Categories: Entertainment

റിനോഷിന്റെ യഥാർത്ഥ മുഖം ഇതല്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗോപിക

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഈ റിയാലിറ്റി ഷോയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. ബിഗ് ബോസ് സീസൺ അഞ്ചിന്റെ നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ശക്തമായ പോരാട്ടങ്ങളിലൂടെയും വാരിലൂടെയും തങ്ങളുടെ സ്ഥാനം വീട്ടിനുള്ളിൽ മത്സരാർത്ഥികൾ ഉറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞദിവസം ബിഗ് ബോസ് ഷോയിൽ അവതാരകനായ മോഹൻലാൽ വന്നിരുന്നു. ഇന്നലെ നടന്ന എപ്പിസോഡിൽ സീസണിലെ രണ്ടാമത്തെ എവിക്ഷൻ നടന്നു. ഇന്നലത്തെ എവിക്ഷനിൽ പുറത്തായത് എയർടെൽ കോമൺ മാൻ കോണ്ടസ്റ്റിലൂടെ ഷോയിൽ എത്തിയ ഗോപികയാണ്. ഇപ്പോഴിതാ പുറത്ത് വന്നതിനുശേഷം ഗോപിക പറഞ്ഞ ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് വീട്ടിലെ ബ്രോ ആണ് റിനോഷ്. റിനോഷിന്റെ യഥാർത്ഥ മുഖം ഇത് അല്ല എന്നാണ് ഗോപിക പറയുന്നത്.

ബിഗ് ബോസ് വീട്ടിലെ മുഖംമൂടി എന്ന് താൻ പറയുന്നത് റിനോഷ് ബ്രോ ആണെന്ന് പുറത്തുവന്നതിനു ശേഷം ഗോപിക പറഞ്ഞു. ആകെ ഒരുതവണ മാത്രമാണ് റിനോഷിന്റെ മുഖം അഴിഞ്ഞു വീണിട്ടുള്ളൂ എന്നും ഗോപിക കൂട്ടിച്ചേർത്തു.”റിനോഷ് ബ്രോയെയാണ് അവിടെ മുഖംമൂടി എന്ന് ഞാൻ പറയുന്നത്. അടുത്ത് പോയി ഇരിക്കുന്നുണ്ടെങ്കിലും മാത്രമായിരിക്കും. അദ്ദേഹത്തിൻറെ ശരിക്കും മുഖം ഇതല്ല. എനിക്ക് അത് 100% ഉറപ്പാണ്. ആളുടെ കൂടെ ഇരിക്കാനും നല്ല രസമാണ്. അതുപോലെ തന്നെയാണ് വിഷ്ണു,മിഥുൻ. അവിടെ സൈലൻറ് ആയി ഇരിക്കുന്നവരാണ് ഇങ്ങനെയുള്ള ആൾക്കാർ. യഥാർത്ഥ മുഖം അവിടെ കാണിച്ചിട്ടില്ലാത്ത ആളാണ് ശോഭ ചേച്ചിയും. പൊട്ടിത്തെറിക്കുമെങ്കിലും ജുനൈസിന്റെ യഥാർത്ഥ മുഖം അവിടെ എത്രമാത്രം പുറത്ത് വന്നിട്ടുണ്ട് എന്ന് എനിക്കറിയില്ല. നമ്മൾ എന്ത് പറയുന്നു എന്ന് നോക്കാതെ വേറെ ഒരു തരത്തിൽ അവൻ ചിത്രീകരിക്കും.

അങ്ങനെയൊക്കെ തന്നെയാണ് അഖിൽ ചേട്ടൻറെ കാര്യത്തിലും. അഖിൽ ചേട്ടൻ പറയുന്നത് പകുതി തെറ്റാണെങ്കിലും അയാളെയും കൊണ്ട് പ്രഷർ കൊടിപ്പിച്ച് അറിയാതെ വായിൽ നിന്ന് ചാടിപ്പിക്കുന്നത് പോലെയാണ് തോന്നുന്നത്. ആള് പറയുന്നത് മനസ്സിൽ വിചാരിച്ചിട്ട് ആയിരിക്കില്ല. ഒരിക്കലും അഖിൽ ചേട്ടനെ ഞാൻ സപ്പോർട്ട് ചെയ്യില്ല. അയാളെ കുറച്ചുകൂടി സമ്മർദ്ദത്തിൽ ആക്കി അയാൾ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ പറയിക്കുകയാണ്. അയാളുടെ വാക്കുകൾ പൂർണമായി മനസ്സിലാക്കാതെ ജുനൈസ് തുടങ്ങിയ ആളുകൾ അയാളെ യൂസ് ചെയ്യുന്നതുപോലെ ഫീൽ ചെയ്തിട്ടുണ്ട്.”-ഗോപിക പറഞ്ഞു. നിമിഷ നേരം കൊണ്ടാണ് ഗോപികയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായത്. എന്തുതന്നെയായാലും ഗോപിക പറഞ്ഞ കാര്യങ്ങൾ ആരാധകർക്കിടയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്.

Safwan

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago