സന്തോഷ നിമിഷം ആരാധകരുമായി പങ്കുവെച്ച് അനു സിത്താര , ആശംസകളുമായി താരങ്ങളും ആരാധകരും

പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച പ്രിയ നടിയാണ് ആണ് സിത്താര . മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ പെട്ടന്നാണ് മലയാളി പ്രേഷകരുടെ ഇഷ്ടനടിയായി താരം മാറിയത് . ബാലതാരമായിട്ടാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത് എങ്കിലും പിന്നീട് നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറാൻ താരത്തിന് സാധിച്ചിരുന്നു . 2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് എത്തിയത് എങ്കിലും 2015 ൽ ഒമർ ലുലു സംവിദാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം ഹാപ്പി വെഡിങ്ങിലെ ഷഹാന എന്ന കഥാപാത്രമാണ് താരത്തിന് ശ്രെധ നേടിക്കൊടുത്തത് . പിന്നീട് രാമന്റെ ഏദൻ തോട്ടം , അച്ചായൻസ് , ക്യാപ്റ്റൻ അടക്കം 25 ഓളം ചിത്രങ്ങളിൽ താരം വെത്യസ്തമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് . വളരെ കുറച്ചു സമയം കൊണ്ടും വെത്യസ്തമായ നിരവധി കഥാപാത്രങ്ങൾ കൊണ്ടും ഇതിനോടകം തന്നെ ഏറെ ആരധകരെ സമ്പാദിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

 

2013 മുതൽ സിനിമയിൽ സജീവമായിരുന്ന താരം 2015 ലാണ് വിവാഹിതയായത് . വിഷുവിനെയായിരുന്നു താരം വിവാഹം ചെയ്തത് , ഇരുവരുടെയും പ്രണയവിവാഹമായിരുന്നു . നിരവധി ആളുകൾ പുറകെ നടന്നിട്ടുണ്ടെകിലും ഇഷ്ടം തോന്നിയത് വിഷ്ണുവേട്ടനോട് മാത്രമാണ് എന്ന് അഭിമുഖത്തിൽ അനു സിത്താര വെളിപ്പെടുത്തിയിരുന്നു . മൂന്നു വര്ഷം പുറകെ നടത്തിച്ചെങ്കിലും ഒടുവിൽ വിഷ്ണുവേട്ടന് താൻ പിടികൊടുക്കുകയായിരുന്നു എന്ന് അനു സിത്താര പറഞ്ഞിരുന്നു. വിവാഹ ശേഷമുള്ള പ്രണയമാണ് കൂടുതൽ സുഖകരമെന്നാണ് താരം പറയുന്നത് . അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാകാറുണ്ട് . ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഭർത്താവ് വിഷുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം പങ്കുവെച്ച ആശംസയാണ് ആരാധകരും ഏറ്റെടുത്തിരിക്കുന്നത് . വിവാഹ ആൽബത്തിൽ നിന്നുമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ” ഹാപ്പി ആനിവേഴ്സറി മൈ ലവ് ” എന്ന കുറിപ്പോടെ തന്റെ പ്രിയതമനു ആറാം വിവാഹ വാർഷിക ആശംസകൾ നേർന്നാണ് ആണ് സിത്താര രംഗത്ത് എത്തിയിരിക്കുന്നത്.

 

ഇരുവരുടെയും വിവാഹ വാർഷികത്തിന് ആശംസകളുമായി നിരവധി ആളുകളാണ് രംഗത്ത് വരുന്നത് . ഗായിക ജ്യോത്സ്ന , നടി ശ്രിന്ദ , മാളവിക മേനോൻ , വിനയ് ഫോർട്ട് , കനിഹ , അനുശ്രീ അടക്കം നിരവധി താരങ്ങളും ആസംശകളുമായി രംഗത്തെത്തി . വളരെ വേഗമാണ് ഇരുവരുടെയും വിവാഹ വാർഷികം സോഷ്യൽ മീഡിയയിലൂടെ ആരധകർ ആഘോഷമാക്കി മാറ്റിയത് . അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇടയ്ക്കിടെ തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട് . അത്തരത്തിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ വളരെ വേഗം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട് . ദുനിയാവിന്റെ തട്ടത്ത് , മോമൊ ഇൻ ദുബായ് അടക്കം നിരവധി ചിത്രങ്ങളാണ് താരത്തിന് അണിയറയിൽ ഒരുങ്ങുന്നത്

x