നിസ്കരിക്കാൻ അറിയാം, നോമ്പ് എടുക്കാറുണ്ട്, പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ ഞാൻ മുസ്ലിമാണ്; ആരാധകരെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി അനു സിത്താര

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വളരെ പെട്ടെന്നായിരുന്നു ഓരോ മലയാളികളുടെയും പ്രിയങ്കരിയായി താരം മാറിയത്. അഭിനയിക്കുന്ന സിനിമകളിൽ എല്ലാം മികച്ച പ്രകടനം കാഴ്ചവച്ചാണ് മലയാളികളുടെ മനസ്സിൽ താരം സ്ഥാനം കണ്ടെത്തിയത്. ഓരോ കഥാപാത്രങ്ങളും അതിമനോഹരമായി വളരെ പക്വതയോടെ കൂടിയാണ് താരം കൈകാര്യം ചെയ്യുന്നത്. അതെല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. മിക്ക കഥാപാത്രങ്ങളും നാടൻ വേഷങ്ങളിലാണ് താരം അവതരിപ്പിക്കുന്നത്. അഭിനയത്തിന് പുറമേ മികച്ച ഒരു നർത്തകി കൂടിയാണ് താരം.

വിവാഹത്തിന് ശേഷമാണ് താരം അഭിനയരംഗത്ത് സജീവമായത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദാണ് താരത്തിന്റെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഒരു അഭിമുഖത്തിൽനിടയിൽ അനുസിത്താര പറഞ്ഞ വാക്കുകളാണ്. അനു സിത്താര പകുതി മുസ്‌ലിം ആണെന്ന് നേരത്തെ തന്നെ താരം വെളിപ്പെടുത്തിയിട്ടുണ്ട്. താരത്തിന്റെ പത്താം ക്ലാസ് സർട്ടിഫിക്കറ്റിലും താരത്തിന്റെ മതം. അബ്ദുൽ സലാമും രേണുകയുമാണ് താരത്തിന്റെ അച്ഛനും അമ്മയും. അബ്ദുൽ സലാമും രേണുകയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇരുവരുടെയും വിവാഹം പ്രണയമായതിനാൽ വീട്ടുകാരുടെ പിണക്കം മറന്നത് അനുസിത്താര ജനിച്ചതിനുശേഷമാണ്. പിതാവ് മുസ്ലിമും മാതാവ് ഹിന്ദുവും ആയതിനാൽ അനുവിന്റെ കുടുംബം ഓണവും വിഷുവും റംസാനുമൊക്കെ ആഘോഷിക്കും. അനു സിത്താരയെയും സഹോദരി അനു സോനാരിയെയും നിസ്കരിക്കാൻ ഒക്കെ അബ്ദുൽ സലാമിന്റെ ഉമ്മ പഠിപ്പിച്ചിട്ടുണ്ട്.

റംസാൻ മാസത്തിലെ നോമ്പും താൻ എടുക്കാറുണ്ട് എന്നാണ് അനുസിത്താര വെളിപ്പെടുത്തിയിരിക്കുന്നത്. വനിത മാഗസിന് നൽകിയ അഭിമുഖത്തിനിടയിൽ ആയിരുന്നു ഇക്കാര്യം താരം വെളിപ്പെടുത്തിയത്. അച്ഛൻറെ ഉമ്മ നിസ്കരിക്കാൻ എല്ലാം പഠിപ്പിച്ചിട്ടുണ്ട് എന്നും താൻ നോമ്പ് എടുക്കാറുണ്ട് എന്നുമായിരുന്നു. മലയാളത്തിലെ മുൻനിര നായകന്മാരായ മോഹൻലാൽ, മമ്മൂട്ടി,കുഞ്ചാക്കോ ബോബൻ, ദിലീപ്,ജയസൂര്യ,ഉണ്ണിമുകുന്ദൻ, ഷറഫുദ്ദീൻ തുടങ്ങിയ വമ്പൻ താരരാജാക്കന്മാരുടെ കൂടെ ഇതിനോടകം താരം അഭിനയിച്ചിട്ടുണ്ട്. 2013ലായിരുന്നു താരം ആദ്യമായി സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 2013ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാളികളുടെ മനസ്സിലേക്ക് ആദ്യമായി കടന്നുവന്നത്.

Articles You May Like

x