വിജയ് യേശുദാസും ദിവ്യ പിള്ളയും പ്രണയത്തിലോ ? വൈറലായി കൈകോർത്തു പടിച്ച് നടക്കുന്ന ചിത്രം

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. ഗാനഗന്ധർവൻ യേശുദാസിന്റെ മകനായ വിജയ് യേശുദാസ് അഭിനയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. നിരവധി ഹിറ്റ് ഗാനങ്ങൾ വിജയ് യേശുദാസ് ആലപിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമാഴ്, ഹിന്ദി, കന്നഡ, തുളു, തെലുഗ് ഭാഷകളിലും വിജയ് നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ഗായകനെ തേടിയെത്തിയിട്ടുണ്ട്. എപ്പോഴും വാർത്തകളിലും ​ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ് നിൽക്കാറുള്ള ഒരു ​ഗായകൻ കൂടിയാണ് വിജയ്.

നാൽപ്പത്തിനാലുകാരനായ വിജയ് ഏറെക്കാലത്തെ പ്രണയത്തിനുശേഷമാണ് വിവാഹിതനായത്. ഭാര്യ ദർശനയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയാതായി വിജയ് യേശുദാസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വിജയ് യേശുദാസ് വീണ്ടും ചർച്ചകളിൽ നിറയുകയാണ്. അതിന് കാരണമായത്. അടുത്തിടെയായി എല്ലാ ഫങ്ഷനിലും നടി ദിവ്യ പിള്ളയ്ക്കൊപ്പം വിജയ് യേശുദാസ് എത്തുന്നുവെന്നതാണ്. അടുത്തിടെ നടന്ന ഗോവിന്ദ് പത്മസൂര്യ-ഗോപിക അനിൽ വിവാഹത്തിനും ദിവ്യ പിള്ളയുടെ കൈപിടിച്ചാണ് വിജയ് യേശുദാസ് എത്തിയത്.

കഴിഞ്ഞ ദിവസം ഒരു ഫാഷൻ ഷോയിലും വിജയ് പങ്കെടുത്തത് ദിവ്യ പിള്ളയ്ക്കൊപ്പമാണ്. ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ചോദ്യവുമായി എത്തിയത്. ഇക്കോ വോഗ് ദി ഫാഷൻ ഫെസ്റ്റിവലിലാണ് ഇരുവരും ഒരുമിച്ച്‌ പങ്കെടുത്തത്. ചിലർക്ക് അറിയേണ്ടിയിരുന്നത് ഇരുവരും പ്രണയത്തിലാണോ എന്നതായിരുന്നു. പുള്ളി അപ്പോൾ രഞ്ജിനിയെ വിട്ടോ..? അടുത്ത ഗോപി സുന്ദർ അവാർഡ് വാങ്ങോ? എന്നിങ്ങനെയും കമന്റുകളുണ്ട്. ഒരു കാലത്ത് ഗായിക രഞ്ജിനി ജോസിൻ്റെ പേരുമായി ചേർത്തുവെച്ചും വിജയിയുടെ പേരിൽ ചില കിംവദന്തികൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തയെ തള്ളി രഞ്ജിനി ജോസ് ഒരു അഭിമുഖത്തിൽ പ്രതികരിച്ചതോടെ അത് അവസാനിച്ചു.

Articles You May Like

x