി​ഗ് ബോസ് സീസൺ നാലിന്റെ വിജയ കിരീടം റോബിൻ സ്വന്തമാക്കുമായിരുന്നു. ബിഗ് ബോസിന് ശേഷം ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ആരതി പൊടി എന്ന പെണ്‍കുട്ടിയുമായി റോബിന്‍ പെട്ടെന്ന് ഇഷ്ടത്തിലായി.

ഇപ്പോഴിതാ വിവാഹ ശേഷം ദുബായിൽ സെറ്റിൽ ചെയ്ത് അവിടെ ചില ബിസിനസുമായി മുന്നോട്ട് പോകാനാണ് തന്റെ പദ്ധതിയെന്ന് പറയുകയാണ് റോബിൻ. റോബിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു… ‘ജൂൺ 26 ആം തീയതിയാണ് എന്റെ വിവാഹം. വിവാഹ നിശ്ചയത്തിന് ഒരുപാട് മാധ്യമങ്ങൾ വന്നിരുന്നു. ഒരു സാധാരണ മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നും വരുന്ന എന്നെ സംബന്ധിച്ച് അത് വലിയൊരു അംഗീകാരമാണ്. ഭാവിയിൽ എനിക്ക് എന്റെ മക്കളോട് അഭിമാനത്തോടെ പറയാൻ സാധിക്കുമല്ലോ ഇത്രയും പേർ ഞങ്ങളുടെ വിവാഹത്തിന് വന്നിരുന്നുവെന്ന്. ഗോൾഡൻ വിസ ലഭിച്ചിരുന്നു. സാധാരണ ആളുകൾ ഗോൾഡൻ വിസ കിട്ടുമ്പോൾ അത് ഉപയോഗപ്പെടുത്താറില്ല.

നമുക്ക് ഒരുപാട് സാധ്യതകൾ ഉള്ള സ്ഥലമാണ് യുഎഇ. ഞാനത് എക്സ്പ്ലോർ ചെയ്യുന്നുണ്ട്. ചെറിയ ചെറിയ ആഗ്രഹങ്ങൾ സാധിപ്പിച്ചു വരുന്നുണ്ട്. ദ അവിടുത്തെ ഗവൺമെന്റ് അംഗീകരിച്ച എനിക്ക് ഒരു ഗോൾഡൻ വിസ തന്നത് വലിയ അംഗീകാരമായും പ്രിവിലേജായും ഞാനത് കണ്ടു. അതിനുശേഷം ആണ് ഞാൻ അതിന്റെ പോസിബിലിറ്റി മനസിലാക്കിയത്. എല്ലാകാര്യങ്ങളും മനസിലാക്കിയാണ് യുഇഇ തിരഞ്ഞെടുക്കുന്നത്.. അതുകൊണ്ടാണ് ദുബായ് പോലെ ഒരു സ്ഥലം തിരഞ്ഞെടുക്കുന്നത്. എല്ലാവരും ദുബായിൽ അധ്വാനിക്കാൻ പോകുന്നില്ലേ. അതുപോലെ ഞാനും പോകുന്നു. എന്തെങ്കിലുമൊക്കെ നടക്കട്ടെ.

ദുബായിൽ പനമേര എടുക്കാൻ കാശ് വളരെ കുറവാണ്. ഞാനൊരു ലോവർ മിഡിൽ ക്ലാസ് ഫാമിലിയിലെ ആളാണ്, എന്റെ കയ്യിൽ അധികം കാശ് ഒന്നുമില്ല. ഇവിടുത്തെക്കാളും നാലിൽ ഒന്ന് കാശു മാത്രമേ അവിടെ ഉള്ളൂ. അതുകൊണ്ടാണ് അവിടെ ഒരെണ്ണം എടുത്തത്. ഇവിടെയും ഒരെണ്ണം എടുക്കണമെന്ന് ആഗ്രഹമുണ്ട്. എനിക്ക് കോടീശ്വരനാവണമെന്നൊന്നും ഇല്ല. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്. ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യണമെന്നുണ്ട്. പലരേയും സഹായിക്കണമെന്നുണ്ട്.

എനിക്ക് പറ്റുന്നത്രയും ആളുകൾക്ക് ജോലി കൊടുക്കണമെന്നുണ്ട്. കല്യാണം കഴിഞ്ഞിട്ട് പൊടിയുമായി ദുബായിൽ സെറ്റിൽ ആവും. കാരണം കല്യാണം കഴിഞ്ഞാൽ പൊടിക്കും ഗോൾഡൻ വിസ കിട്ടും. പുള്ളിക്കാരിയൊരു വലിയ ഡിസൈനറാണ്. പുള്ളിക്കാരിയുമായി അസോസിയേറ്റ് ചെയ്ത് ഒരു ഇന്റർനാഷണൽ ബ്രാൻഡിങ്ങ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. വിവാഹം ഗുരുവായൂർ അമ്പലത്തിൽ വച്ച് തന്നെയായിരിക്കും. അതിനുവേണ്ടിയാണ് ട്രൈ ചെയ്തു കൊണ്ടിരിക്കുന്നത്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago